ഏട്ടൻ എവിടെ പോയിരിക്കും വല്ല തിരക്കിലും ആവുമോ…
ശ്രീയെ വിളിച്ചപ്പോൾ അവളുടെ വായിൽ നിന്ന് നല്ലത് കേട്ട്. ഉച്ച ആകുന്നതിനു മുമ്പ് തന്നെ നാലാമത്തെ തവണ ആണ് വിളിക്കുന്നത്. അപ്പോൾ ആരായാലും തെറി പറഞ്ഞു പോകും. അമ്മയെ ഒരിക്കൽ വിളിച്ചതാണ് ഇനിയും വിളിച്ചാൽ അമ്മക്കും ടെൻഷൻ ആകും അതുകൊണ്ട് വേണ്ട..
കാബിനിൽ കൂടി ഓരോന്നാലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് മാഡം ഫയൽ എന്ന് പറഞ്ഞു കൊണ്ട്. അറ്റൻഡർ ഫയൽ കൊണ്ട് വന്നത്.
“””മാഡം ഇന്ന് തന്നെ അയക്കേണ്ടതാണെന്ന്”” പറഞ്ഞു കൊണ്ട് അയാൾ ഒന്ന് കൂടി ഓർമിപ്പിച്ചു..
ഞാൻ വേഗം ഡ്രൈവറേ വിളിച്ചു വീട്ടിൽ പോയി ഭക്ഷണം കൊണ്ട് വരാൻ പറഞ്ഞു. വരുമ്പോൾ അവളെയും കൂട്ടിക്കോളാൻ പറഞ്ഞു അല്ലെങ്കിൽ എനിക്ക് ഇവിടെ ഇരുന്നു മനസമാധാനത്തിൽ ജോലി ചെയ്യാൻ കഴിയില്ല…
അവള് വന്നത് തന്നെ മുഖത്ത് ഒരു വളിച്ച ഇളിയുമായിട്ടാണ്.
അവളെ കണ്ടപ്പോൾ എനിക്ക് പകുതി സമാധാനം ആയി.
“””നിനക്ക് എന്തിന്റെ കേടാണ്. ഞാൻ അവിടെ ഇരുന്നു എന്തെങ്കിലും ഒക്കെ ചെയ്തേനെ. ഇതിപ്പോ വിളിച്ചു സ്വൈര്യം കെടുത്തിയത് പോരാഞ്ഞിട്ടാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് “””(ശ്രീ )
“”””തത്കാലം മോളിവിടെ ഇരിക്ക് എന്നാലേ ചേച്ചിക്ക് മനസമാധാനം ആയിട്ട് ജോലി ചെയ്യാൻ പറ്റുള്ളൂ””” (ജാനി )..
എന്നാ ഭക്ഷണം കഴിച്ചിട്ട് അങ്ങ് തുടങ്ങിക്കോ എന്ന് പറഞ്ഞു അവൾ. ഞാനും എതിർത്തില്ല. രാവിലെ ഒന്നും അങ്ങോട്ട് ഇറങ്ങിയില്ല..
ഭക്ഷണം കഴിപ്പും കഴിഞ്ഞു തുടങ്ങിയ ജോലിയാണ് തീരുന്നപോൾ ആറു മണി ആയിട്ടുണ്ട്. ഹോ ആദിയേട്ടൻ ഒന്ന് വന്നാൽ ഇതൊക്കെ അങ്ങ് ഏല്പിക്കാമായിരുന്നു വയ്യ ഈ തലവേദന.
ശ്രീ ഉള്ളതുകൊണ്ടാണ് സമാധാനത്തോടെ ഇത്രയും സമയം ഇരുന്നത്. അവളാണെങ്കിൽ പോകാം എന്ന് പോലും പറഞ്ഞിട്ടില്ല..
അവളെ നോക്കി പോയപ്പോൾ കാലൊക്കെ നീട്ടി ഇട്ട് ഇരുന്നുകൊണ്ട് ഉറക്കം ആയിരുന്നു കക്ഷി..
പോകാം എന്ന് പറഞ്ഞു തട്ടി വിളിച്ചപ്പോൾ അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റു.
വീടെത്തിയപ്പോൾ നല്ലോണം ഇരുട്ട് പടർന്നിരുന്നു. ശ്രീ വേഗം തന്നെ ഇറങ്ങി ലൈറ്റ് ഇട്ടു. ഞങ്ങൾ അകത്തു കയറി ലൈറ്റ് ഇട്ട് ഡോർ അകത്തു നിന്ന് അടച്ചതിന് ശേഷം ആണ് ഡ്രൈവർ പോയത്..
ഞാൻ വേഗം തന്നെ ഒന്ന് കുളിച്ചു ഫ്രഷ് ആയി. മുകളിലേക്ക് പോയില്ല ശ്രീ ക്ക് അടുക്കളയിൽ ജോലി ഉണ്ടായിരുന്നു. ഞാൻ അവളെ ഓഫീസിലേക്ക് പെട്ടെന്ന് കൊണ്ട് വന്നത് കൊണ്ട് തന്നെ അവളുടെ പണികൾ ഒന്നും തന്നെ തീർന്നിട്ടില്ലായിരുന്നു. ഞാനും കൂടി സഹായിക്കാമെന്ന് പറഞ്ഞു പോയതാണ് അപ്പോൾ എനിക്കൊരു ചായ ഇട്ട് തന്നിട്ട് അവിടെ പോയി ഇരുന്നാൽ മതിയെന്ന് പറഞ്ഞു..
ചായയും കുടിച്ചു കൊണ്ട് ഫോണിൽ നോക്കി ഇരിക്കുമ്പോളാണ് മുകളിൽ ആരോ ചാടുന്ന പോലെ ഒരു ശബ്ദം ഞാൻ കേട്ടത്..
ഉള്ളിലൂടെ ഒരു വിറയൽ അങ്ങ് കടന്നു പോയി. കാല് നിലത്ത് കുത്താൻ പോലും കഴിയുന്നില്ല. എത്രയൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും രാത്രിയിൽ ഒരു ശബ്ദം കേട്ടാൽ എല്ലാം തന്നെ ചോർന്നു പോകുമെന്ന് ആ നിമിഷം എനിക്ക് മനസിലായി…
♥♥♥♥
ആദി
നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…
Whom to trust is the biggest question ⁉️
Nicely written
ആ
Nice ❤️❤️
❤️❤️❤️
??????????