ജീവിതമാകുന്ന നൗക 7 [Red Robin] 135

അന്നക്ക് എത്രയും വേഗം അർജ്ജുൻ അല്ലെങ്കിൽ ശിവ പഠിച്ചിരുന്ന കോളേജിൽ ചെന്നാൽ മതി എന്നായി. അവളുടെ കസിൻ ജിനുവിൻ്റെ സുഹൃത്തിൻ്റെ  അമ്മയാണ്  അവിടത്തെ ഇലക്ട്രോണിക്‌സ് ഡിപ്പാർട്മെൻ്റെ HOD. അത് കൊണ്ട് കാര്യങ്ങൾ കണ്ടു പിടിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോളാണ് ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചിരിക്കുന്നതായി അറിഞ്ഞത്. നാട്ടിലെ പോലെ പത്ത് ദിവസത്തെ അവധിയൊന്നുമില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തെക്ക് അവധിയാണ് എന്ന് സെക്യൂരിറ്റി പറഞ്ഞു. പക്ഷേ അന്ന പിന്മാറാൻ റെഡിയല്ലായിരുന്നു. രണ്ട് സെക്യൂരിറ്റി ഗാര്ഡുമാരിൽ ഒരാൾ  അൽപ്പം പ്രായം ചെന്ന് ആളാണ്. ഒരു തമിഴ് നാട്ടുകാരാണ്  ഒരുപക്ഷേ ആ അണ്ണന് എന്തെങ്കിലുമറിയാമായിരിക്കും. അന്ന സെക്യൂരിറ്റി ചേട്ടനെ ഒന്ന് വെളുക്കെ ചിരിച്ചു ചിരിച്ചുകാണിച്ചിട്ട് അറിയാവുന്ന തമിഴിൽ ചോദിച്ചു.

“എവോളം നാളച്ചു ഇങ്ക ജോലി പാക്കത് “

“ഞാൻ വന്ന് പതിനജ്ജു് കൊല്ലമായ്ച്ചു . എന്ന കേളവി പാക്കത്ക്ക് നീങ്കെ വന്നിറിക്ക് ?”

“അത് വന്തു ഒരാളെ പറ്റി കൊഞ്ചും തെരിയണം അതക്ക് താൻ ഇങ്ക വന്നിറിക്ക് :

“ഇങ്ക സ്റ്റുഡൻറ് താനാ ?”

“ആമ പാസ്റ്റ് സ്റ്റുഡൻഡ് :

“ഇന്ത കോളേജിൽ വന്ന് 2000 സ്റ്റുഡന്റസ് മേലേ പഠിക്കത് “

“ഇപ്പൊ പഠിക്ക സ്റ്റുഡൻ്റെ കൂടെ കണ്ടു പിടിക്കത് രംഭ കഷ്ടം”

യഥാവത് ഫോട്ടോ ഇറിക്ക ?

അന്ന ക്രിസ്‌മസ്‌ സെലിബ്രേഷനിടയിൽ എടുത്ത അർജ്ജുവിൻ്റെ ഫോട്ടോ കാണിച്ചു കൊടുത്തു.

“ഉങ്ക ലവറാ? “

അണ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അർജ്ജുവിൻ്റെ മുഖം സൂം ചെയ്‌ത കാണിച്ചതും അയാളുടെ മുഖത്തു നിന്ന് ചിരി ഒക്കെ മാഞ്ഞു. അന്നയെ ഒന്ന് നോക്കി.

“ഇത് വന്തു ശിവ താനെ   സൈക്കോ ശിവ എന്നും പേരിരിക്കു . രൊമ്പ നല്ലവൻ ആനാൽ കെട്ടവനും. പെരിയ പൊറുക്കി എപ്പോളും ശണ്ഠ പൊട്ടിട്ടു സസ്പെന്ഷൻ വാങ്ങിയിരിക്കും ആനാലും നാങ്കെ എല്ലാരുമായിട്ട് ഫ്രണ്ട്‌ലി. സീനിയർസ് മട്ടും അവനക്ക് പിടിക്കാത്.”

അന്ന കുറച്ചു കൂടി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.   രാഹുലും അവൻ്റെ ഒപ്പം പഠിച്ചതാണ് എന്നും അവൻ്റെ ശരിക്കുള്ള പേര് നിതിൻ ആണെന്നുള്ള കാര്യവും മനസ്സിലാക്കി. രണ്ട് പേരും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ആണ് പഠിച്ചത്.

പോകാൻ നേരം സെക്യൂരിറ്റി അണ്ണന് നന്ദി പറഞ്ഞ ശേഷം 500 രൂപ ചായ കുടിച്ചോളാൻ പറഞ്ഞു കൊടുത്ത ശേഷം തിരിച്ചു പോയി . ഇനി ജിനു പറഞ്ഞ ഇലക്ട്രോണിക്‌സ് HOD യെ കണ്ട് കൂടുതൽ കാര്യങ്ങളറിയണം.

നേരെ ജിനുവിൻ്റെ കൂട്ടുകാരൻ്റെ വീട്ടിലേക്ക്. അവിടെ ചെന്ന് അവരെ ഒക്കെ പരിചയപ്പെടട്ടു, ജിനുവിൻ്റെ കൂട്ടുകാരൻ സെബിൻ്റെ ‘അമ്മ സെലീനയാണ് ഈ HOD.  സെബിൻ വീട്ടിലുണ്ടായിരുന്നില്ല CA   പരീക്ഷയുടെ കോച്ചിങ്ങിന് പോയിരിക്കുകയാണ്.  എങ്കിലും ജിനുവിനെ അവർക്ക് നല്ലതു പോലെ അറിയാം.

കുറെ നേരം സംസാരിച്ചപ്പോളും വന്ന കാര്യം പറയാൻ മൂന്ന് പേർക്കും മടി. അവസാനം രണ്ടും കൽപ്പിച്ചു അന്ന ശിവയെ കുറിച്ച് ചോദിച്ചു. ഏതാണ്ട് സെക്യൂരിറ്റികാരനിൽ കണ്ട അതേ റിയാക്ഷൻ.

ഞാൻ ചോദിച്ചതും സെലീന ആന്റിയുടെ മുഖഭാവം ഒക്കെ മാറി. എന്തിനാണ് അവനെ കുറിച്ചറിയേണ്ടത് എന്നായി അവർ. സ്റ്റീഫനും ജിനുവും പരസ്‌പരം നോക്കിതല്ലാതെ ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത്. ഞാൻ രണ്ടും കൽപ്പിച്ചു സങ്കടമൊക്കെ അഭിനയിച്ചു ഒരു നുണയങ്ങു കാച്ചി

ശിവ എൻ്റെ ലവറാണെന്നും കുറച്ചു നാളായി അവനെ കാണാനില്ലെന്നും അത് കൊണ്ട് അന്വേഷിച്ചിറങ്ങിയതാണെന്നും അങ്ങ് തട്ടി വിട്ടു. എൻ്റെ സംസാരം കേട്ട് സ്റ്റീഫൻ ചെറുതായി ഞെട്ടിയിട്ടുണ്ട്.

ജിനുവാണെങ്കിൽ അമ്പരുന്നിരിക്കുകയാണ്. ശത്രുവാണെന്ന് മുൻപ്  പറഞ്ഞിട്ട് ഇപ്പോൾ ലവർ ആണ് പോലും. കുര്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ തീർന്നത് തന്നെ. പോരാത്തതിന് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ് അതോർത്തപ്പോൾ അവന് പേടി തോന്നി.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.