ജീവിതമാകുന്ന നൗക 7 [Red Robin] 134

സെലീന ആന്റിയുടെ കൈയിൽ നിന്ന് ഡീറ്റെയിൽസ് അറിഞ്ഞാൽ നേരെ പൂനെയിൽ പോയി അന്വേഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ ജിനു അറിഞ്ഞാൽ പ്രശനമാകും. ഒരു തരത്തിലാണ് അവനെ  ബ്രെയിൻ വാഷ് ചെയ്‌ത്‌ എടുത്തത്. പിന്നെ സെമസ്റ്റർ എക്സാം വരുകയാണ്. ഇൻടെർണൽ മാർക്ക് വളരെ കുറവാണ് അത് കൊണ്ട് എക്സ്റ്റർണൽ  പരീക്ഷക്ക് പഠിച്ചില്ലെങ്കിൽ പ്രശ്നമാകും. അത് കൊണ്ട് അന്നയും സ്റ്റീഫനും

27 ആം തിയതി വൈകിട്ട് തിരിച്ചു പോകാൻ  തീരുമാനിച്ചു. സെലീന ആന്റി  27 തിയതി തന്നെ ശിവയുടെ പൂനെ അഡ്രസ്സ് ജിനുവിന്  whatsappil അയച്ചു കൊടുത്തു. ജിനു അഡ്രസ്സ് അയക്കാൻ തുടങ്ങിയപ്പോൾ അന്ന വിലക്കി എന്നിട്ട് അത് ഒരു ബുക്കിൽ കുറിച്ചെടുത്തു. അന്നക്ക് ഭ്രാന്തായോ എന്ന് ജിനുവിന് തോന്നി, എങ്കിലും അവൻ കൂടുതലൊന്നും പറഞ്ഞില്ല. വൈകിട്ട് ഇരുവരും നാട്ടിലേക്ക് തിരിച്ചു പോന്നു.

അതേ സമയം അർജ്ജുൻ ദേഷ്യത്തിലാണ്. അവധി തുടങ്ങി പിറ്റേ ദിവസം തന്നെ അഞ്ജലിയെ കാണണം എന്ന് അർജ്ജുൻ ആവശ്യപ്പെട്ടു. എന്നാൽ വിശ്വനാഥനോട് ചോദിച്ചിട്ടു പറയാമെന്നായി ജീവ.

അതേ സമയം  രാഹുൽ അവൻ്റെ അച്ഛനെയും അമ്മയെയും കാണാൻ പൂനെക്ക്   പോകണമെന്ന്  പറഞ്ഞപ്പോൾ ജീവ അതിന് സമ്മതിച്ചില്ല .

പകരം അവർക്ക്  ദുബായി ടിക്കറ്റ് അയച്ചിട്ട് അവിടെ വെച്ച് മീറ്റ് ചെയ്യാം പോലും. അതാകുമ്പോൾ അവൻ ദുബായിൽ ജോലിക്ക് കയറിയ കാര്യം അവൻ്റെ അച്ഛനും അമ്മയും വിശ്വസിക്കുകയും ചെയ്യും ഫ്ലൈറ്റ് ടിക്കറ്റും  അടക്കം എല്ലാ ചിലവും എല്ലാ ചിലവും ജീവ വക.

ക്ലാസ്സ് കഴിഞ്ഞു രണ്ടാം ദിവസം  രാഹുൽ ദുബായിലേക്ക് പോയി. അവൻ്റെ അച്ഛനും അമ്മയും അവൻ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം അവിടെ എത്തും. മൊത്തം നാല് ദിവസത്തെ പരിപാടി. അഞ്ജലിയെ കാണണം എന്ന് എൻ്റെ ആവിശ്യത്തിന് മറുപടിയൊന്നുമില്ല.

അവസാനം ക്രിസ്‌മസിൻ്റെ അന്ന് രാവിലെ അവൾ വിളിച്ചപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവൾ ലണ്ടനിൽ ഒരു കോളേജിൽ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ  ചേർന്നു എന്ന്. വിശ്വൻ കോളേജിൻ്റെ  അടുത്തു ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിട്ടുണ്ട് പോലും. ഒപ്പം കാര്യങ്ങൾ നോക്കാൻ രണ്ട് ചേച്ചിമാരും ഉണ്ട് പോലും. കുറെ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എൻ്റെ ദേഷ്യമൊക്കെ പോയി. പിറ്റേ ദിവസം രാവിലെ തന്നെ മണി ചേട്ടനെയും കൂട്ടി ഞാൻ ജേക്കബാച്ചായൻ്റെ  എസ്റ്റേറ്റിലേക്കു പോയി.

ക്രിസ്‌മസ്‌ ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്.   അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.

വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ  ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.

വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്

കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള  ഒരു ക്രിസ്മസ് കാർഡും.

പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു.  ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു

അവൾ ആ ഗിഫ്റ്റിൽ  തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും  അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു.

 

ചെന്നൈ :

സലീം ചെന്നൈയിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോൾ തന്നെ ചെന്നൈ സെല്ലുമായി സലീം ബന്ധപ്പെട്ടു. IEM ചെന്നൈ സെല്ലിൽ രണ്ടു പേരാണ് ഉള്ളത്. ജാഫറും അദീലും രണ്ട് പേരും സേലം ഭാഗത്തു നിന്നുള്ളവർ. ചെന്നൈയിൽ ഒരു സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ജോലിക്ക് വന്നപ്പോൾ സലീം തന്നയാണ് അവന്മാരെ റിക്രൂട്ട ചെയ്‌തത്.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.