ജാനകി.16 [Ibrahim] 193

അനി
……

ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നത് ഞാൻ അത് മൈൻഡ് ചെയ്യാതെ ഭക്ഷണത്തിൽ ശ്രദ്ധിച്ചു…

ഞാൻ എടുക്കാൻ വിചാരിച്ച മീൻ പൊരിച്ചത് നീലി എടുത്തപ്പോൾ അത് ഞാൻ എടുക്കാൻ വിചാരിച്ചതായിരുന്നു എന്ന് പറഞ്ഞു…

ഓ അപ്പോൾ നവോക്ക ഉണ്ടല്ലെ ഞാൻ വിചാരിച്ചു നാവിറങ്ങി പോയെന്ന് അപ്പോൾ അവൾക്ക് ഞാൻ നാവ് നീട്ടി ആ ന്ന് കാണിച്ചു കൊടുത്തു.

ജാനകി

അനിയുടെ മൈൻഡ് മാറിയതോടെ ഞങ്ങളുടെ വീട് പഴയത് പോലെ ആയി അപ്പോഴാണ് ഇതുവരെ ഇവിടെ ഉള്ളവർ ഒക്കെ എത്ര വിഷമിച്ചാണ് ജീവിച്ചതെന്ന് മനസിലായത്. ബെഡ്‌റൂമിൽ പോലും ഞാനും ഏട്ടനും വിഷമിച്ചാണ് കഴിഞ്ഞത്. മനസ്സിൽ അത്രയും ടെൻഷൻ ആയിരുന്നു.

കല്യാണ ആലോചന മുന്നോട്ടു തന്നെ പോയി. നിശ്ചയം എത്രയും പെട്ടെന്ന് നടത്തണം എന്നുള്ളത് കൊണ്ടു തന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു..

നിശ്ചയത്തിന് ഒരുപാട് ആളുകളെ ഒന്നും ക്ഷണിച്ചില്ലായിരുന്നു. ശ്രീയേച്ചിയെയും ചെറിയമ്മയെയും വിളിച്ചുവെങ്കിലും അവരു വന്നില്ല. വരുമെന്ന് വിചാരിച്ചു ഞാൻ..

അനി
……..

നിശ്ചയത്തിന്റെ അന്ന് കാറ്ററിംഗ് നിനക്ക് തന്നെ തന്നാലോ എന്ന് ചോദിച്ചു അവൾ. എന്റെ നിശ്ചയത്തിന് ഞാൻ തന്നെ സാമ്പാർ വിളമ്പുന്നത് മോശം ആണെന്ന് പറഞ്ഞു ഞാൻ

 

നീ ഭാരിച്ച കാര്യങ്ങൾ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട എന്ന് പറഞ്ഞു.

നമുക്ക് സ്വന്തം ആയിട്ടൊരു കാറ്ററിങ് തുടങ്ങാം ഞാനും സഹായിക്കാൻ കൂടാം. കാറ്ററിംഗ് ഒരു മോശം പരിപാടി ഒന്നുമല്ല എന്നൊക്കെ പറഞ്ഞു കൊണ്ടു അവളെന്റെ കൂടെ തന്നെ നിന്നു. കല്യാണം കഴിഞ്ഞുo ഇതൊക്കെ പറയണം എന്ന് പറഞ്ഞപ്പോൾ പൈസ കണ്ടാണ് ഞാൻ വളർന്നത് കല്യാണം കഴിഞ്ഞാൽ അനിയുടെ വീട്ടിൽ ആയിരിക്കും എന്നൊക്കെ പറയുന്നുണ്ട്. കല്യാണം കഴിഞ്ഞാൽ എന്താവും എന്നൊക്കെ ആർക്കറിയാം..

 

ഞങ്ങൾ എല്ലാവരും എത്തിയതൊന്നും അവൾ അറിഞ്ഞിട്ടില്ല. മോതിരം മാറ്റത്തിന്റെ സമയം ആയപ്പോഴായിരുന്നു അവൾ ഞങ്ങളെ കണ്ടത്. എന്നെയും കുടുമ്പത്തെയും കണ്ടപ്പോൾ ഉള്ള അവളുടെ കിളി പോയ അവസ്ഥയിൽ ഞാൻ നന്നായി ചിരിച്ചു. അത് മാത്രമല്ല അതെല്ലാം ക്യാമറയിൽ ഒപ്പി എടുക്കാനും ഞാൻ പറഞ്ഞിരുന്നു…

 

നിശ്ചയം കഴിഞ്ഞു പിന്നെ ഫോട്ടോ എടുക്കലായിരുന്നു…

ഏട്ടനെ മാറ്റി എന്റെ ഫോട്ടോ എടുക്കാൻ പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ. ഞാൻ അവളോട്‌ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ഞങ്ങളുടെ ഒരു ഫോട്ടോ എന്നും പറഞ്ഞു വരും രണ്ടും കൂടി. പിന്നെ അവരെ ഞാൻ പറഞ്ഞു വിട്ടു…

ഫോട്ടോ എടുത്തപ്പോൾ ആയിരുന്നു മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നിയത്. അവളുടെ ഇടുപ്പിലും ഷോൾഡറിലും ഒക്കെ പിടിച്ചു ഫോട്ടോ ക്ക് പോസ് ചെയ്തു.

ദേ ഓവർ ആക്കിയാൽ വയറ്റിനിട്ട് ഞാൻ കുത്തും എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ ഓവർ ആക്കിയില്ല..

 

ജാനി.

….

6 Comments

  1. ♥♥♥♥

  2. Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. Nice

  4. 16um ഒറ്റ ഇരുപ്പിൽ വായിച്ചു
    കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
    Waiting 4 nxt part

  5. Nice bro ❤❤❤

Comments are closed.