ജിന്നും മാലാഖയും [ നൗഫു ] 4282

പക്ഷെ ഒന്ന് സംസാരിക്കുക എന്നത് ക്ലാസിലും ഗ്രൗണ്ടിലും ഒരു ബലികേറാമല തന്നെയായിരുന്നു..

ചുറ്റിലും നൂറു കണ്ണുകൾ ഉണ്ടാവും നമ്മുടെ കൂടെ. വളരെ ഏറെ അച്ചടക്കം അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം..

ആരും ഒരു അലമ്പും ഉണ്ടാക്കില്ല.. ഉണ്ടാക്കിയാൽ പിന്നെ അവൻ അവിടെ കാണില്ല..

വീട്ടിലുള്ള പ്രാരാബ്ദം കൊണ്ട് എങ്ങനെ എങ്കിലും പഠിക്കാനായി ഇവിടെ വന്നവർ പിന്നെ മറ്റുള്ള ഒരു സ്ഥലത്തേക്കും പോകുവാൻ വഴി ഇല്ലാതെ എങ്ങനെ എങ്കിലും ഇവിടെ തന്നെ പിടിച്ചു നിൽക്കുവാൻ ശ്രമിക്കും..

എന്നാലും അവളെ കാണാൻ അവൾ പാത്രം കഴുകൻ വരുന്ന സമയം ഞാൻ പതിവായി പൈപ്പിൻ ചുവട്ടിൽ എത്തിയിരിക്കും..

എനിക്കായ് മാത്രം അവളുടെ മുഖം ഒന്നോ രണ്ടോ നിമിഷം മാത്രം മറയില്ലാതെ വെളിവാക്കും…

ആ ഒരു വർഷം അങ്ങനെ തന്നെ കടന്നു പോയി.. വെക്കേഷൻ അടുത്തു വന്നു..

ഉമ്മയും ബാപ്പയും അടുത്ത ബന്ധുക്കളും ഇല്ലാത്തവർ അവിടെയുള്ള ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടി..

പോക്കറ്റ് മണിക്കായ് മൂത്താപ്പയുടെ കൂടെ ചക്ക ഇറക്കി കൊടുക്കാൻ പോകലായിരുന്നു എനിക്ക് ഡ്യൂട്ടി..

രണ്ട് മാസം ഇടതടവില്ലാതെ പണിയുണ്ടാവും..

ഒരിക്കൽ എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർദൂരെയുള്ള ഒരു സ്ഥലത്തേക്കായിരുന്നു യാത്ര..

ഒരു വലിയ വീട്ടിലായിരുന്നു അന്ന് ചക്ക ഇറക്കാനുണ്ടായിരുന്നത്..

ഞങ്ങൾ അവിടേക്ക് കയറി.. നാലോളം പ്ലാവ് ഉണ്ട് അവിടെ. ഓരോന്നും ഓരോ അതിരിൽ വലിയൊരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു..

ഓരോന്നിലും എണ്ണിനോക്കാൻ കഴിയാത്തത്ര ചക്കകൾ..

മുത്താപ്പയും കൂടെയുള്ള ആളും പ്ലാവിൽ കയറും..

ഞാനും മറ്റൊരാളും കയറു പിടിച്ചു അവർ വെട്ടിതുക്കുന്ന ചക്ക മെല്ലെ ഇറക്കണം..

ആദ്യത്തെ പ്ലാവ് കഴിയുമ്പോൾ തന്നെ ഉച്ചയായി..

അന്നിനി ഒരു പ്ലാവ് കൂടെ കയറാൻ സാധിക്കുകയുള്ളു…

ആ പ്ലാവിന്റെ തടിയോട് ചേർന്ന് ഒരു ഷെഡ് കണ്ടു.. ചിലപ്പോൾ ആ ഷെഡിൽ ചക്ക വീഴാൻ സാധ്യത ഉണ്ട്..

ആ കാര്യം അവിടുത്തെ കാർന്നവരോട് പറഞ്ഞപ്പോൾ.. അയാളാണ് പറഞ്ഞത് അതൊരു വീടാണെന്ന്..

വീടെന്ന് പറയാൻ പറ്റില്ല പ്ലാസ്റ്റിക് കൊണ്ട് മറച്ച ഒരു ഷെഡ്… എനിക്കെന്തോ അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു.. നാട്ടിലൊന്നും അങ്ങനയുള്ള ഒരു വീടും ഇപ്പോഴില്ല…

ആ വീട്ടുകാരോട് കുറച്ച് നേരം പുറത്തിറങ്ങി നിൽക്കാൻ പറയാൻ എന്നോട് മൂത്താപ്പ പറഞ്ഞു..

ഞങ്ങളുടെ വർത്തമാനം കേട്ടത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ അവിടേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവർ ആ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു..

ആദ്യം തന്നെ ഒരുമ്മ… വളരെ അധികം ക്ഷീണം അവരെ ബാധിച്ചിട്ടുണ്ട്..

Updated: February 9, 2021 — 7:11 pm

79 Comments

  1. ഈ കഥ ഒരുപാട് ഇഷ്ട്ടമായി ബ്രോ ?
    നല്ല വെറൈറ്റി തീം ഇങ്ങള് പൊളി ആണ് തുടർന്ന് എഴുതൂ

    ♥️♥️♥️

    1. താങ്ക്യൂ ???

  2. ഭായി നിങ്ങൾ ഒര് വല്ലാത്ത ഒര് ജിന്ന് തന്നെയാണ്

    1. ??? ഇജ്ജ് എന്നെ സുയിപ്പാക്കും ???

  3. ? ആരാധകൻ ?

    സൂപ്പർ…..
    ബാക്കി വേഗംപോന്നോട്ടെ

    1. താങ്ക്യൂ ???

  4. Abdul fathah malabari

    അല്ലെങ്കിലും ഒട്ടുമിക്ക പെണ്ണുങ്ങളും അങ്ങനെയാണ് ഉണ്ട ചോറിന് നന്ദി കാണിക്കില്ല.
    ഇവിടെ ആദ്യമായാണ് ഞാൻ ഒരു മുത അല്ലിമിന്റെ കഥ വായിക്കുന്നത് , തികച്ചും വ്യത്യസ്തമായ ഒരു കഥ ,
    അത്യാവശ്യം നല്ല ഒരു നിലയിൽ എത്തിയാൽ പെണ്ണുങ്ങൾ അതുവരെ കഴിഞ്ഞത് ഒക്കെ മറക്കും , എന്നാലും ഇൻഫോസിസിൽ ജോലി കിട്ടിയ അഹങ്കാരത്തിൽ ആ പാവം ചോര നീരാക്കി വാങ്ങിയ കാശിന് വാങ്ങിച്ച ഫോൺ കുളത്തിലേക്ക് എറിഞ്ഞത് ശേരിയായില്ല , തികച്ചും ചെറ്റത്തരം എന്നല്ലാതെ എന്ത് പറയാൻ, ചിലരുണ്ട് ചിരിച്ചു കൊണ്ട് കഴുത്ത് അറുക്കുന്ന ഇനം

    1. അവരെ ആദ്യമേ തിരിച്ചറിയാൻ ശ്രമിക്കുക അല്ലെങ്കിൽ അതൊരു തീർത്താൽ തീരാത്ത വേദന നൽക്കും

      താങ്ക്യൂ മലബാരി ???

      1. Abdul fathah malabari

        എന്റെ കൂട്ടുകാരന്റെ engagemen കഴിഞ്ഞു , അവന്റെ കയ്യിൽ ഉള്ളത് ടിസ്പ്ളേ പൊട്ടിയ ഫോൺ ആണെങ്കിലും അവൻ പെണ്ണിന് വിലകൂടിയ ഫോൺ തന്നെ വാങ്ങിക്കൊടുത്തു, എന്നിട്ട് ആ പാവം ഗൾഫിൽ ചോര നീരാക്കി ഉണ്ടാക്കിയ കാശിന് വാങ്ങിക്കൊടുത്ത ഫോണും സ്വർണാഭരണങ്ങളും കൊണ്ട് പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി ആ ഒരു ഇതിൽ പറഞ്ഞെന്നെ ഒള്ളു

  5. ♨♨ അർജുനൻ പിള്ള ♨♨

    ???. സൂപ്പർ. വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. പിള്ളേ ???

  6. റിവണകു ട്ടി അടുത്ത കഥയിറക്കി പകരം വിട്ടൂ

    1. ???

      വരട്ടെ അവൾ എന്ത് ചെയ്യുമെന്ന് നോക്കാം

Comments are closed.