ജാനകി.3 [Ibrahim] 300

അച്ഛൻ വന്നു വിളിച്ചപ്പോൾ ആണ് ഫ്രണ്ട്സ് എന്റെ മേലുള്ള പിടി ഒന്നയച്ചത്. അവരെന്നെയും കൊണ്ട് എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അച്ഛൻ വന്നതോടെ ആ പ്ലാൻ വെള്ളത്തിലായി. എന്നെയും പിടിച്ചു കൊണ്ട് പോയി ദേഷ്യം പിടിച്ചു. ആ പെൺകുട്ടി നിന്നെയും പ്രദീക്ഷിച്ചു കൊണ്ട് റൂമിൽ കാത്തു നില്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി വേഗം അങ്ങോട്ട് ചെല്ലെടാ എന്നും പറഞ്ഞുകൊണ്ട് എന്നെ അവരുടെ അടുത്ത് നിന്നും ഓടിച്ചു വിട്ടു..

 

അച്ഛൻ തന്നെയാണ് പാലെടുത്തു തന്നത് പാലും ആയിട്ട് റൂമിൽ ചെന്നപ്പോൾ പ്രദീക്ഷിക്കുന്നു എന്ന് പറഞ്ഞയാൾ നല്ല ഉറക്കത്തിൽ ആയിരുന്നു കൊണ്ട് വന്ന പാല് ഒറ്റ വലിക്കു കുടിച്ചു ഒന്ന് ഫ്രഷ് ആയി ഞാനും ബെഡിലേക്ക് വീണു. ക്ഷീണവും സമയം ഒരുപാടായതും കാരണം കിടന്നത് മാത്രമേ ഓർമയുണ്ടായുള്ളൂ കാലിൽ എന്തോ ഒരു തണുപ്പ് തോന്നിയപ്പോൾ ആണ് പെട്ടെന്ന് കണ്ണ് തുറന്നത് അവൾ എന്റെ കാലിൽ തൊട്ട് കണ്ണിൽ വെക്കുന്നതാണ് അപ്പോൾ ഞാൻ കണ്ടത്…

 

എഴുന്നേറ്റു വേഗം തന്നെ കുളിച്ചു നെറുകയിൽ സിന്ദൂരം തൊട്ടു. താലി കയ്യിലെടുത്തു ചുണ്ടോട് ചേർത്തു വെച്ചു. അറിയാതെ തന്നെ ഒരു പുഞ്ചിരിയും മനസ്സിൽ നല്ല സന്തോഷവും എന്നിൽ പടരുന്നത് ഞാനറിഞ്ഞു. പെട്ടെന്ന് തന്നെ ബെഡിൽ കിടക്കുന്ന ആളുടെ മുഖത്തേക്ക് എന്റെ മിഴികൾ നീണ്ടു. വളരെ നിഷ്കളങ്കമായി ഉറങ്ങുന്ന അദ്ദേഹത്തോട് എന്താ എന്റെ മനസ്സിൽ തോന്നുന്നത് എന്ന് പോലും അറിയാൻ വയ്യാത്ത അവസ്ഥ.

വന്നു കിടന്നത് പോലും ഞാനറിഞ്ഞില്ലാലോ എന്നോർത്തു ഞാൻ. ഇനി എന്നെ ഇഷ്ടം ആകാഞ്ഞിട്ടാണോ. ആശിച്ചു വാങ്ങിയ താലിക്കും ആഭരണങ്ങൾക്കും അവകാശി ആവാൻ അദ്ദേഹം കൊതിച്ചത് എന്നേക്കാൾ നല്ലൊരു പെണ്ണിനെ ആണെങ്കിലോ എന്നോർത്തപ്പോൾ മനസ് നീറി തുടങ്ങി. അത് കണ്ണിലൂടെ ഒഴുകാൻ തുടങ്ങിയപ്പോൾ ആ കാലുകൾ തൊട്ട് കണ്ണിൽ വെച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി…

അതേയ് ഒന്ന് നിന്നെ…..

പെട്ടെന്നുള്ള ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിതരിച്ചു പോയി..

താൻ എന്തിനാ ഇങ്ങനെ ഞെട്ടുന്നത്

ഏയ്‌ ഒന്നുമില്ല

താൻ കരഞ്ഞോ

ഏയ്‌

പിന്നെന്താ കണ്ണൊക്കെ കലങ്ങിയിരിക്കുന്നത്.

അത് എന്ന് പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു…

അയ്യേ കരയാ

എന്തേ നിനക്ക് എന്നെയും ഇവിടെയും ഒന്നും ഇഷ്ടമായില്ലേ.

അയ്യോ എനിക്ക് അതൊന്നുമല്ല

പിന്നെന്താ ഇന്നലെ മുതൽക്ക് ഞാൻ ശ്രദ്ധിക്കുകയായിരുന്നു എന്നെ ഒന്ന് തലയുയർത്തി നോക്കാൻ പോലും താൻ മെനക്കെട്ടില്ലല്ലോ എന്തേ എന്നെ ഇഷ്ടായില്ലെന്നുണ്ടോ

അത് എന്നെ
ഇഷ്ടം

ആയില്ലെങ്കിലോ വിചാരിച്ചു ഞാൻ

വാക്കുകൾ വിക്കി വിക്കിയാണ് പുറത്തേക്ക് വന്നത്.

അതെന്താ ഒരാണിന് ഇഷ്ടപെടാനുള്ള ഗുണങ്ങൾ ഒന്നുമില്ലേ നിനക്ക്.

അത് എനിക്ക്

23 Comments

  1. ♥♥♥♥

  2. Pora enikoru 10 page enkilum venam athum ithupolathe story aavumbo ? enthanu ariyilla enik ee love story pinne ithupolathe marriage kazhinjulla story oke vayikan ishtamanu vayichu ingane irikan thonum enthayalum kadha kidukki orupadu ishtapettu ❤️❤️

    1. ഇബ്രാഹിം

      10 പേജ് ഇല്ലെങ്കിലും കുറച്ചു കൂടി നോക്കാം ?

  3. നന്നായിട്ടുണ്ട്. അഫ്റ്റർ മാരേജ് എപ്പോഴും ഇഷ്ടപ്പെട്ട തീം ആണ് അത് എത്ര പുതുമ ഇല്ല എന്ന് പറഞ്ഞാൽ പോലും വായ്ക്കുമ്പോ പ്രത്യേക ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    പിന്നെ തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വരുന്ന കമെന്റസിന് റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക. കോംമെന്റ്സ് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉള്ളത് പോലെ നിങ്ങളുടെ റിപ്ലൈ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ്.
    സ്നേഹത്തോടെ❤️

    1. Chechi puthiya stroys onnum thudagilley?

    2. ഇബ്രാഹിം

      മാക്സിമം ഞാൻ ശ്രമിക്കാം ട്ടോ. താങ്കൾ പറഞ്ഞത് ശരിയാണ് ??

  4. സാധുമൃഗം

    സംഭവം പൊളി ന്ന് പറഞ്ഞാ മതിയല്ലോ

    1. ഇബ്രാഹിം

      Thanks ?

  5. പ്ലോട് പുതുമ ഇല്ലേലും എഴുത്ത്രീതി നന്നായിട്ടുണ്ട്❣️, continue ?

  6. ✨️??

  7. എഴുത്ത് നന്നായി വരുന്നുണ്ട്

  8. കൂടുകാരാ …….
    പുതുമയില്ലാത്ത തീം ആണെങ്കിലും കഥ പറയുന്ന രീതി നന്നാവുന്നുണ്ട് ….. തുടരൂ …..
    സ്നേഹപൂർവ്വം …. iraH ….

  9. Superb. Wtg 4 nxt part…

  10. ആഹാ വായിക്കാൻ തന്നെ എന്താ രസം???????……5 പേജ് കണ്ടപ്പോ തന്നെ ഞെട്ടി??….. എന്തായലും കഥ അടിപൊളി ആയിട്ടുണ്ട്???

  11. Inngane ulla stories okke pages koodthal aashichu pogum athaan? continue nalla story ?

  12. Nice ithupolae ennum ezhuthan sadhikkattae

  13. ഇത്രയും pages എങ്കിലും വേണം.. തുടരട്ടെ അഭിപ്രായം പറയാം ??

    1. ഇബ്രാഹിം

      ??

  14. Good story
    Please add more pages

    1. ഇബ്രാഹിം

      I’ll try

  15. Page korajuu poyii broii?.
    But sambavam nyc ayittunde

    1. ഇബ്രാഹിം

      Page koottan shramikkam?

Comments are closed.