ഞാനാ തലയിൽ മെല്ലെ തടവിക്കൊണ്ടിരുന്നു..
ഏട്ടൻ ഫോണിൽ എന്തോ നോക്കുകയാണ്..
പെട്ടെന്ന് ഹോ കല്യാണം കഴിക്കാത്തവരും ഇവിടെ ഉണ്ടെന്ന് ഞങ്ങളുടെ മുന്നിൽ റൊമാൻസ് കളിക്കുന്നവർ എപ്പോൾ ആണാവോ ഒന്ന് മനസ്സിലാക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആണ് ആളെ കാണുന്നത്.
വെറുതെ എന്നെ വഴി തെറ്റിക്കാൻ നോക്കല്ലേ ഏട്ടാ പ്ലീസ്
പിന്നെ വഴി തെറ്റുന്ന ഒരാള് നിനക്കറിയോ ജാനി ഇവന്റെ വാൾ പേപ്പർ ആരായിരുന്നു ന്ന്..
ഇല്ല
ആ അതൊക്കെ എന്തിനാ ഇവിടെ പറയുന്നത്
നിന്നെ വഴി തെറ്റിക്കാതിരിക്കാൻ.
ആരാ ഏട്ടാ അത് പറഞ്ഞില്ലല്ലോ.
അത് ആരുമില്ല ഏട്ടത്തി.
അത് നല്ല വിറ്റാണ് അച്ഛന്റെ ഫോൺ ഹാങ്ങ് ആയപ്പോൾ ഇവന്റെ ഫോൺ ഒന്ന് വാങ്ങിയതാ അത്യാവശ്യം ആയി ആർക്കോ വിളിക്കാൻ വിളിച്ചു കഴിഞ്ഞപ്പോൾ ആണ് കണ്ടത് ഒരു പെണ്ണിനെ. ആരാ ഡാ ന്ന് ചോദിച്ചപ്പോൾ അക്ക ഉയിർ എന്ന് പറഞ്ഞത് മാത്രമേ ഓർമയുള്ളൂ കണ്ണിൽ കൂടി പൊന്നീച്ച പാറി എന്ന് മാത്രമല്ല…
ഫോൺ കയ്യിൽ കിട്ടുമ്പോൾ അതിലുണ്ടായിരുന്ന ഫോട്ടോ പോയിട്ട് ഒരു ഫോൺ നമ്പർ പോലുമില്ലായിരുന്നു..
അത് പറഞ്ഞു ഏട്ടൻ പൊരിഞ ചിരി കൂടെ ഞാനും..
ആ നീയും വന്നോ എന്നാ രണ്ടാളും വന്നു കഴിക്ക്
ആ അമ്മേ ഇപ്പോൾ വരാം അതിന് മുമ്പ് ഒരാളുടെ ഫോൺ ഒന്ന് ചെക്ക് ചെയ്യനുണ്ടെന്നും പറഞ്ഞു കൊണ്ട് ഏട്ടന്റെ ഫോണും വാങ്ങി അവനോടി…
അവൻ ഫോൺ വാങ്ങി നോക്കി എന്നെയും ഏട്ടനെയും മാറി മാറി നോക്കി..
എന്താഡാ ഫോണിൽ എന്നും ചോദിച്ചു കൊണ്ട് അമ്മ അവന്റെ അടുത്തേക്ക് പോയി..
അയ്യോ ഇതൊക്കെ എപ്പോ എടുത്തു നീ എന്ന് ചോദിച്ചപ്പോൾ ആണ് ഞാനും പോയി നോക്കിയത്. കടൽ കാണുന്ന ഞാൻ ആണ് ഫോണിൽ ഉള്ളത്. അത് കണ്ടപ്പോൾ സങ്കടം ആണ് തോന്നിയത്..
കണ്ണ് നിറഞ്ഞു വന്നപ്പോൾ അയ്യേ ന്ന് പറഞ്ഞുകൊണ്ട് അമ്മ കളിയാക്കി..
എടാ വേറെ ഫോട്ടോസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഏട്ടനോട് എന്തിനാ ചോദിക്കുന്നത് നമുക്ക് നോക്കാലോ എന്ന് പറഞ്ഞു അവൻ തന്നെ നോക്കി…
ഇതൊക്കെ എപ്പോഴാ ഡാ എടുത്തത് എന്നൊക്കെ അമ്മ ചോദിക്കുന്നുണ്ട്. അവരുടെ ഒരു ഫോട്ടോ കണ്ടപ്പോൾ ഓ ഭാഗ്യം ഞാൻ വിചാരിച്ചു കെട്യോളുടെ മാത്രം ഫോട്ടോ ഉള്ളെന്ന് ഞങ്ങളുo ഉണ്ടല്ലേ..
ഏട്ടൻ ചിരിച്ചു കൊണ്ട് നിന്നു..
ഓട്ടോ ഇറങ്ങി അവരുടെ വീട്ടിലേക്കു നടക്കുമ്പോൾ തന്നെ കണ്ടു ഉമ്മറത്തു തന്നെ എല്ലാവരും നിൽക്കുന്നത്..
എന്താ ഫോണിൽ കല്യാണത്തിന് എടുത്ത ഫോട്ടോ ആണോ എന്ന് ചോദിച്ചപോളാണ് അവര് ഞങ്ങളെ കണ്ടത്.
അയ്യോ ആരൊക്കെ ഇത് കയറി വാ ന്ന് പറഞ്ഞു കൊണ്ട് അമ്മ അവരെ സ്വീകരിച്ചു.
ഇവരെ ഞാൻ ഇന്നങ്ങോട്ട് അയക്കാൻ വിചാരിച്ചതായിരുന്നു എന്തായാലും നിങ്ങൾ വന്നല്ലോ സന്തോഷം ആയി എന്ന്പറഞ്ഞു അമ്മ..
????
നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.
എന്റെ അഭിപ്രായമാണ്
Superb ❤❤❤
Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
Kadha polichu ❤️❤️
??
കൊള്ളാം നന്നായിട്ടുണ്ട്
Nice story bro
കിടുക്കി♥️♥️♥️♥️
??
✨️?❤?❤✨️
♥️♥️♥️
✨️?
??
Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka
പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?
നന്നായിട്ടുണ്ട് ബ്രോ
???
I love this thread
Kannullappol kanninte vilayatiyilla enna sathyam
???