നിന്നെകൊണ്ട് ഞാൻ കല്യാണം കഴിപ്പിക്കാം. ദേഷ്യം ഉച്ചിയിൽ എത്തി നിൽക്കുന്ന സമയം ആയിരുന്നു എനിക്കത്. ഞാൻ അവനെ കണ്ടത് മുതൽ അനുഭവിച്ച കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് ഓടി വന്നു. ഇന്നലെത്തെ എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തിയതോർത്തപ്പോൾ സഹിക്കാനായില്ല കരണം നോക്കി നല്ലോണം ഒന്ന് ഞാൻ അങ്ങ് പൊട്ടിച്ചു. ദേഷ്യം മുഴുവനും അതിലുണ്ടായിരുന്നത് കൊണ്ടാവും കണ്ണിൽ കൂടി പൊന്നീച്ച പാറിയിട്ടുണ്ടാവും മുഖം പൊത്തിയുള്ള അവന്റെ നിൽപ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി അവനെ കൊണ്ട് ഞാൻ കല്യാണം കഴിപ്പിക്കാം..
മുഖം പൊത്തിയുള്ള രാജീവിന്റെ നിൽപ്പ് കണ്ടപ്പോൾ അച്ഛൻ “”” ഇങ്ങോട്ട് കയറിവാടാ”””” ന്നും പറഞ്ഞു കൊണ്ട് വിളിച്ചു….
“””എന്നാലും അവളുടെ അടിക്ക് എന്തൊരു ശക്തിയാണ്. ആ തല തിരിഞ്ഞ ശ്രീജയെ എനിക്ക് കല്യാണം കഴിച്ചു തരുമെന്ന് വിചാരിച്ചു ഞാൻ അതാവുമ്പോൾ അവിടെ കയറി മേയാൻ എളുപ്പം ആണെന്ന് വിചാരിച്ചു.. ..
ജാനകിയുടെ നമ്പർ ഏത് ലൊക്കേഷനിലാണെന്ന് നോക്കി അവളുടെ പുറകിൽ നടന്ന് കൊണ്ട് ഓരോന്നിനും സമ്മതിപ്പിച്ചു…..
അവളെ കാണാൻ പോകുമ്പോൾ വല്ലാത്ത ഒരു ത്രില്ലായിരുന്നു..
അവള് പറയുന്ന എല്ലാം സമ്മതിച്ചു കൊടുത്തു ഞാൻ.കാരണം എനിക്ക് മറ്റൊന്ന് ആലോചിക്കാനില്ലായിരുന്നു. എന്റെ വീട്ടുകാർ സമ്മതിക്കും കാരണം അവർക്ക് വേറെ വഴി ഇല്ലല്ലോ.. പക്ഷെ കണക്ക് കൂട്ടലുകൾ കുറച്ചു പാളിപ്പോയി. അവള് നേരെ ഇങ്ങോട്ട് വെച്ചു പിടിക്കുമെന്ന് ഒരിക്കൽപോലും വിചാരിച്ചില്ല….
ഓരോന്നോർത്തപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി രാജീവിന്….
ഇനി ഇപ്പോൾ എന്ത് ചെയ്യുമെന്നോർത്ത് തല പുകക്കുമ്പോൾ ആണ് അച്ഛൻ അടുത്ത് വന്നിട്ട് നീയെന്താടാ കിളി പോയത് പോലെ ഇരിക്കുന്നതെന്നു ചോദിച്ചു.
….
“””അച്ഛൻ ചോദിച്ചത് ശരിയാണ് പോയ കിളികൾ ഒന്നും തിരിച്ചു വന്നിട്ടില്ല പക്ഷെ വരും…
“””
അവൻ മനസ്സിൽ കണക്ക് കൂട്ടി…
……..
ഓഫീസിൽ ഇരുന്നിട്ട് എന്തോ ജാനകിക്ക് വല്ലാതെ തോന്നി…
തല പെരുക്കുന്നത് പോലെ ഒക്കെ…..
ആകെ എന്തൊക്കെയോ മനസ്സിൽ..
ഇന്നലെ ഉറങ്ങാഞ്ഞിട്ടാവും എന്ന് തോന്നി അവൾക്ക്
പക്ഷെ മനസ്സിൽ എന്തോ അലട്ടുന്ന പോലെ…
അവനെ ഒന്ന് കൂടി വിളിച്ചു വരുത്തി രണ്ടെണ്ണം കൂടി അങ്ങ് പൊട്ടിച്ചാലോ വിചാരിച്ചു ആദ്യം. പക്ഷെ അതൊന്നും അല്ല മനസ്സിൽ……
പ്രിയപ്പെട്ട ആർക്കോ എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ…
കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ആദിയേട്ടന് അപ്പോൾ തന്നെ മെസ്സേജ് ചെയ്തതാണ് അത് പക്ഷെ ഏട്ടന്റെ ഫോണിൽ എത്തിയിട്ടില്ല…
♥♥♥♥
ആദി
നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…
Whom to trust is the biggest question ⁉️
Nicely written
ആ
Nice ❤️❤️
❤️❤️❤️
??????????