എടീ നീ ഇതൊക്കെ അല്ലെ ഇവിടെ നിന്നും ഇടുന്നത് അവിടെ നിന്നെ പരിചയം ഉള്ള ആരും ഉണ്ടാവില്ല മാത്രമല്ല ഇത് നമ്മുടെ ഹണി മൂൺ കൂടിയാണ്..
അതല്ല ഏട്ടാ അനി കൂടി നമ്മുടെ കൂടെയുള്ളപ്പോൾ..
പിന്നെ അവൻ നിന്നെ നോക്കി നില്കുവല്ലേ അവൻ കൂടെ വരുന്നത് ബിസിനെസ് കാര്യത്തിനൊന്നുമല്ല അവന്റെ പെണ്ണിനെ കാണാനാ..
അവന് നീയും നീലുവും ഒക്കെ ഒരുപോലെ അല്ലെ അതുകൊണ്ട് അതൊന്നും ഓർത്തു കൊണ്ടു പൊന്നുമോൾ തല പുണ്ണാക്കേണ്ട. നാളെ പുലർച്ചെ ആണ് ഫ്ലൈറ്റ് അതുകൊണ്ട് നീ എന്തെങ്കിലും അമ്മയെ സഹായിക്കു.
അമ്മക്ക് അച്ചാറും കായ വറുത്തതും ഉണ്ടാക്കാനുണ്ടാവും…
മ്മ് എന്നും പറഞ്ഞു കൊണ്ടു ഞാൻ താഴെക്കിറങ്ങി..
ജാനി എന്ന് വിളിച്ചു കൊണ്ടു ഏട്ടൻ വന്നപ്പോൾ അമ്മയാണ് എന്താ ഡാ എന്ന് ചോദിച്ചത്..
അത് ജാനിയുടെ ചെറിയമ്മ..
എന്താ ചെറിയമ്മക്ക് എന്നും ചോദിച്ചു കൊണ്ടു ഞാൻ അപ്പോഴേക്കും ഏട്ടന്റെ അടുത്തെത്തി. അത് ചെറിയമ്മ അവര് മരിച്ചു പോയീന്നു പറഞ്ഞു എനിക്കൊരു ഫോൺ വന്നു. ശരിയാണോ എന്നറിയില്ല അവരുടെ വീടിന്റെ അടുത്തുള്ള എനിക്ക് പരിചയമുള്ള ഒരാള് വിളിച്ചു പറഞ്ഞതാണ് എന്തായാലും നീ ഒരുങ് നമുക്ക് ഒന്നവിടെ വരെ പോയി നോക്കാം…
എനിക്കാണേൽ തല കറങ്ങുന്നത് പോലെയാണ് തോന്നിയത്. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെങ്കിലും അവർ മരിച്ചു പോകാനൊന്നും ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിരുന്നില്ല..
നീയെന്തിനാ വിഷമിക്കുന്നത് ഇത്രയും കാലം നിന്നെ അവഗണിച്ചും സങ്കടപ്പെടുത്തിയും ഇത്രയും കാലം അവർ സന്തോഷം കണ്ടെത്തിയില്ലേ. അവരുടെ വിയോഗത്തിൽ നീ ദുഖിക്കേണ്ട കാര്യമിന്നുമില്ല.
ഞാൻ ഏട്ടനെ തന്നെ നോക്കി കണ്ണുകൾ നിറഞ്ഞിരുന്നു. ഇത് കാണുമ്പോഴാ എനിക്ക് എന്നും പറഞ്ഞു കൊണ്ടു ഏട്ടൻ എന്റെ കണ്ണുകൾ അമർത്തി തുടച്ചു. ആ അരയിൽ കൈ ചേർത്ത് ഞാൻ ഏട്ടന്റെ വയറിലേക്ക് തല ചായ്ച്ചു വെച്ചു..
മോനെ ഞാനും വരാമെന്ന് പറഞ്ഞു അമ്മ. ഏട്ടൻ എന്നെയും ചേർത്ത് പിടിച്ചു മുകളിലേക്ക് നടന്നു..
ചന്ദനതിരിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി. അകത്തു ചെറിയമ്മ ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു പോയി. കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് അച്ഛനെ കിടത്തിയത് ഓർമ വന്നു. ശ്രീയേച്ചി തലയുടെ ഭാഗത്ത് ഇരിക്കുന്നുണ്ടായിരുന്നു. അന്ന് ചെറിയമ്മയും ശ്രീയേച്ചിയും ഇരിക്കുന്നത് ചെറിയ ഒരു ഓർമ ഉണ്ട് പിന്നെ എനിക്ക് ഒന്നും ഓർമയിൽ ഇല്ല..
അച്ഛൻ പോയതോടെ തുടങ്ങിയ ദുരിതം….
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ എല്ലാവരും തന്നെ പിരിഞ്ഞു പോയി.ചെറിയമ്മയുടെ ചേച്ചി അവിടെ ഉണ്ടായിരുന്നു എനിക്ക് പോകാൻ തോന്നിയില്ല. യാത്ര ക്യാൻസൽ ആകുന്ന കാര്യം ഓർത്തിട്ടാവും ഏട്ടന് ദേഷ്യം വന്നത്. മുഖം ഒക്കെ ഒരുമാതിരി ആയിട്ടുണ്ട്. അവൾ ഇവിടെ നിന്നോട്ടെ ഡാ. എന്തയാലും അവളെ നോക്കിയത് അവരല്ലേ എന്ന് പറഞ്ഞപ്പോൾ ഏട്ടൻ ഒരു നോട്ടം. അവൾക് ആവശ്യമില്ലാത്ത സെന്റിമെൻസ് ആണ് എന്ന് പിറു പിറുത്തു കൊണ്ട് ഏട്ടൻ പുറത്തേക്ക് പോയി…
അമ്മ എന്നെയും കൊണ്ട് ശ്രീയേച്ചി കിടക്കുന്ന റൂമിലേക്ക് പോയി. എന്നെ കണ്ട പാടെ ശ്രീയെച്ചി ഒരു ചാട്ടം ആയിരുന്നു. സന്തോഷം ആയില്ലെടി നിനക്ക് എന്നും ചോദിച്ചിട്ട്..
ശ്രീയേച്ചി എന്നും വിളിച്ചു കൊണ്ട് കരഞ്ഞു കൊണ്ടാണ് ഞാൻ അവരുടെ അടുത്തിരുന്നത്.
ഇറങ്ങി പോടീ ന്ന് പറഞ്ഞു കൊണ്ട് അവളെന്നെ തള്ളിയപ്പോൾ അമ്മയാണ് എന്നെ വീഴാതെ പിടിച്ചത്. എന്ത് കാര്യത്തിനാ നീ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു കൊണ്ട് അമ്മ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ശ്രീയേച്ചി എന്നോട് ഈ സമയത്തു ഇങ്ങനെ പെരുമാറുമെന്ന്. ചേച്ചിക്ക് ആരും ഉണ്ടാവില്ല എന്ന് വിചാരിചിട്ടാണ് ഏട്ടനെ പോലും മറന്നു കൊണ്ട് അവിടെ നിൽക്കാം എന്ന് വിചാരിച്ചത്. പക്ഷെ അതിന് എനിക്ക് കിട്ടിയത്..
♥♥♥♥
Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Ippo ok ayi
Nice
16um ഒറ്റ ഇരുപ്പിൽ വായിച്ചു
കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
Waiting 4 nxt part
Nice bro ❤❤❤