ജാനകി.25 (Last Part) [Ibrahim] 243

 

കുട്ടികൾ ആണ് ഇപ്പോൾ താരങ്ങൾ..

ഒരു വയസ്സ് കഴിഞ്ഞു എല്ലവർക്കും അതുകൊണ്ട് തന്നെ നല്ല കുറുമ്പാണ്..

മൂന്നാളും ഒരുമിച്ചു വേണം എന്നതാണ് അച്ഛന്റെ ഇപ്പോൾ ഉള്ള ഏറ്റവും വലിയ ആഗ്രഹം..

പക്ഷെ ആര് വന്നാലും പാത്തു അവളുടെ അച്ചച്ചന്റെ മടിയിൽ നിന്ന് മാറുന്ന പ്രശ്നമെ ഇല്ല.

അല്ലെങ്കിൽ ആദിയേട്ടനെ കണ്ടാൽ അവൾ ആദിഏട്ടന്റെ മടിയിൽ ആണ്. പക്ഷെ നച്ചു വും പാറുവും ഉണ്ടെങ്കിൽ അവൾക്ക് പേടി ആണ്.. തന്റെ സ്ഥാനം അവർ തട്ടി എടുക്കോ എന്ന്…

കണ്ണൻ വലിയ ഗമയിൽ നടക്കും എല്ലവരും ഉണ്ടെങ്കിൽ. അവരുടെ ഒക്കെ വല്യേട്ടൻ ആയിട്ട്..

പാത്തു വിന്റെ അടുത്ത് പക്ഷെ അവന്റെ വല്യേട്ടൻ കളി നടക്കില്ല..

അവന്റെ നീളം ഉള്ള മുടി ആണ് അവളുടെ നോട്ടം അത് പിടിച്ചു വലിച്ചു അവൻ കരയുന്നത് നോക്കി ചിരിക്കുകയാണ് പെണ്ണ് ചെയ്യുക.അത് കാണുമ്പോൾ എല്ലവരും പറയും കണ്ണന്റെ സ്വഭാവം എന്റേത് പോലെയാണ് അതുകൊണ്ട് അവൻ തിരിച്ചു ഉപദ്രവിക്കില്ല എന്ന്.

പെണ്ണ് പക്ഷെ നീലു വിനെ പോലെയാണ് എപ്പോഴും ആരെയെങ്കിലും ഒക്കെ ഉപദ്രവിക്കണം…

എന്റെ മൂക്കുത്തിയിൽ ആണ് അവളുടെ നോട്ടം
റിംഗ് പിടിച്ചു വലിക്കും എപ്പോഴും അത് കാണുമ്പോൾ അമ്മ പറയും ഇത് നീലു തന്നെ എന്ന്…

 

ദേവി മാസത്തിൽ പകുതിയും അവളുടെ വീട്ടിൽ ആയിരിക്കും..
ബാക്കി ദിവസം ഇവിടെ ആണെങ്കിലും ഇടക്കിടെ അവളുടെ അച്ഛനും അമ്മയും വരും. വേറെ ഒന്നും കൊണ്ടല്ല അവർക്ക് കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ പറ്റാഞ്ഞിട്ടാവും.

 

അച്ഛൻ ഇപ്പോൾ ഓഫീസിൽ പോക്ക് ഒക്കെ നിർത്തിയ മട്ടാണ്..

മോൾ രാവിലെ തന്നെ എഴുന്നേറ്റു വന്നാൽ അച്ഛന്റെ മടിയിൽ ആയിരിക്കും. അവളെ മാറ്റി നിർത്തി ഓഫീസിൽ പോകാനുള്ള മടി കൊണ്ട് തത്കാലം നിങ്ങൾ ഒക്കെ നോക്ക് പറഞ്ഞു വീട്ടിൽ കുഞ്ഞിനേയും നോക്കി ഇരിപ്പാണ്..

 

ഇന്ന് ശ്രീ യും ദേവിയും വരുന്നുണ്ട്. അമ്മയും ഞാനും കൂടി കുറച്ചു ഐറ്റംസ് ഒക്കെ ഉണ്ടാക്കുന്ന തിരക്കിലാണ്. വേഗം തന്നെ എല്ലാം ചെയ്തു തീർക്കാൻ ഉണ്ട് അല്ലെങ്കിൽ അവരു വന്നാൽ നല്ലോണം സംസാരിക്കാൻ പോലും സമയം കിട്ടില്ല. ശ്രീ നാളെ തിരിച്ചു പോകും ദേവി കുറച്ചു ദിവസം ഇവിടെ ഉണ്ടാവും…

പിന്നെ നീലു വരുന്നുണ്ട് അതാണ് പ്രധാനം. അവൾ ഗർഭിണി ആണ്.

പാത്തു വിനെ കണ്ടപ്പോൾ തൊട്ട് അവളെ പോലുള്ള ഒരു മോളെ വേണമെന്ന് പറഞ്ഞു നടപ്പായിരുന്നു. പാറുവും നച്ചുവും വന്നപ്പോൾ മൂന്നു കുട്ടികൾ ഒരുമിച്ചു ഉണ്ടായാൽ നല്ലതാവും എന്നായി. ഒരു കുട്ടിയെ എങ്കിലും നീ നന്നായി നോക്കിയാൽ മതിയായിരുന്നു എന്നാണ് അനി പറഞ്ഞത്..

ഒരു വർഷം ആകാനായിട്ടും കുട്ടികൾ ആവാത്തത്തിൽ അവൾക്ക് വിഷമം ഉണ്ടായിരുന്നു..

ഇങ്ങോട്ട് ഉള്ള വരവ് പോലും കുറച്ചു.

പക്ഷെ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വന്നത് ഇങ്ങോട്ടായിരുന്നു.

ആദ്യം ചെയ്തത് പാത്തുവിനെ എടുത്തു കെട്ടിപ്പിടിച്ചു ഉമ്മ വെക്കുകയായിരുന്നു..

അച്ഛന്റെ കയ്യിന്ന് അവളെ തട്ടിപ്പറിച്ചു എടുത്ത പോലെ ആയപ്പോൾ അവൾ കാറി പൊളിച്ചു. പിന്നെ കുറെ ചോക്ലേറ്റ് ഒക്കെ കൊടുത്തു വശത്താക്കി നീലു.

ചോക്ലേറ്റ് കണ്ടപ്പോൾ അച്ഛനെയും വേണ്ട ആദി ഏട്ടനെയും വേണ്ട..

തിന്നാൻ ഉള്ളത് കണ്ടപ്പോൾ അവൾ ഇതുവരെ നോക്കിയവരെ ഒക്കെ മറന്നത് കണ്ടില്ലേ അപ്പോൾ ഇത് നീലു തന്നെ എന്നാണ് അനിയുടെ കമന്റ്‌..

40 Comments

  1. ♥♥♥♥♥♥

  2. താങ്കൾ എന്തുകൊണ്ടാണ് author ആവാത്തത് എന്നറിയില്ല.. എന്നാലും അതിനു ശ്രമിക്കുക… കുട്ടെട്ടന് മൈൽ അയക്കുക.. author ആയാൽ കഥ വന്നതിനു ശേഷം തെറ്റുകൾ സ്വന്തമായി തിരുത്താൻ സാധിക്കും..

    മൈൽ അയക്കുമ്പോൾ തങ്ങൾ സ്വയം ഒരു യൂസർ ഐഡിയും പാസ്‌വേഡും അയച്ചു കൊടുക്കാൻ മറക്കരുത് .. ഒരു 3-4 വട്ടം ഒക്കെ മൈൽ അയച്ചാൽ ആണ് കുട്ടേട്ടൻ അത് ശെരി ആക്കി തരാരുള്ളത്… പിന്നെ കൂടെ ഇതുവരെ എഴുതിയ കഥകളുടെ പേരും പാർട്ടുകളുടെ എണ്ണവും പറഞാൽ authors listil ചേർക്കാൻ കുട്ടെട്ടന് എളുപ്പം ആവും…

    1. ഇബ്രാഹിം

      ഞാൻ ശ്രമിക്കാം പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ അധികം നന്ദി ഉണ്ട് ?

  3. മച്ചാനെ…

    മച്ചാന് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല അതാണ് ഇങ്ങനെ ഒരു അഭിസംബോധന….

    കഥ നല്ല തീം ആണ്… അവതരണ ശൈലിയും വെലിയ കുഴപ്പം ഇല്ല…. പക്ഷേ ഡയലോഗ് തിരിച്ച് തിരിച്ചു പറയാത്തത് കൊണ്ട് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി .. അത് ഒരു പോരായ്മയായി തോന്നി… ബിരിയാണിയിൽ കല്ലുകടി പോലെ… പിന്നെ സ്പീഡ്.. അതും കുറച്ച് കൂടുതൽ ആണോ എന്നാണ്… കഴിഞ്ഞ കഥയിൽ നിന്നും കുറച്ച് വിത്യാസങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്… എന്നാലും ശ്രദ്ധിക്കണം… ഒരു കഥയുടെ തീമും ശൈലിയും പോലെ തന്നെ പ്രധാനം ആണ് എഴുത്തും… ആ ഒരു പോരായ്മ ഒഴിച്ചാൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു…

    കഴിഞ്ഞ കഥക്ക് പറഞ്ഞ പോലെ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു എഡിറ്ററിനെ ഇവിടെ നിന്ന് തന്നെ അന്വേഷിക്കുന്നത് നന്നായിരിക്കും ആരെങ്കിലും ചെയ്യാതിരിക്കില്ല…

    മുകളിൽ പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല… കഥ വളരെ ഇഷ്ട്ടപെട്ടു അത് കൊണ്ട് ആണ് ഇത് പറയണം എന്ന് കരുതിയത്… തങ്ങൾക്ക് നന്നായി എഴുതാൻ ഉള്ള കഴിവ് ഉണ്ട് അത് നന്നായി വിനിയോഗിച്ച് സമാധാനമായി എഴുതുക…

    പറഞ്ഞ അഭിപ്രായങ്ങൾ ഇഷ്ടപ്പെടുമോ എന്നറിയില്ല… ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഇങ്ങനെ ഒരാൾ ഒന്നും ഇവിടെ പറഞ്ഞിട്ടില്ല എന്ന് കരുതി വെറുതെ വിടുക

    എന്നും സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️

    1. ഇബ്രാഹിം

      അഭിപ്രായങ്ങൾ മുഴുവനായും ഞാൻ സ്വീകരിക്കുന്നു . തിരക്കുകൾ ഒഴിഞ്ഞാണ് എഴുതാൻ ശ്രമിക്കാറ് പക്ഷെ അതിനിടയിൽ തിരക്കുകൾ കയറി വരുമ്പോൾ എഴുത്ത് മാറ്റി വെക്കും അപ്പോൾ ഒട്ടും സമയം കിട്ടാറില്ല. കിട്ടുന്ന സമയത്തു ഓടിച്ചൊരു എഴുത്താണ്. കുത്തും കോമയും ഒന്നും ഇടാറില്ല. ഇതുവരെ ആരും അഭിപ്രായം ഒന്നും പറയാത്തത് കൊണ്ടാവും അതൊന്നും ഞാൻ ശ്രദ്ധിക്കാഞ്ഞത്. ഇനി ശ്രദ്ധിച്ചു സമയം എടുത്തു മാത്രമേ ഞാൻ എഴുതി തുടങ്ങുള്ളൂ. താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. മടിക്കാതെ എല്ലാം തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്..

      സ്നേഹം മാത്രം ?
      ♥️♥️

      1. ഈ സൈറ്റിൽ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് ഒരു തിരുത്തോ മോശം കമാൻ്റോ തന്നാൽ തിർച്ച് എതിർക്കുന്ന സ്വഭാവം… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… പലപ്പോഴും ഇങ്ങനെ പറയുമ്പോൾ എതിർപ്പുകൾ കിട്ടാറുണ്ട് അതാണ്…. ഈ അഭിറയങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം…

        അടുത്ത കഥക്കായി കാത്തിരിക്കുന്നു… സാധാരണ കഥ മുഴുവൻ ആയലെ വായിക്കാരുള്ളു… എന്നാലും അടുത്ത കഥ ഞാൻ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കാം…

        1. ഇബ്രാഹിം

          എതിർത്തു പറയുന്നത് ചിലപ്പോൾ അവരുടെ അപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടാവും അല്ലാതെ അതൊക്കെ എഴുത്ത് കൂടുതൽ നന്നാക്കാൻ മാത്രമേ ഉപകരിക്കൂ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അടുത്തതിൽ അത് കൂടി ശ്രദ്ധിച്ചാണ് എഴുതുക. ഞാൻ അങ്ങനെ ആണ്
          ???

          1. ഇബ്രാഹിം
            പാപ്പനെ പോലെ ഒരാൾ സാധാരണ ഇങ്ങനെ പറയാറില്ല. ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു. പാപ്പൻ നന്നായി വായിക്കുന്ന ഒരാൾ ആണ്.അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കും എന്ന് പറയുമ്പോ
            നിന്നിലെ എഴുത്തുകാരൻ വളരുന്നു എന്നാണ്… ????തെറ്റു കൾ ഞാനും മുൻപ് ചൂണ്ടികാണിച്ചിരുന്നു.. പിന്നെ പരിമിതികൾ മനസിലാക്കി വെറുപ്പിക്കാൻ നിന്നില്ല എന്നെ ഉള്ളൂ… ഏതായാലും നന്നായി ഇനിയും എഴുതുക.. സിമ്പിൾ ആയ പ്രണയം.. വലിയ ട്വിസ്റ്റ്‌ ഒന്നും വേണ്ട. ???

          2. @ Ibrahim

            എൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ഞാൻ ഇങ്ങനെ അഭിപ്രായം അതികം പറയാറില്ല… നന്നായി എഴുതിയാൽ കഥകൾ നന്നാവും എന്നും, എൻ്റെ അഭിപ്രായം സ്വീകരിക്കും എന്നും തൊന്നുന്നവരോട് മാത്രേ ഞാൻ പറയാറുള്ളൂ… തങ്ങളുടെ കഥകൾ വളരെ നല്ലതാണ് എഴുത്തും കൂടി ശെരിയാക്കി തെറ്റുകൾ ഇല്ലാതെ വന്നാൽ ഇപ്പൊൾ ഇവിടെ ഉള്ള എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ എത്താൻ സാധിക്കും അതുകൊണ്ടാണ് പറഞ്ഞത്….

            @ ജോർജ്

            എന്നെ ഒക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം… ഈ വലിയ വാക്കുകൾക്ക് നന്ദി..❤️❤️

    2. പാപ്പാ.. വെറുതെ… വിട്ടിരിക്കുന്നു ഉം പൊക്കോ…

      1. ?? വളരെ സന്തോഷം

      2. ഇബ്രാഹിം

        ???

  4. Rajeev (കുന്നംകുളം)

    ട്വിസ്റ്റ് ഇല്ലാത്ത kathakal എനിക്ക് പണ്ടേ ഇഷ്ടമാണ്… simple story.. നന്നായിട്ടുണ്ട്..

    1. ഇബ്രാഹിം

      Thanks?

  5. Superb!!! Nalla story. Valiya twist onnumm illathe simple and cute. Nalla reethiyil thanne avasanipichu. Adutha kadhayumayi udane varuvan jagadeeswaran anugrahikkatte.

    Thanks

    1. ഇബ്രാഹിം

      Thanks for the valuable comment..

      Thank u so much..
      ???

  6. ❤❤❤❤❤???

    1. ഇബ്രാഹിം

      ???♥️♥️

    1. ഇബ്രാഹിം

      ♥️♥️

  7. Climax polichu ???

    1. ഇബ്രാഹിം

      Thanks ?

  8. Adipoli?✨️?

  9. Superb. നന്നായി തന്നെ അവസാനിച്ചു. ??

  10. സഞ്ജയ്‌ പരമേശ്വരൻ

    Kidu story

    1. ഇബ്രാഹിം

      Thanks?

  11. ആഞ്ജനേയദാസ്

    വളരെ മനോഹരമായ ഒരു കൊച്ചു കഥ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…..

    ❤❤❤❤❤❤❤❤❤❤❤❤

    ഇനിയും എഴുതുക…… ❤

    നല്ല ietems മായി വരിക….. ✨️?

    1. ഇബ്രാഹിം

      എഴുതാൻ ശ്രമിക്കാം ???

  12. ഇത്തിരി പൂവ്

    ഒരു ടെയിൽഎൻഡ് കൂടി എഴുതു ബ്രോ???

    1. ഇബ്രാഹിം

      വേറെ കഥ എഴുതാൻ ശ്രമിക്കാം അത് തീർന്നു ?

  13. നന്നായി അവസാനിപ്പിച്ചു❤️❤️❤️

    1. ഇബ്രാഹിം

      ??

    1. ഇബ്രാഹിം

      Thanks

  14. Uff man..

    Angane avasaanichu alle .

    Othiri ishtaaaayii..

    First lae starting trouble okke poyi avasaanam ethiyapol super aakki..

    ♥️

    1. ഇബ്രാഹിം

      ശോ എനിക്ക് വയ്യ ?

      അടുത്ത സ്റ്റോറിയിൽ പൊളിക്കാം ?

  15. ❣️?❤️?❣️?❤️?❣️?❤️?❣️?❤️?❣️?❤️?

    1. ഇബ്രാഹിം

      ♥️♥️

  16. നല്ലൊരു കഥ.. മനോഹരമായി അവസാനം ❤❤????

    1. ഇബ്രാഹിം

      താങ്ക്സ് ?

Comments are closed.