ജാനകി.16 [Ibrahim] 193

കല്യാണം ഒരു വർഷത്തിന് ശേഷമുള്ള മുഹൂർത്തത്തിലാണ് തീരുമാനിച്ചത്. അനിക്ക് വല്ലാതങ്ങു ഇഷ്ടം ആയിട്ടില്ല അതെന്ന് തോന്നി.

പിന്നെ ഞങ്ങൾ വൺ ഡേ ട്രിപ്പിൽ ആയിരുന്നു. അനിയെ അവൾക്ക് വല്ലാതങ് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് വൺ ഡേ ടൂറിൽ ഒതുക്കിയത് …

 

ദേവുവും അച്ഛനും അമ്മയും തിരിച്ചു പോയി അനി യാത്ര അയക്കാൻ പോയിരുന്നു. ഭർത്താവ് ഗൾഫിൽ പോയ ഭാര്യയെ പോലെ കുറച്ചു ദിവസം ഗ്ലൂമി ആയിരുന്നു അവനും പിന്നെ അവൾ വിളിച്ചു സെറ്റാക്കി തോന്നുന്നു.

ഏട്ടന്റെ ഗൾഫിൽ ഉള്ള പ്രൊജക്റ്റ്‌ പെട്ടെന്ന് ആയിരുന്നു ശരിയായത്. ഞാനും ഏട്ടനും അനിയും കൂടി പോകാൻ തീരുമാനിച്ചു…

 

……..

 

……

ചെറിയമ്മക്ക് കുറച്ചു ദിവസം ആയിട്ട് വല്ലാത്ത ഒരു തലവേദനയും മേല് വേദനയും ഉണ്ടായിരുന്നു. ശ്രീജയോട് പറഞ്ഞപ്പോൾ അതൊക്കെ തോന്നൽ ആണെന്ന് പറഞ്ഞു.

അനിയുടെ നിശ്ചയം വിളിച്ചു പറഞ്ഞിരുന്നു പക്ഷെ ചെറിയമ്മയും ശ്രീജയും വന്നില്ല. ചെറിയമ്മക്ക് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു ശ്രീജയെ അങ്ങോട്ട് തന്നെ അയക്കണമെന്ന് പക്ഷെ അവൾ സമ്മതിച്ചില്ല. അവൾക് ഒരിക്കലും അവിടെ അംഗീകരിക്കാൻ കഴിയില്ല എന്ന്. എന്നാൽ പിന്നെ അടുക്കളയിൽ എങ്കിലും ഒരു കൈ സഹായം അത് ചെയ്യില്ല…

 

തല കറങ്ങുന്നത് പോലെ തോന്നിയിട്ടാണ് കിടക്കാൻ പോയത്..

“””അമ്മ ചോറാക്കിയില്ലേ.

ആ ഉണ്ട് അവിടെ ഉണ്ട്”‘”

തലയിൽ കൈ വെച്ചിട്ടാണ് അത് പറഞ്ഞത്.

“””എന്ന പിന്നെ അതിങ്ങോട്ട് കൊണ്ടു വന്നുകൂടായിരുന്നോ “””എന്ന് പറഞ്ഞ അവളെ ഒന്ന് നോക്കീട്ട് ചെറിയമ്മ പോയി കിടന്നു…

 

“”” മനസ്സിൽ വല്ലാത്ത സങ്കടം ജാനകിയെ ആണ് എന്നും ഓർക്കുന്നത്. അവളും അച്ഛനും ഉള്ളത് കൊണ്ടു മാത്രമാണ് ഞാനും മോളും ഇതുവരെ അന്തസ്സ് ആയിട്ട് ജീവിച്ചത് തന്നെ. പക്ഷെ അവൾക്ക് കൊടുത്തത് നരകതുല്യം ആയിരുന്നില്ലേ. തിരിച്ചു കൊടുക്കാൻ കഴിയില്ല ഒന്നും.”””

“””അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല…”””

ചെറിയമ്മ ഓരോന്നാലോചിച്ചു കൊണ്ട് കിടന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

അല്ലെങ്കിലും എന്തെങ്കിലും വയ്യായ്ക വന്നാൽ ആണല്ലോ ചെയ്തു പോയ തെറ്റുകളോർത്തു ഓരോരുത്തരും വിലപിക്കുക. എഴുന്നേറ്റു നടക്കുമ്പോൾ എല്ലാവർക്കും തോന്നും ഒരിക്കലും കിടന്നു പോവില്ല മരണത്തിനു പോലും തൊടാൻ ആവില്ല എന്നൊക്കെ.. പക്ഷെ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഒരേ ഒരു ജീവി വിവേക ബുദ്ധിയുള്ള മനുഷ്യൻ മാത്രമാണ്….

 

ജാനി
……..

ഏട്ടാ ഇതൊക്കെ ചെറിയ ഡ്രസുകൾ അല്ലെ. സാദാ ഡ്രസ്സ്‌ മതിയായിരുന്നു അല്ലെങ്കിൽ ജീനും ടോപ്പും .

ഇതിപ്പോ ലെങ്ത് കുറഞ്ഞ ഫ്രോകും സ്ലീവ് ലെസും..

വേണ്ടതൊക്കെ ഞാൻ വാങ്ങിച്ചോളാമെന്ന് പറഞ്ഞു കൊണ്ടു പോയി വാങ്ങിച്ചു വന്നതാണ്…

6 Comments

  1. ♥♥♥♥

  2. Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. Nice

  4. 16um ഒറ്റ ഇരുപ്പിൽ വായിച്ചു
    കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
    Waiting 4 nxt part

  5. Nice bro ❤❤❤

Comments are closed.