ശ്രീയെ വിളിക്കാനും പറ്റുന്നില്ല ഞാൻ പിന്നെ മെല്ലെ അടുക്കളയിൽ പോയപ്പോൾ എന്തോ ആലോചിച്ചു നിൽക്കുന്ന ശ്രീ യെ ആണ് കണ്ടത്. അവളെ വിളിക്കാൻ വേണ്ടി അടുത്തേക്ക് പോയതും അവൾ തിരിഞ്ഞു നിന്ന് പെട്ടെന്ന് എന്നെ കണ്ടപ്പോൾ ആയിരിക്കും ഒരൊറ്റ അലറൽ ആയിരുന്നു. കൂടെ ഞാനും അലറിപ്പോയി..
പിന്നെ രണ്ടാളും വായ് പൊത്തി വെച്ചു. അലർച്ച കേട്ട് ആരെങ്കിലുo ഓടി വരും.
അവളെന്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്. നിനക്ക് ചായ തന്ന് അവിടെ ഇരുത്തിയതല്ലെ നീയെപ്പോളാ ഇവിടെക്ക് വന്നത്. ഞാൻ ആണെങ്കിൽ മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ടത് പോലെ തോന്നിയിട്ട് തോന്നൽ ആണോ എന്നറിയാൻ വേണ്ടി ഒന്ന് കൂടെ കാതോർത്തു നിൽക്കുകയായിരുന്നു. അപ്പളാ അവളുടെ ഒരു പേടിപ്പിക്കൽ.
ശ്രീയും കെട്ടോ ഞാനും കേട്ട് അത് പറയാൻ വേണ്ടിയ ഞാൻ വന്നത്.
ജാനി കേട്ടെങ്കിൽ നമുക്ക് ഒന്ന് പോയി നോക്കിയാലോ (ശ്രീ )
വേണ്ട ശ്രീ നമുക്ക് ആരെയെങ്കിലും വിളിക്കാം വല്ല കള്ളനും ആണെങ്കിലോ
പിന്നേ നേരം ഏഴു ആകുമ്പോൾ അല്ലെ കള്ളന്മാർ വരുന്നത്. ഒന്ന് പോയെ ജാനീ നമുക്ക് മുകളിൽ ഒന്ന് പോയി നോക്കാം…
വല്ല പൂച്ചയും ചാടിയതാവും ചിലപ്പോൾ..
വേണ്ട ശ്രീ നമുക്ക് ആരെയെങ്കിലും വിളിക്കാം എന്ന് പറഞ്ഞിട്ടും അവളു കേൾക്കാതെ വരുന്നുണ്ടെങ്കിൽ വാ ന്ന് പറഞ്ഞു കൊണ്ട് അവള് സ്റ്റെപ് കയറാൻ തുടങ്ങി. എനിക്കാണേൽ താഴെ നില്കാൻ പേടി ആയിട്ട് അവളുടെ കൂടെ പോയി…
ശബ്ദം താഴ്ത്തി ഞാൻ അവളോട് പറഞ്ഞു വല്ല കള്ളന്മാരും ആണെങ്കിൽ സ്വർണം ഒക്കെ ഊരി ജനൽ വഴി കൊടുക്കാം അകത്തു കയറേണ്ട എന്ന്..
എന്നാ രാത്രിയെക്കുള്ള ഭക്ഷണം കൂടി ജനൽ വഴി കൊടുത്തു വിടാമെന്ന് ശ്രീയും അതേ ടോണിൽ തിരിച്ചു പറഞ്ഞു..
അതല്ല ഞാൻ..
ഒന്ന് മിണ്ടാതെ വാടീ ന്ന് പറഞ്ഞു കൊണ്ടവൾ എന്റെ കയ്യിൽ നുള്ളി..
പെട്ടെന്ന് എനിക്ക് ഒരു സ്മെല് അടിച്ച പോലെ തോന്നി..
ഡീ ആദിയേട്ടന്റെ മണം എന്ന് ഞാൻ ശ്രീ യോട് പതുക്കെ പറഞ്ഞു..
പിന്നെ നിന്റെ ആദിയേട്ടൻ കസ്തൂരിമാൻ ആണല്ലോ പോകുന്ന വഴിയിൽ ഒക്കെ സുഗന്ധം പകർത്താൻ ഒന്ന് പോടീ.
എനിക്കാണേൽ സിഗരറ്റ് ന്റെ സ്മെല് ആണ് അടിക്കുന്നത് എങ്ങനെ നിന്റെ ആദിയേട്ടൻ സിഗരറ്റ് വലിക്കുമോ
.
♥♥♥♥
ആദി
നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…
Whom to trust is the biggest question ⁉️
Nicely written
ആ
Nice ❤️❤️
❤️❤️❤️
??????????