ജീവിതമാകുന്ന നൗക 7 [Red Robin] 135

“ആ സുമേഷിനെ എങ്ങാനും വിളിച്ചു എക്സ്ചേഞ്ച് ചെയ്താലോ.”

“ആ ബേസ്ഡ് നടന്നത് തന്നെ അവന് ആ റ്റീനയെ ആണ്  കിട്ടിയിരിക്കുന്നത്. അവൻ ഇത് വെച്ച് അവളെ വളക്കാനാണ് നോക്കുന്നത്”

അവസാനം അവൻ സിംപിളായി ഒരു സൊല്യൂഷൻ പറഞ്ഞു.

“നീ ഒരു തേങ്ങയും ഗിഫ്റ്റായി കൊടുക്കേണ്ട, കാര്യം കഴിഞ്ഞില്ലേ”

 

അന്ന യാകട്ടെ  പിറ്റേ ദിവസം തന്നെ അർജ്ജുവിനായി ക്രിസ്മസ് സമ്മാനം തപ്പി തുടങ്ങി. ക്ലാസ്സ് കഴിഞ്ഞുള്ള സമയമാണ് അന്വേഷണം. കുറെ ഷോപ്പുകൾ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഒരു ഗിഫ്റ്റിലും തൃപ്‌തിയായില്ല.

മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ  ഒരു ഷോപ്പിൽ ഒരു രാജകുമാരനും രാജകുമാരിയും ഡാൻസ് ചെയുന്ന ഒരു സ്ഫടികത്തിൻ്റെ  ഗോളം കണ്ടെത്തി ഒറ്റ നോട്ടത്തിൽ തന്നെ അത് അവൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.

ഇമ്പോർട്ടഡ് ഐറ്റമായതു കൊണ്ട് നല്ല വിലയുണ്ട്.  വില അന്നക്ക് ഒരു പ്രശ്നമല്ല. പലപ്പോഴായി അവളുടെ പപ്പ കൊടുത്ത കാശ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ട്

അർജ്ജു തൻ്റെ ഗിഫ്റ്റ് സ്വീകരിക്കുമോ എന്നായി അന്നയുടെ ചിന്ത . അതോ ഗിഫ്‌റ്റ് കൊടുക്കുമ്പോൾ തന്നെ കിട്ടുമ്പോൾ തന്നെ അർജ്ജുൻ എറിഞ്ഞുടക്കുമോ.

അത് കൊണ്ട് അന്ന ബുദ്ധിപൂർവം സെയിം പീസ് തന്നെ  രണ്ടെണ്ണം വാങ്ങി. ഒരെണ്ണം അർജ്ജുൻ എറിഞ്ഞോടച്ചാലും രണ്ടാമെത്തെത് എടുത്തു കൊടുക്കാം. ആദ്യത്തേത് അർജ്ജുൻ കൊണ്ടുപോകുകയാണെങ്കിൽ രണ്ടാമത്തേത് തനിക്ക് സൂക്ഷിക്കാം. പിന്നെ രണ്ടു  ബോക്സ്  ഫെർറോറോഷർ ചോക്കോലേറ്റും വാങ്ങി.    രണ്ടും വെവ്വേറെ  നല്ല  ക്രിസ്മസ് തീം റാപിൽ പൊതിഞ്ഞെടുത്തു. ക്രിസ്മസ് ദിനാഘോഷം അടുക്കും തോറും അന്നക്ക് ടെൻഷൻ കൂടി കൂടി വന്നു.

അർജ്ജുവും ആകെ കൺഫ്യൂഷനിൽ ആണ്. ഗിഫ്റ്റ കൊടുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ എവിടെയോ ഒരു കുറ്റബോധം.

താൻ ഗിഫ്റ്റ കൊടുക്കാതിരുന്നാൽ അന്ന മാത്രമായിരിക്കും ഒരു ഗിഫ്റ്റും ലഭിക്കാത്ത വ്യക്തി. അടുത്ത പ്രശനം അന്ന ഗിഫ്റ്റ തന്നാൽ  എന്തു ചെയ്യണമെന്നുള്ളതാണ്. ഗിഫ്റ്റ് സ്വീകരിക്കാതിരുന്നാൽ അത് പരസ്യമായി അവളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും.    അവസാനം എൻ്റെ ഈഗോ വിജയിച്ചു. അവസാനം ഒന്നും വാങ്ങി കൊടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ കോളേജിൽ ക്രിസ്മസ് ദിനം എത്തി. ഞാനും രാഹുലും കുറച്ചു നേരത്തെ തന്നെ എത്തി ചേർന്നു. രാഹുൽ ജെന്നിക്ക് ഒരു ടെഡി ബെർ പിന്നെ ഒരു ക്രിസ്മസ് കാർഡ് എല്ലാം കൂടി പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ട്. ഞാനാകട്ടെ കയ്യും വീശിയാണ് വന്നിരിക്കുന്നത്.

എല്ലാവരും അടിപൊളിയായി ഡ്രസ്സ് ഒക്കെ ചെയ്താണ് എത്തിയിരിക്കുന്നത്. കാരണം അന്ന് ഡ്രസ്സ് കോഡ് നിര്ബന്ധമില്ലായിരുന്നു. ഹോസ്റ്റലിൽ നിന്ന് എല്ലാവരും നേരത്തെ എത്തിയിട്ടുണ്ട്.

എല്ലാവരും ചേർന്ന്  പുൽകൂട് ഒക്കെ ഉണ്ടാക്കി. പിന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ക്രിസ്മസ് ട്രീ എവിടെന്നോ കൊണ്ടുവന്നിട്ടുണ്ട്. കുറെ പേർ അത് ഡെക്കറേറ്റ ചെയുന്നുണ്ട്. അന്ന മുൻപന്തയിൽ തന്നെ ഉണ്ട്.  കടും ചുവപ്പു നിറത്തിലുള്ള ഒരു വെസ്റ്റേൺ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്. ഞാൻ ക്ലാസ്സിലേക്ക് കടന്നു വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു.

രാഹുൽ നേരെ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റ് വിട്ട് പിൻ നിരയിലെ തന്നെ ഒരു മൂലയിൽ പോയിരുന്നു. ഫോട്ടോയിൽ പെടെരുതെല്ലൊ. ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്തു കഴിഞ്ഞതും എല്ലാവരും ക്രിസ്മസ് ഫ്രണ്ടിന് കൈമാറാൻ കൊണ്ടുവന്നിട്ടുള്ള ഗിഫ്റ്റുകൾ ക്രിസ്മസ്ട്രീയുടെ താഴയും പരിസരത്തുമായി നിരത്തി വെച്ചു. എൻ്റെ ഒഴികെസമ്മാനങ്ങൾ അവിടെ കാണും. പിന്നെ ഫോട്ടോ എടുക്കൽ തുടങ്ങി. സെൽഫിയും ഗ്രൂപ്പും ഒക്കെയായി. നിശ്ചൽ പോൾ അടിപൊളി ഡിജിറ്റൽ ക്യാമറ ഒക്കെ വെച്ച് പൊരിക്കുന്നുണ്ട്.

 

പത്തു മണിയോടെ ഒഫീഷ്യൽ പരിപാടി ആരംഭിച്ചു.  മീര മാം  വന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരു ചെറിയ ക്രിസ്മസ് സന്ദേശവും അതുക്കും മേലെ  പരീക്ഷയാണ് വരുന്നത് അത് കൊണ്ട് പഠിക്കണം എന്ന വലിയ സന്ദേശവും നൽകി. അത് കഴിഞ്ഞതും അവർ അടുത്ത ക്ലാസ്സിലേക്ക് പോയി.

പെണ്ണുമ്പിള്ളേക്ക് വേറെ പണിയൊന്നുമില്ലേ ക്രിസ്‌മസ്‌ ആഘോഷത്തിൻ്റെ ഇടയിലാണ് പരീക്ഷയെ കുറിച്ച് പറയുന്നത്. ബീന മിസ്സും, സൂസൻ മിസ്സും  അരുൺ സാറും ഉണ്ട്. എങ്കിലും കാണികളുടെ റോൾ മാത്രം.

 

മാത്യു ആണ് സാന്ത അപ്പൂപ്പൻ. ആദ്യം  കരോൾ ഗാനം. കുറച്ചു കലാപരിപാടികൾ ഗെയിംസ്  എല്ലാം അടിപൊളിയായി മുന്നേറി.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.