ജാനകി.3 [Ibrahim] 300

മനസ്സിൽ പിറു പിറുത്തു കൊണ്ടാണ് കുറച്ചു അരി കഴുകി ഗ്യാസിൽ വെച്ചത്. തിളച്ചു കഴിഞ്ഞപ്പോൾ സിമ്മിൽ ആക്കി മൂടി വെച്ചു ഒന്ന് പോയി മേല് കഴുകി കുറച്ചു കിടന്നു. അപ്പോൾ ആണ് അടുപ്പത്തു വെച്ചതിന്റ കാര്യം തന്നെ ഓർത്തത്.

അടപ്പ് തുറന്നു നോക്കിയപ്പോൾ അരി നന്നായി വെന്ത് പോയിട്ടുണ്ട്. പിന്നെ അതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് വാങ്ങി വെച്ചു.

 

അമ്മേ കഴിക്കാൻ എടുത്തോ എന്നും പറഞ്ഞു കൊണ്ട് അവൾ വിളിച്ചു കൂവുന്നുണ്ട്.

ഹോ നിനക്ക് വന്ന്‌ ഒന്ന് എടുത്തു കൊണ്ട് വന്നാൽ എന്താ ശ്രീ എന്നും ചോദിച്ചു കൊണ്ടാണ് ഞാൻ കഞ്ഞി പാത്രത്തിൽ ആക്കി ടേബിളിൽ എത്തിച്ചത്.

അടുക്കളയിൽ പോയി അവളെ സഹായിക്കുമ്പോൾ അമ്മ തന്നെ അല്ലെ എന്നെ വിലക്കിയതും ഇവിടെ ഇരുന്ന മതി അവൾ കൊണ്ട് വന്നു തരുമെന്ന് പറഞ്ഞതും.

അത് അവൾ ഉള്ളപ്പോൾ അല്ലെ ഇത് ഞാൻ ആണ് അവൾ ഇവിടെ ഇല്ല എനിക്ക് ആണെങ്കിൽ രാവിലെ മുതൽ നിന്നിട്ടും നടന്നിട്ടും ആവും കാല് രണ്ടും നല്ല വേദന.

മ്മ് ഞാൻ അത് ശീലിച്ചു പോയി എനിക്കതു മാറ്റാൻ ഒന്നും പറ്റില്ല എന്നും പറഞ്ഞു കൊണ്ട് അവൾ എന്റെ കയ്യിൽ ഉള്ള പാത്രം ടേബിളിലേക്ക് വാങ്ങി വെച്ചു.

അയ്യേ കഞ്ഞിയോ വേറെ ഒന്നും ഇല്ലേ

മ്മ് ഇത് തന്നെ ഞാൻ കുറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് വേണേൽ വാരി കഴിച്ചോ എന്നിട്ട് മിണ്ടാതെ പിന്നെ കിടന്നുറങ്ങാൻ നോക്ക് എന്നും പറഞ്ഞു കൊണ്ട് അമ്മ കഴിക്കാൻ തുടങ്ങി..

ചെ നിങ്ങളുടെ പണി അല്ലെ അവളെ കെട്ടിച്ചു വിട്ടത് ജീവിതകാലം മുഴുവനും ഇവിടെ നിന്നോളൂമായിരുന്നു അപ്പോൾ നിങ്ങൾക്ക് ആളുകളെ ബോധിപ്പിക്കാൻ അവളെ കെട്ടിച്ചു വിടണം. പിന്നെ എന്തായാലും എനിക്ക് ഒരു പ്രശ്നവുമില്ല എനിക്ക് നേരത്തിനു വായക്ക് രുചിയായിട്ട് വല്ലതും കിട്ടണം അത്രേ ഉള്ളൂ ന്നും പറഞ്ഞുകൊണ്ട് അവളെണീറ്റ് പോയി. ഇതിപ്പോ വല്ലാത്ത പൊല്ലാപ്പായല്ലോ നാട്ടുകാരുടെ വായടപ്പിക്കാൻ വേണ്ടി ചെയ്തതാണ് ഇനി ഇപ്പോൾ അടുക്കളപണി ചെയ്യാൻ ആയിരിക്കുമോ ഈശ്വരാ ഈ വയസ്സാം കാലത്തു യോഗം എന്നോർക്കുമ്പോൾ…….

…………..

ജാനകി
……………….

ബന്ധുക്കൾ ആവും കുറെ പേര് എന്റെ ചുറ്റും നിന്നിട്ട് സ്വർണം കണ്ണ് കൊണ്ട് തൂക്കി നോക്കുന്നുണ്ട്.

മൊത്തത്തിൽ അവരുടെ വീക്ഷണം കണ്ടാൽ എന്റെ തൂക്കം മാത്രമല്ല എന്റെ ശരീരത്തിൽ എത്ര അളവിൽ രക്തം ഉണ്ടെന്ന് പോലും അവർ പറഞ്ഞു തരും. ആകെ ഒരു പരിചയം എനിക്ക് അമ്മ മാത്രം ആയിരുന്നു. അമ്മ ആണെങ്കിൽ തിരക്കിൽ ആണെന്ന് തോന്നുന്നു കണ്ടിരുന്നുവെങ്കിൽ എനിക്കൊരു ആശ്വാസമാണെന്ന് തോന്നിപ്പോയി…

ഒന്ന് ഇരിക്കാൻ പോലും പറ്റാതെ വിഷമിച്ചു നിൽക്കുന്ന എന്നെ അമ്മ കാണുന്നത് എന്തോ ആവശ്യത്തിന് ഹാളിൽ എത്തിയപ്പോഴായിരുന്നു. അയ്യോ നിങ്ങൾ ആ കൊച്ചിനെ വിട്ടില്ലേ എന്റെ ഏട്ടത്തി അവളിവിടെ തന്നെ ഉണ്ടാവും നമുക്ക് പിന്നെയും അവളെ കാണാലോ സംസാരിക്കാലോ ഇപ്പോൾ അവളൊന്നു പോയി ഫ്രഷ് ആയിക്കോട്ടെ എന്നും പറഞ്ഞുകൊണ്ടെന്നെ അവിടെന്ന് രക്ഷപ്പെടുത്തി.

മോള് മുകളിലേക്ക് പൊയ്ക്കോ അവിടെ ആണ് റൂം അവിടെ ഉണ്ട് മോൾക്ക് ആവശ്യമുള്ളതൊക്ക എന്നും പറഞ്ഞു കൊണ്ട് അമ്മ പോയി..

അയ്യോ ഇതിലും ഭേദം അവരുടെ അടുത്ത് ചോര കുടിക്കാൻ ഇരുന്നു കൊടുക്കുന്നതായിരുന്നു എന്ന് തോന്നിപ്പോയി.

എത്രാമത്തെ റൂം ആണെന്ന് എങ്കിലും പറയാമായിരുന്നു എന്നൊക്കെ ചിന്തിച്ചു നടക്കുമ്പോളാണ് ഹലോ എന്നൊരു കിളി നാദം. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടിയാണ്. ഏട്ടത്തിക്ക് എന്നെ മനസിലായോ. എങ്ങനെ മനസിലാവാനാ ലെ ഞാൻ ഇവിടെ ഉള്ള പെൺകുട്ടിയാ മനസിലായില്ലേ ആദിയേട്ടന്റെ അനിയത്തി.

ഓ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

എന്താ മോളുടെ പേര്

നീലിമ……

അമ്മയും അച്ഛനും ഒക്കെ നീലുമ്മാ ന്ന് വിളിക്കും എന്റെ തലതിരിഞ്ഞ ഏട്ടന്മാർ കള്ളിയങ്കാട്ടു നീലി എന്നും വിളിക്കും അത് പറഞ്ഞപ്പോഴുള്ള അവളുടെ മുഖഭാവം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അപ്പോൾ ഞാൻ ചിരിച്ചു…

ഹൈ ഏട്ടത്തിയുടെ ചിരി കാണാൻ നല്ല ഭംഗിയാട്ടോ എന്നും പറഞ്ഞു കൊണ്ട് അവൾ ഒരു റൂമിന്റെ വാതിൽ തുറന്നു.

ഏട്ടത്തിക്ക് ഏട്ടന്റെ പേരറിയില്ല അല്ലെ

ഇല്ല മ്മ്
എനിക്ക് തോന്നി.

ആദി

ആദിരുദ്ര്

23 Comments

  1. ♥♥♥♥

  2. Pora enikoru 10 page enkilum venam athum ithupolathe story aavumbo ? enthanu ariyilla enik ee love story pinne ithupolathe marriage kazhinjulla story oke vayikan ishtamanu vayichu ingane irikan thonum enthayalum kadha kidukki orupadu ishtapettu ❤️❤️

    1. ഇബ്രാഹിം

      10 പേജ് ഇല്ലെങ്കിലും കുറച്ചു കൂടി നോക്കാം ?

  3. നന്നായിട്ടുണ്ട്. അഫ്റ്റർ മാരേജ് എപ്പോഴും ഇഷ്ടപ്പെട്ട തീം ആണ് അത് എത്ര പുതുമ ഇല്ല എന്ന് പറഞ്ഞാൽ പോലും വായ്ക്കുമ്പോ പ്രത്യേക ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    പിന്നെ തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വരുന്ന കമെന്റസിന് റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക. കോംമെന്റ്സ് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉള്ളത് പോലെ നിങ്ങളുടെ റിപ്ലൈ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ്.
    സ്നേഹത്തോടെ❤️

    1. Chechi puthiya stroys onnum thudagilley?

    2. ഇബ്രാഹിം

      മാക്സിമം ഞാൻ ശ്രമിക്കാം ട്ടോ. താങ്കൾ പറഞ്ഞത് ശരിയാണ് ??

  4. സാധുമൃഗം

    സംഭവം പൊളി ന്ന് പറഞ്ഞാ മതിയല്ലോ

    1. ഇബ്രാഹിം

      Thanks ?

  5. പ്ലോട് പുതുമ ഇല്ലേലും എഴുത്ത്രീതി നന്നായിട്ടുണ്ട്❣️, continue ?

  6. ✨️??

  7. എഴുത്ത് നന്നായി വരുന്നുണ്ട്

  8. കൂടുകാരാ …….
    പുതുമയില്ലാത്ത തീം ആണെങ്കിലും കഥ പറയുന്ന രീതി നന്നാവുന്നുണ്ട് ….. തുടരൂ …..
    സ്നേഹപൂർവ്വം …. iraH ….

  9. Superb. Wtg 4 nxt part…

  10. ആഹാ വായിക്കാൻ തന്നെ എന്താ രസം???????……5 പേജ് കണ്ടപ്പോ തന്നെ ഞെട്ടി??….. എന്തായലും കഥ അടിപൊളി ആയിട്ടുണ്ട്???

  11. Inngane ulla stories okke pages koodthal aashichu pogum athaan? continue nalla story ?

  12. Nice ithupolae ennum ezhuthan sadhikkattae

  13. ഇത്രയും pages എങ്കിലും വേണം.. തുടരട്ടെ അഭിപ്രായം പറയാം ??

    1. ഇബ്രാഹിം

      ??

  14. Good story
    Please add more pages

    1. ഇബ്രാഹിം

      I’ll try

  15. Page korajuu poyii broii?.
    But sambavam nyc ayittunde

    1. ഇബ്രാഹിം

      Page koottan shramikkam?

Comments are closed.