രാത്രി ആദിയേട്ടൻ വിളിച്ചപ്പോളാണ് ഞാൻ ഞെട്ടിയത്..
കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു അവൻ എന്തിനാ വീണ്ടും വന്നത് അന്നവൻ നിന്നെ നോക്കിയതൊന്നും ഞാൻ മറന്നിട്ടില്ല എന്ന്.
ശ്രീ യോട് സംസാരിച്ചതൊന്നും ഞാൻ പറഞ്ഞിട്ട് തന്നെയില്ല എന്നിട്ടും ഏട്ടൻ ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഏട്ടനും അവനെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലേ…
അതൊക്കെ അവൻ മറന്നിട്ടുണ്ടാവും ഏട്ടൻ അതൊന്നും മനസ്സിൽ വെക്കല്ലേ പറഞ്ഞു ഞാൻ..
നീയെന്താ ഇതൊന്നും നേരത്തെ പറയാത്തത് എന്ന് ചോദിച്ചു ദേഷ്യം പിടിച്ചു..
അത് പിന്നെ അത് കൂടി പറഞ്ഞു സമയം കളയണ്ട വിചാരിച്ചു ഇനി എന്താ ചെയ്യേണ്ടത് എന്നെനിക്കറിയില്ല എന്താക്കും..
തത്കാലം നീയത് വിട്ടേക്ക് അവൻ അത്ര നല്ല പുള്ളി ഒന്നുമല്ല പറഞ്ഞു ഏട്ടൻ കാൾ കട്ടാക്കി..
ഫോണിൽ ആണെങ്കിൽ അവന്റെ മെസ്സേജ് ഉണ്ട്. നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. എവിടെ വേണേൽ ആരെ കൂട്ടി വേണേൽ വരാം. എത്രയും പെട്ടെന്ന് ശ്രീജയുമായുള്ള വിവാഹം നടന്നാൽ മാത്രം മതി. അച്ഛനും അമ്മക്കും അത് ആശ്വാസം ആകുകയും ചെയ്യും…
അവന്റെ മെസ്സേജ് കണ്ടപ്പോൾ ഉള്ള സമാധാനം കൂടി പോയിക്കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ..
പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറക്കം എന്നെ തിരിഞ്ഞു പോലും നോക്കിയില്ല..
അവന്റെ വീട്ടിൽ പോയി ഒന്ന് സംസാരിച്ചു നോക്കാമെന്നു തീരുമാനിച്ചു ഞാൻ എഴുന്നേറ്റു പോന്നു.. അടുക്കളയിൽ കയറി വെച്ചുണ്ടാക്കി. ജോലികളൊക്ക ചെയ്തപ്പോൾ മനസ് കുറച്ചു റിലാക്സ് ആയത് പോലെ തോന്നി..
അവന്റെ വീട്ടിൽ ഒന്ന് പോയി നോക്കാം എന്നിട്ട് അച്ഛനോടും അമ്മയോടും ഒക്കെ സംസാരിക്കാം അവൻ അവരറിയാതെയാണ് ഇതൊക്കെ പറഞ്ഞതെങ്കിൽ അവർ അറിയുമ്പോൾ തനിയെ ഒഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. അവരാണെങ്കിൽ പണത്തിനോട് ആർത്തി ഉള്ളവരാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ..
അവന്റെ വീടുത്തുമ്പോൾ എന്റെ ഉള്ളിലുള്ള വികാരം എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു..
അവർക്കാർക്കും എന്നെ മനസിലായില്ല അല്ലെങ്കിലും അതിനു മാത്രമുള്ള അടുപ്പം അവരോടൊന്നും എനിക്കില്ലായിരുന്നല്ലോ.
ഞാൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ മുഖം വല്ലാതായി. അവന് മറ്റൊരു പെണ്ണിനെ ഇഷ്ടം ആയിരുന്നുവെങ്കിൽ ഞങ്ങളൊരിക്കലും അവനെ നിർബന്ധിക്കില്ലായിരുന്നു… ഇതിപ്പോ ഒരു പെൺകുട്ടിയുടെ കണ്ണീർ വീണിട്ട് ആയിരിക്കും എന്റെ മോന് ഒരു കുഞ്ഞിനെ ദൈവം കൊടുക്കാത്തത്…
ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അവരെ നോക്കിയപ്പോൾ ആ അമ്മ കണ്ണുകൾ തുടക്കുന്നത് കണ്ടു..
അപ്പോഴുള്ള എടുത്തു ചാട്ടത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയി. കുഴപ്പം ഇവനാണ് എന്നറിഞ്ഞപ്പോൾ അവൾ ഇവനെ ഉപേക്ഷിച്ചു പോയി..
അത് കേട്ടപ്പോൾ ദേഷ്യം കൊണ്ട് എനിക്ക് കണ്ണ് കാണാതെ വന്നു..
“””ആരാ അച്ഛാ “””ന്ന് ചോദിച്ചു കൊണ്ട് കോണി ഇറങ്ങി വരുന്ന അവനെ തറപ്പിച്ചു നോക്കിയിട്ട് പോകാനിറങ്ങി. മോള് പോകുകയാണോ എന്ന് ചോദിച്ചു അവർ..
“””ആ ഇവിടെ അടുത്ത് വരെ വന്നപ്പോൾ ഒന്ന് കയറിയതാണ്. അതെന്തായാലും നന്നായി””” എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നിറങ്ങി..
“””അയ്യോ ജാനി പോകല്ലേ അത് എനിക്കല്ല കുഴപ്പം അവൾക്കാണ്””‘ എന്നൊക്കെ പറഞ്ഞു കൊണ്ട് പിന്നാലെ വന്നു..
ഈ കാര്യങ്ങൾ ഒന്നും ഞാൻ അറിയില്ല വിചാരിച്ചാണ് അവൻ പെട്ടെന്ന് തന്നെ രജിസ്റ്റർ ഓഫീസിൽ വെച്ചു കല്യാണം കഴിക്കാമെന്ന് പറഞ്ഞത്…
♥♥♥♥
ആദി
നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…
Whom to trust is the biggest question ⁉️
Nicely written
ആ
Nice ❤️❤️
❤️❤️❤️
??????????