ജീവിതമാകുന്ന നൗക 7 [Red Robin] 135

കെണി ഒരുക്കിയിരിക്കുന്നു. ഇനി  ഇര വരണം. ബ്ലൂ റോസിലെ അടുത്ത ലെവൽ ലീഡർഷിപ്പ്.

ഏകദേശം ഒരു  മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വെളുത്ത സ്കോർപിയോ എത്തി അതിൽ നിന്ന് മൂന്നു പേർ പുറത്തേക്കിറങ്ങി മൂന്നു പേരും പരിസരം ഒക്കെ നിരീക്ഷിച്ചു കൊണ്ട് സെന്തിലിൻ്റെ ബൈക്കിനടുത്തേക്ക് നീങ്ങി. ഒരാൾ സെന്തിൽ എന്നുറക്കെ വിളിക്കുന്നുണ്ട്. രണ്ടാമൻ മൊബൈൽ ഫോണിൽ സെന്തിലിനെ വിളിക്കുന്നുണ്ട്.

ബൈക്കിൽ കിടക്കുന്ന ബാഗിൽ നിന്ന് മൊബൈൽ  ഫോൺ അടിക്കുന്നുണ്ട്. രണ്ടു പേരും ബൈക്കിനടുത്തേക്ക് നീങ്ങി ബാഗ് പരിശോദിച്ചു സെന്തിലിൻ്റെ മൊബൈലും മയക്കുമരുന്നും ബാഗിൽ തന്നെയുണ്ട്. ബാഗ് പരിശോദിച്ചവൻ സാധനം എല്ലാം ബാഗിലുണ്ട് എന്ന് സ്കോർപിയോടെ അടുത്തു നിന്ന മൂന്നാമനോട് വിളിച്ചു പറഞ്ഞു. മൂന്നാമൻ ആണ് നേതാവ് എന്ന് സലീമിന് മനസ്സിലായി.

സ്റ്റഫ്‌ പോയില്ല എന്നറിഞ്ഞതോടെ മൂന്നു പേരുടെയും  ജാഗ്രതയിൽ സ്വല്പം കുറവ് വന്നു.  അവർ സെന്തിലിനെ വീണ്ടും  പേര് വിളിച്ചു കൊണ്ടിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സലീം ജാഫറിന് മിസ്സ് കാൾ കൊടുത്തു. ജാഫർ ഗേറ്റിലൂടെ എല്ലാവരും കാൺകെ കടന്നു വന്നു. അതോടെ മൂവരുടെയും ശ്രദ്ധ അങ്ങോട്ടായി. ജാഫർ കടന്നു വന്നതും അവർ പതുക്കെ അവനെ വളഞ്ഞു. പക്ഷേ ജാഫർ കൂൾ ആയി തന്നെ അരികിലേക്ക് ചെന്നു

സെന്തിൽ യാര്? പണം കയ്യിലിരിക്കു സ്റ്റഫ് എങ്കെ.

യാര് നീങ്കള്?

രാജക്ക്   സംഭവം മനസ്സിലായി സെന്തിൽ മയക്കുമരുന്ന് മറിച്ചു വിൽക്കാൻ പരിപാടിയിട്ടതായിരിക്കും. അവരെ കണ്ടതും സ്ഥലം വീട്ടുകാണും. മുടങ്ങി പോയ കച്ചവടം നടത്താനുള്ള  നല്ല അവസരമാണ്. ബൈക്കിൽ നിന്ന്  ബാഗ് പോയി എടുത്ത് കൊണ്ടുവരാൻ നിർദേശിച്ചു. രണ്ടാമൻ നടന്നു നീങ്ങിയതും ജാഫർ പണം എന്ന രീതിയിൽ ബാഗ് രാജയുടെ നേരെ നീട്ടി.

രാജ കൈ നീട്ടിയതും ജാഫർ ആ കൈ പിടിച്ചു വലിച്ച ചേർത്ത് നിർത്തി  അതെ സ്പീഡിൽ കയ്യിലിരുന്ന കത്തി കഴുത്തിൽ അമർന്നു. നേതാവിൻ്റെ  കഴുത്തിൽ കത്തി അമർന്നതും അടുത്ത് നിന്നവൻ ആക്രമിക്കാൻ മുതിർന്നു. എന്നാൽ ജീവനിൽ കൊതിയുള്ള രാജ അവരെ അതിൽ നിന്നും  വിലക്കി.

അദീലും സലീമും ഒളിച്ചിരുന്ന ഇടങ്ങളിൽ നിന്ന് ഓടിയെത്തി .

ഓടി വരുന്ന സലീമിനെ കണ്ടതും രാജയുടെ ഒരു കൂട്ടാളി സലീമിനെ ആക്രമിക്കാൻ മുതിർന്നു. സലീം ഇടതു കൈകൊണ്ട് തടഞ്ഞു ആക്രമിക്കാൻ വന്നവൻ്റെ തോളിലേക്ക് കൈയിൽ ഇരുന്ന കത്തി കുത്തി ഇറക്കി. അതോടെ അവൻ താഴെ വീണു. അയാളുടെ കരച്ചിൽ  അവിടെ മുഴങ്ങി.

പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. രണ്ടാമനെ ആദീൽ ബെൽറ്റ് ഉപയോഗിച്ചു ബന്ധിച്ചു.

“ഇതിൽ ആരാണ് രാജാ ?” (ഹിന്ദി )”

സലീം ചോദിച്ചു.

ആരും ഒന്നും മിണ്ടിയില്ല പക്ഷേ അവരുടെ നോട്ടത്തിൽ നിന്ന് തന്നെ ജാഫറിൻ്റെ കത്തി മുനയിൽ നില്കുന്നവനാണ് രാജാ എന്ന് സലീം ഉറപ്പിച്ചു. രാജായിൽ ഭീതി ജനിപ്പിക്കേണ്ടത് സലീമിൻ്റെ ആവിശ്യമായിരുന്നു.

കുത്തേറ്റ് താഴെ കരഞ്ഞുകൊണ്ടിരുന്നവനെ  പിടിച്ചിരുത്തിയ ശേഷം രാജയെ നോക്കി കൊണ്ട് സലീം അവൻ്റെ കഴുത്തറത്തു. കഴുത്തിൽ ഞരമ്പ് മുറിഞ്ഞു അവിടെ അകെ  ചോര ചീറ്റി. സാത്താനെ നേരിൽ കണ്ട പോലെ  രാജയുടെയും കൂട്ടാളിയുടെയും മുഖം ഭയത്താൽ നിറഞ്ഞു.

“സാർ എത്ര പണം വേണമെങ്കിലും തരാം ഞങ്ങളെ ഒന്നും ചെയ്യരുത്.  ഇനി നിങ്ങൾ ധീരയുടെ ആൾക്കാർ ആണെങ്കിൽ നിങ്ങൾ പറയുന്ന ഏരിയയിൽ ഞങ്ങൾ കടന്നു വരില്ല. “

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.