ജാനകി.6 [Ibrahim] 274

അല്ലെങ്കിൽ വേണ്ട അമ്മ മാറാൻ തരാം എന്നും പറഞ്ഞു കൊണ്ട് അമ്മയുടെ റൂമിൽ കയറി…

തിരികെ വന്നത് ഒരു സാരിയും കൊണ്ടാണ് അതും നല്ല ഭംഗിയുള്ള സാരി.

ഇതമ്മ ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിയതായിരുന്നു പക്ഷെ ബ്ലൗസ് ടൈറ്റ് ആയിപ്പോയി മോൾക്ക് പാകം ആയിരിക്കും ഇട്ടു നോക്ക്…

അമ്മേ ഈ റോസ് കളർ ഒക്കെ ഇട്ട് വീട്ടിൽ ജോലി ചെയ്യുമ്പോൾ..

പിന്നെ നീ അടുക്കളയിൽ ജോലി ചെയ്യാൻ വന്നതാണല്ലോ പോയി മാറി വാ പെണ്ണെ ന്ന് പറഞ്ഞപ്പോൾ പിന്നെ മറുത്തൊന്നും പറഞ്ഞില്ല.

ഉടുത്തൊരുങ്ങി വന്നപ്പോൾ കല്യാണത്തിന് പോകുന്നപോലെ തോന്നി.

ആഹാ നല്ല ഭംഗി എന്നും പറഞ്ഞു കൊണ്ട് അമ്മ അകത്തു പോയി വലിയൊരു മാലയും ആയിട്ട് വന്നു പിന്നെ അതെന്റെ കഴുത്തിൽ ഇട്ട് തന്നു.

ഇപ്പോൾ പൂർത്തിയായി ഇനി ഞാൻ ദേ അവിടെ ഗേറ്റിൽ ചെന്നു നിൽകാം ഇനി അതിനെ പറ്റുള്ളൂ…

പിന്നെ അതൊന്നുമല്ല

എന്നാലും അമ്മ അവരൊക്കെ എന്ത് വിചാരിക്കും അവരൊന്നും ഒന്നും വിചാരിക്കില്ല ഞാൻ വീട്ടിൽ ഇടാറുണ്ടായിരുന്നു വലിയ മാല ഒക്കെ ഇപ്പോൾ എനിക്ക് ചെറിയ മാലയാണ് ഇഷ്ടം അതുകൊണ്ട് മാറി അത്രേ ഉള്ളൂ നീയത് ഇട്ട് നടന്നോ അമ്മക്ക് കാണാൻ വേണ്ടിയാ വേറെ ഒന്നിനുമല്ല…

 

രാവിലെ വിളിക്കണം എന്നും പറഞ്ഞു കിടന്നതാണ് ഇവിടെ ഒരുത്തി. ചായ ഉണ്ടാക്കണ്ടല്ലോ വിചാരിച്ചു ഞാൻ ബിസ്ക്കറ്റ് ഒക്കെ വെച്ചു ചായ കുടിച്ചു. അവിടെ പോയി ചായ കുടിക്കാലോ എന്നോർത്ത് ഞാൻ ഏഴു മണിക്ക് തന്നെ എണീറ്റു. ഇവളുടെ ഒക്കെ വാക്ക് കേൾക്കാൻ നിന്ന എന്നെ വേണം തല്ലാൻ..

ഞാൻ പിന്നെ കുറച്ചു ഉപ്പുമാവ് ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി. ഉച്ചക്ക് അവിടെ എത്തിയാൽ അവര് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരുമായിരിക്കും അതിന് അവര് കഴിക്കുന്നതിനു മുമ്പെങ്കിലും അവിടെ ഒന്നെത്തണം. കഴിപ്പ് തുടങ്ങി എത്തിയാൽ ഉള്ളത് എന്താ എന്ന് വെച്ചാൽ അത് കഴിച്ചു വരേണ്ടി വരും. കുറച്ചു മുന്നേ എങ്കിലും എത്തിയാൽ ജാനകി മാത്രം മതി എന്തെങ്കിലും ഒക്കെ കരിച്ചും പൊരിച്ചും ഒക്കെ വിളമ്പാൻ..

അവളുടെ കൈപ്പുണ്യം അതൊന്നു വേറെ തന്നെയാണ് ഓർത്തപ്പോൾ വായിൽ വെള്ളം വന്നു. ഈ പെണ്ണ് ഓർഡർ ചെയ്തു വാങ്ങുന്ന ഒന്നും അതിന്റ ഏഴയലത്തു വെക്കാൻ പറ്റില്ല..

മ്മ് ഇനി അവൾ ഇതൊക്കെ കേട്ടാൽ അമ്മക്ക് ഇഷ്ടം അല്ലല്ലോ പറഞ്ഞു കൊണ്ട് മുഴുവനും തട്ടും അതുകൊണ്ട് കേൾക്കണ്ട…

 

ജാനകി.10

ജാനകി

 

ഉപ്പുമാവ് ഉണ്ടായിരുന്ന പഴവും കൂട്ടി തിന്ന് അത് ദഹിച്ചിട്ടും അവൾ എഴുന്നേറ്റു വന്നില്ല… വെറുതെ കാത്തു കിടന്നിട്ടാവും വിശപ്പ് കൊണ്ട് കണ്ണ് കാണാൻ പറ്റുന്നില്ല..

പിന്നെ കുറച്ചു അരി ഇട്ടു മാങ്ങ ഇട്ട് ഒരു ചമ്മന്തിയുമുണ്ടാക്കി. എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ കണ്ണും തിരുമ്മി കെട്ടിലമ്മ എഴുന്നേറ്റു വന്നു.

ഓ എണീറ്റോ

ആ അമ്മേ അമ്മ കഴിക്കാൻ എടുത്തു വെക്ക് ഞാൻ ഒന്ന് പല്ല് തേച്ചിട്ടുവരാമെന്നും പറഞ്ഞു കൊണ്ട് അവളു പോയി..

അവൾക്കിവിടെ ആരെങ്കിലും വേലക്കാരി ആയിട് വേണമെന്ന് തോന്നുന്നു. എത്രയും പെട്ടെന്ന് പെണ്ണിനെ കെട്ടിച്ചു വിട്ടില്ലെങ്കിൽ അവളെന്നെ ഇവിടുത്തെ വേലക്കാരി ആക്കും..

കഴിക്കാൻ വന്നിരുന്നപ്പോൾ എന്താ ഇതെന്ന് ചോദിച്ചവൾ ദേഷ്യപ്പെട്ടു..

ഹാ കിട്ടിയത് കഴിക്കാൻ നോക്ക് നമ്മൾ ജാനകിയുടെ അവിടെ പോകുമെന്നല്ലേ ഞാൻ വിചാരിച്ചത് നീയിങ്ങനെ പോത്ത് പോലെ കിടന്നുറങ്ങുമെന്ന് ഞാൻ വിചാരിച്ചില്ലല്ലോ..

19 Comments

  1. ????

  2. നല്ല കഥയാണ്. പക്ഷെ വായിച്ചു വരുമ്പോൾ എവിടൊക്കെയോ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ട്.

    എന്റെ അഭിപ്രായമാണ്

  3. Superb ❤❤❤

  4. Adipoli aayittund, pinne avarku edakku edakku aayitu oro kottu kodutho athaayathu cheriya panikal ??
    Kadha polichu ❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട്

  6. Nice story bro

  7. കിടുക്കി♥️♥️♥️♥️

    1. ഇബ്രാഹിം

      ??

  8. തൃശ്ശൂർക്കാരൻ ?

    ✨️?❤?❤✨️

    1. ഇബ്രാഹിം

      ♥️♥️♥️

    1. ഇബ്രാഹിം

      ??

  9. Njan kazhinja partil oru karyam paranjirunnu. Pattumenkil onnu try cheyyuka

    1. ഇബ്രാഹിം

      പണി കൊടുക്കുന്ന കാര്യമല്ലേ പരിഗണിക്കാം ?

  10. നന്നായിട്ടുണ്ട് ബ്രോ

    1. ഇബ്രാഹിം

      ???

  11. I love this thread
    Kannullappol kanninte vilayatiyilla enna sathyam

    1. ഇബ്രാഹിം

      ???

Comments are closed.