ജാനകി.3 [Ibrahim] 300

ഏട്ടത്തി ആ താലിയിൽ ഒന്ന് നോക്കിയേ അതിലുണ്ട് ഏട്ടന്റെ പേര്. പെണ്ണ് കാണാൻ വരാനും ഒക്കെയേ ഏട്ടന് സമയം ഇല്ലാതുള്ളൂ ഏട്ടത്തിക്ക് വേണ്ടി താലിയും മാലയും ബാക്കി ഉള്ളതൊക്കെ ഏട്ടൻ തന്നെയാ സെലക്ട്‌ ചെയ്തത്…

ഞാൻ അവള് കാണാതെ താലിയിൽ ഒന്ന് നോക്കി ആലില താലിയിൽ ആദി എന്ന് അലേഖനം ചെയ്തിരിക്കുന്നു..

എന്റെ ഏട്ടത്തി ഏട്ടത്തിയെ കൂട്ടികൊണ്ടുവന്നിട്ടു ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാൻ ഒക്കെ സഹായിക്കണം എന്ന് അമ്മ നേരത്തെ തന്നെ പറഞ്ഞതാണ് പക്ഷെ എന്റെ ഫ്രണ്ട്‌സ് വന്നിരുന്നു അവരെ മാനേജ് ചെയ്തു സമയം പോയി..

എന്നിട്ട് അവര് പോയോ റിസപ്ഷൻ കൂടി കഴിഞ്ഞിട്ട് പോയാൽ പോരെന്ന് ചോദിചൂടായിരുന്നോ…

അയ്യോ ഏട്ടത്തി ചതിക്കല്ലേ

ഓൺലൈൻ ക്ലാസ്സ്‌ ആയത് കൊണ്ട് ആരെയും അങ്ങനെ പരിചയം ഒന്നുമില്ലായിരുന്നു. ഓഫ്‌ലൈൻ ആയി ക്ലാസ്സ്‌ തുടങ്ങിയിട്ടും അകലം പാലിക്കേണ്ടതുകൊണ്ട് തന്നെ ഞാൻ ആരുമായും അത്ര കമ്പനി ഒന്നുമല്ല. പിന്നെ ഒരേ ക്ലാസിലെ അല്ലെ നാളെ എനിക്ക് പണി തരരുതല്ലോ വിചാരിച്ചു ക്ലാസ്സ്‌ ഗ്രൂപ്പിൽ ഏട്ടന്റെ കല്യാണകുറിയും എല്ലാവരും വരണം എന്നൊരു പോസ്റ്റും മാത്രമേ ഞാൻ ഇട്ടുട്ടുള്ളൂ. അതിന് അവരൊക്കെ ഇന്നലെ തന്നെ ഇവിടെ ഹാജരായി വേണ്ടതൊക്കെ കയ്യിട്ടു വാരി തിന്നതൊക്കെ ഞാൻ സഹിച്ചു ഇന്നവർക്ക് ഏട്ടന്റെ കല്യാണത്തിന്റെ ചിലവുംകൂടി കിട്ടണം എന്നാലേ പോവുള്ളൂ എന്ന് അവസാനം കൊട്ടെഷൻ കൊടുക്കും എന്ന് പറഞ്ഞപ്പോൾ ആണ് അവർ ഒന്ന് സ്ഥലം കാലിയാക്കിയത്. പിന്നെ റിസപ്ഷൻ ആയിട്ട് ഒന്നുമില്ല അച്ഛന്റെ കുറച്ചു ഫ്രണ്ട്സ് വന്നിട്ടുണ്ട് പകൽ വരാൻ പറ്റാത്തവർ പിന്നെ അവർക്കും നമുക്കും ഉള്ള ഫുഡ് ഉണ്ടാക്കുന്നവരും മാത്രമേ ഇവിടെയുള്ളൂ…

മ്മ് എന്ന് മൂളി കേട്ടു ഞാൻ

ഏട്ടത്തി പുറത്തേക്ക് ഒന്നും ഇറങ്ങിയില്ല അല്ലെ അവരൊന്നും ഏട്ടത്തിയെ വിടാതെ പിടിച്ചു വെച്ചു എന്നമ്മ പറഞ്ഞു അമ്മ എന്നോട് ദേഷ്യപ്പെട്ടു ഏട്ടത്തിയെ ഞാൻ തനിച്ചാക്കി എന്നും പറഞ്ഞിട്ട്..

 

അയ്യോ ഞാൻ കാരണം മോൾക്ക്
അയ്യേ ഏട്ടത്തി കാരണം ഒന്നുമല്ല.

ഞാൻ ഇതൊക്കെ അഴിക്കാൻ സഹായിക്കാം എന്നും പറഞ്ഞു കൊണ്ട് എന്റെ സ്വർണം ഒക്കെ മാറ്റി പിന്നെ പൂവും പിന്നും ഒക്കെ അവള് തന്നെ ശ്രദ്ധയോടെ എടുത്തു മാറ്റാൻ സഹായിച്ചു…

ഏട്ടത്തി ഒന്ന് കുളിച്ചു വാ എന്നാൽ ഒരു ഉന്മേഷം ഒക്കെ വരുമെന്ന് പറഞ്ഞു അവളെനിക്ക് ടവൽ എടുത്തു തന്നു.

ഞാൻ കുളി കഴിയുമ്പോൾ വരാം ട്ടോ എന്ന് പറഞ്ഞുകൊണ്ട് അവൾ മുറി വിട്ടിറങ്ങി…

കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അവളുണ്ടായിരുന്നു റൂമിൽ ഡ്രസ്സ്‌ ഒക്കെ എടുത്തു വെക്കുകയായിരുന്നു..

സ്വർണ കസവുള്ള സെറ്റ് സാരിയും സ്വർണ നിറത്തിലുള്ള ബ്ലൗസും അവൾ എനിക്ക് നേരെ നീട്ടി.

ഇതൊന്നും ഏട്ടന്റെ സെലെക്ഷൻ അല്ലാട്ടോ എന്റെയാ അതുകൊണ്ട് തന്നെയാ ഞാൻ ഇത് തന്നെ ഇപ്പോൾ ഇടാൻ ഇതുതന്നെ സെലക്ട്‌ ചെയ്തത് ഇവിടെ ചിലർക്കൊക്കെ എന്റെ സെലെക്ഷൻ മോശം ആണെന്നൊരു അഭിപ്രായമുണ്ട് അതൊന്നു മാറ്റികൊടുക്കണമല്ലോ…

 

അവളെന്നെ നല്ല ഭംഗി ആയി ഒരുക്കി തന്നു…

താലിയുടെ കൂടെ ഇപ്പോൾ ഏത് മാലയാ ഇടാൻ എന്നും ചോദിച്ചു കൊണ്ട് അവൾ മാലകൾ ഓരോന്നും എടുത്തു നോക്കുന്നുണ്ട്. അല്ലെങ്കിൽ ഇതൊന്നും വേണ്ട വേറൊരു സാധനം ഉണ്ട് എന്നും പറഞ്ഞുകൊണ്ട് അവളൊരു ബോക്സ്‌ എടുത്തു.

ടണ്ടടാ ന്നും പറഞ്ഞു കൊണ്ട് തുറന്നു…

ഇത് താലിക്കൊപ്പം ഏട്ടൻ ഏട്ടത്തിക്ക് സെലക്ട്‌ ചെയ്തതാണ് എന്തായാലും താലിക്കൊപ്പം ഇത് തന്നെയിടാം എന്തേ എന്ന് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.

എന്തായാലും രാവിലെ ഇട്ട ഡ്രസിനെക്കാളും എനിക്കിഷ്ടായത് ഇതാണ് ഏട്ടത്തിക്കോ എന്ന് ചോദിച്ചു കൊണ്ട് അവളെന്നെ തന്നെ നോക്കി നിന്നു.

ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം കടന്നു വന്നു. എന്നെ നോക്കിയപ്പോൾ ആ നോട്ടം താങ്ങാൻ ആവാതെ ഞാൻ താഴേക്കു നോക്കി.

എല്ലാവരെയും യാത്രയാക്കി ഭക്ഷണവും കഴിച്ചു കിടക്കാൻ ഒരുങ്ങിയപ്പോൾ സമയം ഒത്തിരി ആയിരുന്നു. വല്ലാതെ ക്ഷീണം പിടിച്ചല്ലോ മോള്. മോള് പോയി കിടന്നോ അവൻ അങ്ങോട്ട് വന്നോളും അവന്റെ ഫ്രണ്ട്സ് ഒന്നും പോയിട്ടുണ്ടാവില്ല അതുകൊണ്ടാവും എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ മുകളിലേക്ക് പോയി.കാത്തിരിക്കാം എന്നൊക്കെ വിചാരിച്ചു ബെഡിലേക്ക് വീണത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ കണ്ണ് തുറക്കുമ്പോൾ നേരം നന്നായി വെളുത്തു തുടങ്ങിയിരുന്നു.

 

23 Comments

  1. ♥♥♥♥

  2. Pora enikoru 10 page enkilum venam athum ithupolathe story aavumbo ? enthanu ariyilla enik ee love story pinne ithupolathe marriage kazhinjulla story oke vayikan ishtamanu vayichu ingane irikan thonum enthayalum kadha kidukki orupadu ishtapettu ❤️❤️

    1. ഇബ്രാഹിം

      10 പേജ് ഇല്ലെങ്കിലും കുറച്ചു കൂടി നോക്കാം ?

  3. നന്നായിട്ടുണ്ട്. അഫ്റ്റർ മാരേജ് എപ്പോഴും ഇഷ്ടപ്പെട്ട തീം ആണ് അത് എത്ര പുതുമ ഇല്ല എന്ന് പറഞ്ഞാൽ പോലും വായ്ക്കുമ്പോ പ്രത്യേക ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    പിന്നെ തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വരുന്ന കമെന്റസിന് റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക. കോംമെന്റ്സ് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉള്ളത് പോലെ നിങ്ങളുടെ റിപ്ലൈ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ്.
    സ്നേഹത്തോടെ❤️

    1. Chechi puthiya stroys onnum thudagilley?

    2. ഇബ്രാഹിം

      മാക്സിമം ഞാൻ ശ്രമിക്കാം ട്ടോ. താങ്കൾ പറഞ്ഞത് ശരിയാണ് ??

  4. സാധുമൃഗം

    സംഭവം പൊളി ന്ന് പറഞ്ഞാ മതിയല്ലോ

    1. ഇബ്രാഹിം

      Thanks ?

  5. പ്ലോട് പുതുമ ഇല്ലേലും എഴുത്ത്രീതി നന്നായിട്ടുണ്ട്❣️, continue ?

  6. ✨️??

  7. എഴുത്ത് നന്നായി വരുന്നുണ്ട്

  8. കൂടുകാരാ …….
    പുതുമയില്ലാത്ത തീം ആണെങ്കിലും കഥ പറയുന്ന രീതി നന്നാവുന്നുണ്ട് ….. തുടരൂ …..
    സ്നേഹപൂർവ്വം …. iraH ….

  9. Superb. Wtg 4 nxt part…

  10. ആഹാ വായിക്കാൻ തന്നെ എന്താ രസം???????……5 പേജ് കണ്ടപ്പോ തന്നെ ഞെട്ടി??….. എന്തായലും കഥ അടിപൊളി ആയിട്ടുണ്ട്???

  11. Inngane ulla stories okke pages koodthal aashichu pogum athaan? continue nalla story ?

  12. Nice ithupolae ennum ezhuthan sadhikkattae

  13. ഇത്രയും pages എങ്കിലും വേണം.. തുടരട്ടെ അഭിപ്രായം പറയാം ??

    1. ഇബ്രാഹിം

      ??

  14. Good story
    Please add more pages

    1. ഇബ്രാഹിം

      I’ll try

  15. Page korajuu poyii broii?.
    But sambavam nyc ayittunde

    1. ഇബ്രാഹിം

      Page koottan shramikkam?

Comments are closed.