ജാനകി.6 [Ibrahim] 274

അത് മറന്നു പോയി അവിടെന്ന് എന്തെങ്കിലും കിട്ടുമായിരിക്കും എന്നും പറഞ്ഞു കൊണ്ടവൾ കുറച്ചു മാത്രം കഴിച്ചു എണീറ്റു പോയി…

ഉച്ചക്ക് ഞാനും അമ്മയും കൂടി ബിരിയാണി ആയിരുന്നു ഉണ്ടാക്കിയത്. ആദി വന്നാൽ രണ്ടാളും കൂടി എന്റെ വീട്ടിൽ പോകണമെന്നും അല്ലെങ്കിൽ അവര് എന്താ വിചാരിക്കുക ഞങ്ങൾ പറഞ്ഞയകാഞ്ഞിട്ടാണ് എന്നും അമ്മ പറയുന്നുണ്ടായിരുന്നു. ആദിയുടെ തിരക്കൊന്നും അവർക്ക് അറിയേണ്ട കാര്യമില്ല ഒരു കുട്ടിയെ ഇങ്ങോട്ടയച്ചിട്ട് പിന്നെ ആ വഴിക്ക് പോയില്ല എന്ന് നാട്ടുകാരും പറയും.

ഇന്നലെ തന്നെ പോകേണ്ടതായിരുന്നു എന്നൊക്കെ അമ്മ പറയുന്നുണ്ട് ഞാൻ എങ്ങനെ ആണ് പറയുക എനിക്ക് അങ്ങോട്ട് പോകേണ്ട എന്ന്.

ഞാൻ വെറുതെ ഒരു മൂളലിൽ ഒതുക്കി എല്ലാം. ഉച്ച കഴിഞ്ഞു സോഫയിൽ ഇരിക്കുമ്പോൾ വല്ലാതെ കോട്ട വായ് ഇടുന്നുണ്ടായിരുന്നു ഞാൻ. അതെങ്ങനെ രാത്രി ഒട്ടും ഉറങ്ങിയിട്ടില്ല ആകെ പുലർച്ചെ ആണ് ഉറങ്ങിയത് അത് കുറെ നേരം അങ്ങ് ഉറങ്ങിപോകുകയും ചെയ്തു. ഓരോന്നോർത്ത് ചിരിക്കുമ്പോൾ അമ്മ എന്നെ പിടിച്ചു മടിയിലേക്ക് കിടത്തി. ആദ്യം ഒന്ന് മടിച്ചെങ്കിലും ഞാൻ അമ്മയുടെ മടിയിലേക്ക് കിടന്നു.

അമ്മ സോഫയിൽ ഒന്നും കൂടുതൽ ഇരിക്കുന്നത് കണ്ടിട്ടില്ല കിടക്കൽ ആണ് പതിവ് ജോലി ഒക്കെ കഴിഞ്ഞാൽ. കാല് വേദന ഉണ്ടാവാറുണ്ട് ഇടക്ക് അതുകൊണ്ടാവും കാല് ടീ പോയിയുടെ മുകളിൽ കയറ്റി വെച്ചിട്ടുണ്ട്. കാലിൽ സ്വർണ കൊലുസ് നീല നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. കണങ്കാലിന് മുകളിൽ ഉള്ള പാന്റ് ഒരു ഇളം നീല ടോപ്പും അതാണ് അമ്മയുടെ വേഷം മരുമകൾ ആയ ഞാൻ സാരി ഒക്കെ എടുത്തിട്ട്…

എന്റെ കാല് സോഫയുടെ കൈ വെക്കുന്നതിന്റെ മുകളിലേക്ക് കാല് കയറ്റി വെച്ചതാണ്. കാല് രണ്ടും ഞാൻ മെല്ലെ ആട്ടി കളിക്കുന്നുമുണ്ട്…

അമ്മയുടെ കാതിൽ രണ്ടു കമ്മലും മൂക്കിൽ മൂക്കുത്തിയുമുണ്ട്. തിളങ്ങി നിൽക്കുന്ന മൂക്കുത്തിയിൽ ഞാൻ മെല്ലെ തൊട്ടു.

അപ്പോൾ ആണ് അമ്മ എന്നെ നോക്കുന്നത്. എന്തേ മോൾക്ക് മൂക്ക് കുത്തണോ..

വേണ്ട നല്ല വേദന എടുക്കും..

ഏയ്‌ അത്ര വേദന ഒന്നും ഉണ്ടാവില്ല പിന്നെ ഈ കുഞ്ഞു മൂക്കിൽ തുളക്കാൻ കൂടെ സ്ഥലം ഉണ്ടാകുമോ ആവോ ന്നും ചോദിച്ചു കൊണ്ട് അമ്മ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു…

 

അമ്മേ എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നുവെങ്കിലോ ഇവിടെ..

അവള് അവളുടെ റൂമിലും ഞാൻ ഞങ്ങളുടെ റൂമിലും കിടക്കുന്നുണ്ടാവും..

ഞാൻ ചിരിച്ചു.

അമ്മ ഇതിന് മുമ്പ് ഏട്ടൻ വേറെ പെണ്ണ് കണ്ടിരുന്നോ.

മ്മ്

എന്നിട്ട് എന്താ കെട്ടാഞ്ഞത്.

അതോ

പറയമ്മേ

പറയാം മോൾക്ക്‌ അത് കേട്ട് കഴിഞ്ഞാൽ അമ്മയോട് ദേഷ്യം തോന്നുമോ.

എന്റെ അമ്മയോടോ എന്നും ചോദിച്ചു കൊണ്ട് ഞാനാ കയ്യിൽ മുത്തി..

ആദിയുടെ നിശ്ചയം രണ്ടു വട്ടം മുടങ്ങിയതാ..

അയ്യോ അതെങ്ങനെ..

19 Comments

  1. ????

  2. നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.

    എന്റെ അഭിപ്രായമാണ്

  3. Superb ❤❤❤

  4. Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
    Kadha polichu ❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട്

  6. Nice story bro

  7. കിടുക്കി♥️♥️♥️♥️

    1. ഇബ്രാഹിം

      ??

  8. തൃശ്ശൂർക്കാരൻ ?

    ✨️?❤?❤✨️

    1. ഇബ്രാഹിം

      ♥️♥️♥️

    1. ഇബ്രാഹിം

      ??

  9. Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka

    1. ഇബ്രാഹിം

      പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?

  10. നന്നായിട്ടുണ്ട് ബ്രോ

    1. ഇബ്രാഹിം

      ???

  11. I love this thread
    Kannullappol kanninte vilayatiyilla enna sathyam

    1. ഇബ്രാഹിം

      ???

Comments are closed.