എത്ര നേരം ആയെടാ വിളിക്കുന്നു നീ ഇനിയും പുറപ്പെട്ടില്ലേ എന്നാണ് ആദ്യം തന്നെ ചോദിച്ചത്.
അമ്മേ ജാനിക്ക് ചെറിയ ഒരു തല ചുറ്റൽ ഒന്ന് ഹോസ്പിറ്റലിൽ വന്നതാ ഇപ്പോൾ ഇവിടെന്നു ഇറങ്ങും..
അത് സാരമില്ല നീ പേടിക്കണ്ട
ടെസ്റ്റ് ഒക്കെ ചെയ്ത് പതിയെ വന്നാൽ മതിയെന്ന് പറഞ്ഞു അമ്മ.
വെറുതെ അവരെയൊക്കെ കൂടി എന്തിനാ വേദനിപ്പിക്കുന്നതെന്ന് തോന്നി.
ജാനിക്ക് ct scan ഉൾപ്പെടെ എല്ലാ ടെസ്റ്റുകളും ചെയ്തു കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു.
മുഖം ആകെ വാടി അവളുടെ ഇരിപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
അടുത്ത് ചെന്നിരുന്നപ്പോൾ അവളെന്റെ തോളിലേക്ക് തല ചായ്ച് കിടന്നു കണ്ണിൽ നിന്നു വെള്ളം വരുന്നുണ്ടെന്നു എന്റെ തോളു നനഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി..
തല വേദനിച്ചിട്ടാവും..
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞു .
വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോൾ അമ്മയെ കാണണം എന്നാണ് അവൾ പറഞ്ഞത്..
ഈ അവസ്ഥയിൽ അമ്മ
അവളുടെ സാരിയിൽ ഒക്കെ രക്തം ആണ്. കയ്യിലും ഉണ്ട്. മുഖത്ത് ഉള്ളതൊക്കെ അവർ തുടച്ചു മാറ്റിയിട്ടുണ്ട്..
ഞാൻ അവിടെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ മുറി എടുത്തു. അവളെ അവിടെ ആക്കി അവൾക്ക് മാറി ഉടുക്കാൻ ഒരു ഡ്രസ്സ് വാങ്ങാൻ പോയി..
അപ്പോഴാണ് അമ്മ വിളിച്ചത്. നിങ്ങൾ ഇനി ഇങ്ങോട്ട് വരുന്നുണ്ടോ എന്നും ചോദിച്ചു കൊണ്ട്..
കുറച്ചു സമയം കഴിഞ്ഞാൽ എത്തുമെന്ന് പറഞ്ഞപ്പോൾ ആ എന്നാ വേഗം വായോ എന്നാണ് പറഞ്ഞത് അമ്മയുടെ സംസാരത്തിൽ ഒരു ഉഷാർ തോന്നിയില്ല എനിക്ക്.
ജാനി ഇല്ലാഞ്ഞിട്ടാവും..
ഒരു ഷർട്ടും പാന്റും ആണ് വാങ്ങിയത്. വേറെ എന്ത് ആയാലും കഴുത്തിൽ കൂടി ഇടേണ്ടി വരും അതുകൊണ്ടാണ് അത് സെലക്ട് ചെയ്‍തത്..
റൂമിൽ എത്തിയപ്പോൾ അവൾ സാരി വാരി എടുത്തു കൊണ്ടാണ് ഡോർ തുറന്നു തന്നത്. അവൾക്ക് ആകെ അസ്വസ്ഥത തോന്നിയിട്ടുണ്ടാവും..
ഞാൻ അതൊക്കെ വാങ്ങി പുതിയ ഡ്രസ്സ് കൊണ്ട് വന്ന കവറിൽ മടക്കി വെച്ചു കയ്യൊക്കെ കഴുകിച്ചു. ടവൽ നനച്ചു മുഖവും ഒന്ന് തുടച്ചു കൊടുത്തു. മുടി മുകളിലേക്ക് ഒരു ബൺ കൊണ്ട് കെട്ടി വെച്ചു.
മുടി മുഖത്തേക്ക് വീഴുന്നത് അവൾക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു അതുകൊണ്ട് അതൊക്കെ ഞാൻ വാങ്ങിയത്
..
ഡ്രസ്സ് ഒക്കെ മാറി ഇറങ്ങുമ്പോൾ നമുക്ക് എന്തെങ്കിലും കഴിക്കാം..
ഒന്നും വേണ്ട ഏട്ടാ എന്ന് പറഞ്ഞു അവൾ . അവൾക്ക് അമ്മയെ കണ്ടാൽ മതിയത്രേ.
ഞാൻ അവൾക്ക് കുടിക്കാനുള്ളത് വാങ്ങി ഒരു ടാക്സി വിളിച്ചു..
അവളെയും കൊണ്ട് അതിൽ കയറി..
അതിൽ ഇരുന്നാണ് അവൾ ജ്യൂസ് കുടിച്ചത്. ഏട്ടന് വേണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട മോള് കുടിച്ചോ എന്ന് പറഞ്ഞു.
എന്റെ വണ്ടിയുടെ സ്ഥിതി എന്താവോ.
എന്തായാലും ജാനിയെ സേഫ് ആക്കീട്ട് പോയി നോക്കാമെന്നു വിചാരിച്ചു.
അമ്മയെ വിളിച്ചു ഓൺ തെ വേ ആണെന്നറിയിച്ചു…
കല്യാണ വീടുത്തുമ്പോൾ അവൾ എന്റെ തോളിൽ കിടന്നു മയങ്ങുകയായിരുന്നു. മെല്ലെ തട്ടി വിളിച്ചപ്പോൾ കണ്ണുകൾ ചുളുക്കി ആണ് എണീറ്റത്. നല്ല വേദനയുണ്ട് അതെനിക്ക് മനസിലാവും.
വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ അച്ഛൻ അടുത്തേക്ക് ഓടി വന്നു. ടാക്സിയിൽ വന്നപ്പോൾ തന്നെ അച്ഛന് എന്തോ മനസിലായി..
❤❤❤❤❤
ഇത് ഇഷ്ടമായില്ല….
പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു??…. ഈ പാർട്ടും കിടുക്കി???♥️♥️
അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി
?♂️?
???
ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.
അത് വേണ്ടായിരുന്നു
എന്നാലും പാവം അനി?
Track mariyallo. Ini powlikkum appo happy new year??????????
Happy new year