ജീവിതമാകുന്ന നൗക 7 [Red Robin] 135

ഫോണിൽ മെസ്സേജ് വരുമ്പോൾ പല്ലവരം ഭാഗത്തുള്ള ഒരു ചിക്കൻ കടയിൽ പോയി അല്ലെങ്കിൽ മൈലാപ്പൂർ ഭാഗത്തുള്ള ഒരു മെഡിക്കൽഷോപ്പിൽ നിന്ന് സാധനം  എടുക്കണം. മെസ്സേജിൽ ഉള്ള അഡ്രസ്സിൽ ഡെലിവർ ചെയ്യും.  ബ്ലൂ റോസ് പിന്നിൽ പ്രവർത്തിക്കുന്നവർ  പിക്കപ്പ് മുതൽ ഡെലിവറി വരെ ഫോൺ ഉപയോഗിച്ചു ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നുണ്ട്  അതും ഗൂഗിൾ ലൈവ് ലൊക്കേഷൻ ഷെയറിങ്ങിലൂടെ.   മാസം അറുപത് മുതൽ നൂറു  ഡെലിവറി വരെ ഒരാൾ തന്നെ ചെയ്യും. ഓരോ ഡെലിവറിക്കും ആയിരം  രൂപ. അത് അടുത്ത ഡെലിവറി എടുക്കുമ്പോൾ അതിൻ്റെ  ഒപ്പമുണ്ടാകും..

ബ്ലൂ റോസിന്  മിനിമം ഏഴോളം ഡെലിവറി ഏജന്റ്സ് ഉണ്ട്  എന്ന് സലീമിന് മനസ്സിലായി. ചെന്നൈ നഗരം മൊത്തം ഒരു മാസത്തിൽ മുന്നൂറിൽ പരം ഡെലിവറി കാണും.  അതിൽ ഒരാൾ മാത്രമാണ് ചിദംബരൻ. പക്ഷേ സലീമിന് ഒരു കാര്യം അറിയാം ചിദംബരൻ ഉപയോഗിക്കുന്നത് വിലപിടിപ്പുള്ള ഐറ്റം ആണ്. ഒരു  പക്ഷേ ഈ മുന്നൂറിൽ അഞ്ചു പേർ മാത്രമേ അത് വാങ്ങുന്നുണ്ടാകൂ. അവരുടെ അഡ്ഡ്രസ്സ്‌ കിട്ടിയാൽ ചിദംബരനെ ഈസിയായി പൊക്കാം.   കുറിച്ച് മാസങ്ങളോളം അന്വേഷിച്ചിട്ടും സലീമിനും കൂട്ടർക്കും ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ ആരാണ് എവിടെയാണ് എന്ന് അവർക്കും കണ്ടുപിടിക്കാനായില്ല.

അതോടെ സലീമിന് ഒരു കാര്യം വ്യക്തമായി രാജയെ പൊക്കിയാൽ മാത്രമേ ബ്ലൂ റോസ് ലീഡർഷിപ്പിലേക്ക് കടക്കാൻ സാധിക്കൂ.

 

രാജയെ വെളിയിൽ കൊണ്ടുവരാൻ ഒരു വഴിയേ ഉള്ളു സ്മൂത്തായി പോകുന്ന അവരുടെ ഓപ്പറേഷൻ അലങ്കോലപ്പെടുത്തുക.  അതിനായി ആദ്യം  വില കൂടിയ ഡ്രഗ്സിന്  സലീം ഓർഡർ കൊടുത്തു. ഡെലിവെറിക്കായി ചെന്നൈ നഗരത്തിൽ തന്നെയുള്ള  വിജിനമായ ഒരിടവും തിരഞ്ഞെടുത്തു.  ആദീലും സലീമും ചിക്കൻ സ്റ്റാളിനു അടുത്തും ജാഫർ മെഡിക്കൽ ഷോപ്പിനടുത്തും നിലയുറപ്പിച്ചു. കാരണം കോൺസൈൻമെൻറ് രണ്ട് സ്ഥലങ്ങളിൽ എവിടെ നിന്നാണ് ഇറങ്ങുന്നത് എന്നവർക്കറിയില്ല

സലീം കണക്കു കൂട്ടിയത് പോലെ തന്നെ അവർ മുൻപ് കമ്പനി കൂടിയ സെന്തിൽ എന്ന പയ്യൻ ചിക്കൻ ഷോപ്പിൽ എത്തി സാധനം കളക്ട ചെയ്‌തു. സമയം വെച്ച് നോക്കിയാൽ മിക്കവാറും അത് അവരുടെ ഓർഡർ തന്നെ.

സെന്തിൽ തിരിച്ചു പോകുമ്പോൾ കാണാവുന്ന രീതിയിൽ ആദീൽ നിലയുറപ്പിച്ചു. പരിചയമുള്ള അദീലിനെ കണ്ടതും സെന്തിൽ വണ്ടി നിർത്തി. കുറച്ചു നേരം സംസാരിച്ച ശേഷം സെന്തിലിൻ്റെ  ഒപ്പം വെറുതെ കറങ്ങാൻ എന്ന രീതിയിൽ അദീലും വാഹനത്തിൽ കയറി. സലീം മറ്റൊരു വാഹനത്തിൽ അവരെ പിന്തുടർന്നു പോകുന്ന വഴി വിജനമായ സ്ഥലത്തു എത്തിയപ്പോൾ മൂത്രമൊഴിക്കണം എന്ന്  ആദീൽ പറഞ്ഞു.

ബൈക്ക് നിർത്തിയതും ആദീൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു സെന്തിലിൻ്റെ  കഴുത്തറുത്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സെന്തിൽ പിടഞ്ഞു മരിച്ചു. അതിന് ശേഷം സലീമും അദീലും കൂടി ബോഡി റോഡിൽ നിന്ന് കാണാത്ത രീതിയിൽ മാറ്റി. ആദീൽ നേരത്തെ നിശ്ചയിച്ച പോലെ സെന്തിലിൻ്റെ ബൈക്കും ബാഗുമെടുത്തു   പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയിലേക്ക് പോയി.  സലീം അവരെ പിന്തുടർന്നു.    ജാഫറിനെ വിളിച്ചു നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക്  വരാൻ പറഞ്ഞു.

ഡെലിവറി നൽകാനുള്ള ലൊക്കേഷനിൽ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ മുതൽ സെന്തിലിൻ്റെ  മൊബൈൽ ഫോണിൽ കാളുകൾ വന്ന് തുടങ്ങി. കാരണം  ബ്ലൂ റോസ് ഓരോ ഡെലിവറി നടക്കും വരെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉണ്ടായിരുന്നു

 

ഡ്രഗ്സ് ഡെലിവറി ലഭിക്കാനുള്ള സമയം കഴിഞ്ഞതും  സലീം ഡാർക്ക് വെബിൽ ബ്ലൂ റോസ് ചാറ്റിൽ കയറി ഓർഡർ ചെയ്‌ത  സ്റ്റഫ് കിട്ടിയില്ല എന്ന് പരാതിപ്പെടുകയും. സാധനം ലഭിക്കാത്തതിൻ്റെ  നീരസം നല്ല രീതിയിൽ പ്രകടിപ്പിച്ചു.

ഫോൺ അടങ്ങിയ ബാഗും ബൈക്കും കാണാവുന്ന രീതിയിൽ ഫാക്ടറി കോമ്പൗണ്ടിൽ വെച്ചു. സലീമും അദീലും ജാഫറും ചെറിയ ഒരു പദ്ധിതി തയ്യാറാക്കി. വരുന്ന ആൾക്കാരുടെ എണ്ണവും അയുധങ്ങളും അനുസരിച്ചിരിക്കും സലീമിൻ്റെ പദ്ധിതിയുടെ വിജയം.

ഫാക്ടറിയിൽ അകത്തായി സലീമും അദീലും നിലയുറപ്പിച്ചു ജാഫർ വെളിയിലേക്ക് പോയി.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.