ജീവിതമാകുന്ന നൗക 7 [Red Robin] 135

സെലീന ആന്റിയും അവരുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചിരുന്നു. അവർക്ക് എന്ധോ നുണ പറഞ്ഞതായി സംശയം തോന്നി എന്ന് എനിക്ക് മനസ്സിലായി. ഒന്നുമില്ലെങ്കിലും ഒരു ഡിപ്പാർട്മെന്റ് HOD അല്ലേ .  എത്ര പിള്ളേരെ കണ്ടിരിക്കുന്നു എത്ര നുണകൾ കേട്ടിരിക്കുന്നു.

ഞാൻ വേഗം തന്നെ മൊബൈൽ തുറന്നു അർജ്ജുവും ഞാനും നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു. അവർ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേ റൂമിലേക്ക് പോയി. സ്റ്റീഫനും ജിനുവും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല. ആന്റി പോയ മുറിയുടെ വാതിലിൽ തന്നെ നോക്കിയിരുന്നു. അൽപ്പ സമയം കഴിഞ്ഞു അവർ 2016    ലെയും 2017 ലെയും    ഇയർ ബൂക്കുമായി വന്നു.  അത് എനിക്ക് തന്നു, ആദ്യം 2016 ലെ ഇയർ ബുക്ക് പരിശോദിച്ചു. കുറെ കവിതകളും കഥകളുമൊക്കെ ഉണ്ട്. ഇത് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു ആന്റി ബുക്ക് എൻ്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങിയിട്ട് ഫോട്ടോ ഉള്ള ഒരു പേജ് തപ്പിയെടുത്തു തന്നു എന്ധോ ഇൻടെർ കോളേജ് റോബോട്ടിക്‌സ് വാറിൽ വിജയിച്ചതിനു  അർജ്ജു സമ്മാനം വാങ്ങുന്നതിൻ്റെ  ഒരു ഫോട്ടോ. അത് പോലെ തന്നെ ബോസ്ക്സിങ് ചാമ്പ്യൻ ആയിട്ടുള്ള  വേറെ ഒരു ഫോട്ടോയും ഉണ്ട്.  പിന്നെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിൻ്റെ ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ കംപ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഫോട്ടോയിൽ അർജുവും രാഹുലും അടുത്തടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ.

2017 ലെ ഇയർ ബുക്കിൽ തുടക്കത്തിൽ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടി എന്നറിയിച്ചുകൊണ്ട് ഒരു പാസ്സ്‌പോർട്ട്  ഫോട്ടോയും ഉണ്ട്.

പിന്നെ സെലീന ആന്റി  വന്ന് ശിവയെ കുറിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. കൂടുതലും കോളേജിലെ  സെക്യൂരിറ്റികാരൻ പറഞ്ഞ കാര്യങ്ങൾ തന്നെ. കൂടുതലായി  ശിവയുടെ കുറച്ചു അക്കാഡമിക് കാര്യങ്ങളും കൂടി പറഞ്ഞു.

“കോളേജിലെ ഏറ്റവും ടോപ്പർ ആയിരുന്നു അവൻ. ഒന്ന് രണ്ട് സബ്ജെക്ട്സ് അവൻ്റെ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് ‘എ ബോൺ ജീനിയസ്’. ചിരിച്ചു കൊണ്ടിടിക്കുന്ന അവനെ സീനിയർസിന് ഒക്കെ ഭയമായിരുന്നു.  തല്ലു പിടി കാരണം കുറെ സസ്പെന്ഷൻ വാങ്ങിയിട്ടുണ്ട്. പിന്നെ എല്ലാ തല്ലിനും തക്കതായ കാരണമുണ്ടായിരുന്നു. തല്ല് പിടി ഒക്കെ ഉണ്ടെങ്കിലും എല്ലാ പരീക്ഷയിലും ഒന്നാമൻ.

പിന്നെ പഠിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ അറിവിൽ പ്രേമം ഒന്നുമുണ്ടായിരുന്നില്ല അത് കൊണ്ടാണ് മോള്  ലവർ ആണെന്ന്  പറഞ്ഞപ്പോൾ വിശ്വാസം വരാതിരുന്നത്.”

 

“എവിടെയാണ് വീട് എന്നറിയാമോ?”

“പൂനെയിൽ നിന്നാണ്  എന്നാണ്  ഓർമ്മ. ഒരു വട്ടം സസ്പെൻഷനിലായിരുന്നപ്പോൾ അവൻ്റെ അച്ഛൻ വന്നായിരുന്നു. എയർ ഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞു കേട്ടത്  അഡ്രസ്സ് കോളേജിൽ കാണും. ജിനുവിൻ്റെ കസിൻ ആയത് കൊണ്ട് ഞാൻ എടുത്തു തരാം.”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. നിതിനെ പറ്റിയും കാര്യങ്ങൾ തിരക്കി. നിതിൻ കോളേജിൽ നിന്ന് തന്നെ ഏതോ കമ്പനിയിൽ പ്ലേസ്മെൻ്റെ കിട്ടിയത് എന്നുവർ അറിയിച്ചു.  ഇറങ്ങാൻ നേരം ആ ഇയർ ബുക്കുകൾ വേണെമെങ്കിൽ എടുത്തുകൊള്ളാൻ പറഞ്ഞു. എൻ്റെ മുഖത്തെ സന്തോഷം സ്റ്റീഫനും ജിനുവും കണ്ടെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല.

കാറിൽ കയറിയതും ജിനു ചൂടാക്കാൻ തുടങ്ങി.

“അന്ന ചേച്ചി ഇത് എന്തു ഭാവിച്ചാണ്. പേര് പോലും ഒളിപ്പിച്ചു പഠിക്കാൻ വന്ന ഒരുത്തനെ പ്രേമിക്കാൻ നടക്കുന്നത്. അതും കല്യാണം പറഞ്ഞു വെച്ചിട്ട്. അങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്താകുമെന്നാണ് വിചാരിച്ചത്? “

സ്റ്റീഫൻ ഒന്നും മിണ്ടിയില്ല. ആ മണ്ണുണ്ണി ജോണിയേക്കാൾ എന്തു കൊണ്ടും നല്ലവനാണ് അർജ്ജു എന്ന് അവന് തോന്നി . പിന്നെ ചേച്ചി തീരുമാനിച്ചാൽ തീരുമാനത്തിൽ നിന്ന് മാറാൻ പോകുന്നില്ല.

അന്ന ഒരു തരത്തിൽ ജിനുവിനെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വൺ സൈഡ് ലവ് മാത്രമാണെന്നും അവൻ്റെ സ്വഭാവത്തിന് അവൻ അവളെ പ്രേമിക്കാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.

ബാംഗ്ലൂരിൽ   ഞങ്ങൾ ക്രിസ്‌മസ്‌ ഒക്കെ അടിച്ചു പൊളിച്ചു. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ ഞാൻ വളരെ ഏറെ സന്തോഷിച്ചു. എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നി. അന്ന് അർജ്ജുവിൻ്റെ ഭാഗത്തു നിന്ന് അങ്ങനെയൊക്കെ ഉണ്ടായെങ്കിലും അവനെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് അവനോടുള്ള ഇഷ്‌ടം കൂടുകയാണ് ചെയ്‌തത്.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.