ഞങ്ങൾ വരുന്നത് കണ്ടപ്പോൾ തന്നെ ഏട്ടന് കാര്യം മനസിലായി എന്ന് തോന്നുന്നു അതുകൊണ്ട് ഏട്ടൻ ഡോർ തുറന്നു വെച്ച് തന്നു ഞാനും അമ്മയും പുറകിലാണ് കയറിയത്. അമ്മയുടെ മടിയിൽ കിടന്നു ഞാൻ കുറെ കരഞ്ഞു എന്താ അമ്മേ എന്നെ അവർ മനസിലാക്കാത്തത് എന്നും ചോദിച്ചു ഞാൻ പിന്നെയും കരഞ്ഞു..
വീട്ടിൽ വണ്ടി നിർത്തിയതും ഞാൻ റൂമിലേക്ക് ഓടിപ്പോയി. കരഞ്ഞു കിടക്കുന്ന എന്റെ അടുത്ത് ഏട്ടൻ വന്നതും തലയിൽ തലോടുന്നതും ഞാൻ അറിഞ്ഞു. ഏട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുന്നു.
നീ ഇനിയും കരയല്ലേ എന്ന് പറഞ്ഞു കൊണ്ട് മുടിയൊക്കെ ഒതുക്കി വെച്ചു തരുന്നുണ്ട്. എന്നാലും ഏട്ടാ അവർക്ക് എന്നോട് എന്തിനാ ഇത്രയും ദേഷ്യം എന്നും ചോദിച്ചു കൊണ്ട് ഞാൻ പിന്നെയും ആ നെഞ്ചിൽ കിടന്നു കരഞ്ഞു..
നിന്റെ മുടി എന്താ ഒതുങ്ങി നിൽക്കാത്തത് എന്ന് ചോദിച്ചു ഏട്ടൻ..
അത് ബ്യൂട്ടി പാർലറിൽ പോയി ആക്കിയതാ.
എന്ന് ഞാൻ അറിഞ്ഞില്ലാലോ..
അമ്മ വിളിച്ചു പറഞ്ഞു ന്ന് പറഞ്ഞു.
അമ്മ പറഞ്ഞില്ല അമ്മക്ക് അറിയാം മോളെ സുന്ദരി ആക്കിയാൽ ഞാൻ കൂടുതൽ സന്തോഷിക്കുകയെ ഉള്ളൂ ന്ന്..
ഞാൻ ഏട്ടനെ നോക്കി ചിരിച്ചു. അപ്പോൾ ഏട്ടൻ എഴുന്നേറ്റു എന്റെ നേർക്ക് കൈ നീട്ടിയപ്പോൾ ഞാനും ആ കയ്യിൽ പിടിച്ചു നടന്നു. പിന്നെ ഏട്ടൻ ഓരോന്ന് ചോദിച്ചു കൊണ്ട് ബാൽക്കണിയിൽ പോയിരുന്നു. ഏട്ടനോട് ചേർന്ന് ഞാനും ഇരുന്നു. എന്റെ മൂഡ് മാറ്റാൻ വേണ്ടിയാണ് ഏട്ടൻ ഓരോന്നൊക്കെ ചോദിച്ചതന്നെനിക്കറിയാം. എന്റെ സന്തോഷം ആണ് ആ മനുഷ്യന് വേണ്ടത് എന്നത് കൊണ്ട് തന്നെ എന്റെ ദുഃഖങ്ങളെല്ലാം ഞാൻ കാറ്റിൽ പറത്തിയിരുന്നു…
മൂന്നു മണിക്ക് ഏട്ടൻ വിളിച്ചപ്പോൾ ഞാനാ നെഞ്ചിൽ ഒന്ന് കൂടെ ചേർന്ന് കിടന്നു..
ദേ ഇങ്ങനെ കിടന്നാൽ എനിക്ക് എഴുന്നെല്കാൻ തോന്നില്ല ട്ടോ.. അതും പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെ ഒന്നും കൂടി പുണർന്നു..
എഴുനേൽക്കാൻ തോന്നിയിട്ടല്ലെങ്കിലും ഞാൻ ലൈറ്റ് ഇട്ടു എഴുന്നേറ്റു..
ഏട്ടനും കണ്ണുകൾ ചിമ്മി തുറന്നു…
ഞാനും ഏട്ടനും ഫ്രഷ് ആയി ഒരുങ്ങിയാണ് താഴേക്കു പോയത്. മുഴുവനും ലൈറ്റ് ഇട്ടിട്ടുണ്ട്..
ആണ്
ഇവിടെ ആരും ഉറങ്ങിയില്ല തോന്നുന്നു. ഏട്ടൻ ലഗേജ് ഒക്കെ എടുത്തു കൊണ്ട് എനിക്ക് പുറകിൽ തന്നെ ഉണ്ടായിരുന്നു..
അനി അത് വാങ്ങി വേഗം വണ്ടിയിൽ വെച്ചു..
ഓ എന്താ ഒരു ധൃതി ഏട്ടനെ കൂട്ടാതെ ആദിഏട്ടൻ പോവില്ല അതിന് ഇങ്ങനെ ഉറക്കം ഒഴിഞ്ഞു കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു…
നീ പോടീ ഉണ്ടക്കണ്ണി നീലി എന്ന് പറഞ്ഞു കൊണ്ട് അവൻ ചായ കുടിക്കാൻ ഇരുന്നു.
എല്ലാവരും ചായ കുടിക്കുമ്പോൾ അമ്മയുടെ മുഖത്തു നിറയെ ദുഃഖം ആയിരുന്നു..
♥♥♥♥
Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Ippo ok ayi
Nice
16um ഒറ്റ ഇരുപ്പിൽ വായിച്ചു
കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
Waiting 4 nxt part
Nice bro ❤❤❤