ജാനകി.3
Author :Ibrahim
[ Previous Part ]
അദ്ദേഹം എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കാനുള്ള ശക്തി പോലും ഇല്ല എന്ന് തോന്നിപ്പോയി.
മെലിഞ്ഞിട്ടാണെന്ന് പറഞ്ഞുവെങ്കിലും ഇത് വല്ലാതെ മെലിഞ്ഞു പോയല്ലോ യമുനേ എന്ന് ആരോ അടുത്ത് നിന്ന് പറയുന്നത് ഞാൻ കേട്ടു അത് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന ശക്തിയും കൂടി അങ്ങ് പോയിക്കിട്ടി.
താലി കെട്ടിയ സമയത്തു കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല…
അഗ്നിക്ക് വലം വെക്കുമ്പോൾ ഒന്ന് മാത്രം ആയിരുന്നു പ്രാർത്ഥന ഇതോടെ എന്റെ കണ്ണീരിനു ഒരു അറുതി വരുത്തണെ എന്ന്..
ആ കയ്യിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ മുഴുവനും ആ കയ്യിൽ ചേർത്ത് പിടിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി തോന്നി. പക്ഷെ എന്നെ ഇഷ്ടം ആകുമോ എന്നോർക്കുമ്പോൾ..
ചെറിയമ്മയുടെയും മോളുടെയും മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. ശ്രീയേച്ചിയോട് അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ആശ്വസിപ്പിക്കുന്നുണ്ട് എന്തായിരിക്കും എന്നോർത്ത് ഞാൻ.
എന്നെയും കൊണ്ട് അവർ വീട്ടിലേക്ക് വരുമ്പോൾ കൂടെ ചെറിയമ്മയും ശ്രീയേച്ചിയും ഉണ്ടായിരുന്നു.
അവരുടെ വീട് കണ്ടപ്പോൾ എനിക്ക് ആകെ വല്ലാതെ ആയി. ഒരു വീട്ടു ജോലിക്കാരിയെ പോലെ എങ്കിലും അവിടെ നിൽകാം എന്ന് ഞാൻ കരുതിയിരുന്നു. ഇതിപ്പോ എന്റെ വീടിനെക്കാൾ വലിയൊരു വീട് ആണ്. ചെറിയ ഒരു വീട് ആണ് ഞാൻ പ്രദീക്ഷിച്ചത് അതാവുമ്പോൾ അവിടെ കൂടുതൽ ജോലി ഉണ്ടാവില്ലല്ലോ എന്നൊക്കെ ആണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.
ഇത്രയും വലിയ വീട്ടിൽ ജോലി ചെയ്യാൻ ആണെങ്കിൽ അവിടെ തന്നെ നിന്ന് ജോലി ചെയ്താൽ പോരായിരുന്നോ എന്നാണ് തോന്നിയത്. പക്ഷെ ചിരിച്ചു കൊണ്ട് നിലവിളക്കുമായി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ആ ചിരിയും പ്രകാശവും എന്നിലേക്കും പകർന്നു. രണ്ടു കൈയും കൊണ്ട് ഞാൻ നിലവിളക്ക് അവരുടെ കയ്യിൽ നിന്ന് വാങ്ങി പൂജമുറിയിൽ കൊണ്ട് വെച്ചു. കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
ഭക്ഷണം വീട്ടിൽ തന്നെ ആയിരുന്നു റെഡി ആക്കിയിട്ടുണ്ടായിരുന്നത്. ഭക്ഷണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. പ്രത്യേകം ആരോടും യാത്ര പറയാനും വിട്ടു പിരിയാനും ഇല്ലാത്ത കൊണ്ട് തന്നെ മുഖത്ത് ഒരു കൃത്രിമ ചിരി പ്രതിഷ്ഠിച്ചു കൊണ്ട് ഞാൻ എല്ലാവരെയും യാത്രയാക്കി.
വീട്ടിൽ എത്തിയ ഉടനെ തന്നെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ശ്രീജ ബെഡിലേക്കേറിഞ്ഞു.
ഹാ നീ ഇങ്ങനെ ചൂടാവാൻ മാത്രം എന്താ ഉണ്ടായത്…
എന്താ ഉണ്ടായത് എന്നോ.
എത്ര ആലോചനകൾ വന്നതാ അവൾക്ക് ഏതെങ്കിലും ഒന്നിന് സമ്മതിച്ചു കൊടുക്കാൻ ആവുന്നത് ഞാൻ പറഞ്ഞതാണ് എന്നിട്ട് ഇപ്പോൾ അവൾക്ക് കിട്ടിയത് കണ്ടില്ലേ കൊട്ടാരം പോലുള്ള ഒരു വീടും ആരും കൊതിച്ചു പോകുന്ന ഒരു ചെക്കനും..
ഹാ എന്റെ മോളെ നീ കേട്ടിട്ടില്ലേ അഴകുള്ള ചക്കയിൽ ചുളയില്ല എന്ന് അതൊക്കെ അത്രേ വരൂ അല്ലെങ്കിൽ ഇന്നത്തെ കാലത്തു പെണ്ണിനെ കാണാതെ സ്ത്രീധനം ഒന്നും വാങ്ങാതെ ആരെങ്കിലും ഒരു പെണ്ണിനെ ജീവിതകാലം മുഴുവനും സഹിക്കാൻ തയാറാവുമോ ഒന്നുകിൽ അവിടെ അവൾ ഒരു വേലക്കാരി അല്ലെങ്കിൽ അവന്റെ അവിഹിതത്തിന് മറ പിടിക്കാൻ ഒരു ഭാര്യ അത്രേ ഉണ്ടാവുള്ളു.
ഹും എത്ര ഒക്കെ കൊടുത്തിട്ടും പോരാ പോരാ എന്ന് ചിന്തിക്കുന്നവർ കയ്യിൽ കാശുള്ളവർ തന്നെയാ..
ആ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് അവൾക്ക് എവിടെ നിന്ന് കിട്ടി ആ ആഭരണങ്ങൾ ഒക്കെ..
മ്മ് അതാണ് ഞാനും ആലോചിച്ചത് എന്തായാലും കൃത്യ സമയത്തു തന്നെ അവൾക് എവിടെ നിന്ന് കിട്ടിയെന്ന്. നമ്മുടെ മുന്നിൽ അവൾ ഒന്നുമല്ല എന്ന് കാണിക്കാൻ വേണ്ടി ആണ് ഞാൻ അവൾക്ക് ഒരു തരിയോളം പൊന്ന് വാങ്ങി നൽകിയത്. എന്നിട്ട് അവൾ പൊന്നിട്ട് ഇറങ്ങിയപ്പോൾ ഹോ എന്താ ഒരു ഭംഗി അല്ലെ മോളെ.
ഓ എന്റെ അമ്മേ ഇങ്ങനെ അവളെ പുകഴ്ത്തി എന്റെ ദേഷ്യം കൂട്ടാതെ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാൻ നോക്ക് ഞാൻ ഒന്ന് കുളിച്ചു വരാം…
ആ ന്നും പറഞ്ഞു കൊണ്ട് ജാനകി എന്ന് നീട്ടി വിളിച്ചപ്പോൾ ആണ് അവൾ ഇവിടെ ഇല്ലല്ലോ എന്നോർത്തത് തന്നെ.
അടുക്കളയിൽ പോയി നോക്കിയപ്പോൾ ഒന്നും തന്നെ ഇരുപ്പില്ലായിരുന്നു. രാവിലെ അവളെ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കാമായിരുന്നു അത് ഞാൻ അത്രക്ക് അങ്ങ് ആലോചിച്ചില്ല. സദ്യ അവരുടെ വീട്ടിൽ ആക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ എതിർത്തില്ല അല്ലെങ്കിൽ അതിന്റ ബാക്കി എങ്കിലും ഉണ്ടാകുമായിരുന്നു.
♥♥♥♥
Pora enikoru 10 page enkilum venam athum ithupolathe story aavumbo ? enthanu ariyilla enik ee love story pinne ithupolathe marriage kazhinjulla story oke vayikan ishtamanu vayichu ingane irikan thonum enthayalum kadha kidukki orupadu ishtapettu ❤️❤️
10 പേജ് ഇല്ലെങ്കിലും കുറച്ചു കൂടി നോക്കാം ?
നന്നായിട്ടുണ്ട്. അഫ്റ്റർ മാരേജ് എപ്പോഴും ഇഷ്ടപ്പെട്ട തീം ആണ് അത് എത്ര പുതുമ ഇല്ല എന്ന് പറഞ്ഞാൽ പോലും വായ്ക്കുമ്പോ പ്രത്യേക ഫീൽ ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പിന്നെ തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വരുന്ന കമെന്റസിന് റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക. കോംമെന്റ്സ് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉള്ളത് പോലെ നിങ്ങളുടെ റിപ്ലൈ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ്.
സ്നേഹത്തോടെ❤️
Chechi puthiya stroys onnum thudagilley?
മാക്സിമം ഞാൻ ശ്രമിക്കാം ട്ടോ. താങ്കൾ പറഞ്ഞത് ശരിയാണ് ??
സംഭവം പൊളി ന്ന് പറഞ്ഞാ മതിയല്ലോ
Thanks ?
പ്ലോട് പുതുമ ഇല്ലേലും എഴുത്ത്രീതി നന്നായിട്ടുണ്ട്❣️, continue ?
✨️??
എഴുത്ത് നന്നായി വരുന്നുണ്ട്
കൂടുകാരാ …….
പുതുമയില്ലാത്ത തീം ആണെങ്കിലും കഥ പറയുന്ന രീതി നന്നാവുന്നുണ്ട് ….. തുടരൂ …..
സ്നേഹപൂർവ്വം …. iraH ….
❤?
Superb. Wtg 4 nxt part…
ആഹാ വായിക്കാൻ തന്നെ എന്താ രസം???????……5 പേജ് കണ്ടപ്പോ തന്നെ ഞെട്ടി??….. എന്തായലും കഥ അടിപൊളി ആയിട്ടുണ്ട്???
Inngane ulla stories okke pages koodthal aashichu pogum athaan? continue nalla story ?
Nice ithupolae ennum ezhuthan sadhikkattae
ഇത്രയും pages എങ്കിലും വേണം.. തുടരട്ടെ അഭിപ്രായം പറയാം ??
??
Good story
Please add more pages
I’ll try
Page korajuu poyii broii?.
But sambavam nyc ayittunde
Page koottan shramikkam?