ജാനകി.10 [Ibrahim] 209

എന്താ പ്രശ്നം എന്ന് ചോദിച്ചു ഞാൻ അകത്തേക്ക് കടന്ന ഉടനെ തന്നെ…

ഞാൻ കാര്യങ്ങൾ പറഞ്ഞു…

അക്കൗണ്ട്‌ ഇൽ നോമിനി ആയി ചേർത്തിട്ടുള്ള ജാനകി ശങ്കരിന്റെ മാര്യേജ് സിർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തപ്പോൾ താങ്കളുടെ അക്കൗണ്ട് ഫ്രീസ് ആയതാണ്. അവരുടെ മാര്യേജ് കഴിയുന്നത് വരെയെ ഈ അക്കൗണ്ടിൽ ക്യാഷ് വരുള്ളായിരുന്നു..

അപ്പോൾ എനിക്ക് ഇനി പൈസ വരില്ലേ.

ഇല്ല ഈ അക്കൗണ്ട് ശരിയാക്കുമ്പോൾ തന്നെ അദ്ദേഹം മോളുടെ പേരിലും അക്കൗണ്ട്‌ എടുത്തിരുന്നു..

ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും അദ്ദേഹം അന്ന് തന്നെ ചെയ്തു വെച്ചിട്ടുണ്ട്..

ഇനി എനിക്ക് പൈസ ഒന്നും വരില്ലേ സർ..

ഹാ അതില്ലേലും കുഴപ്പം ഒന്നുമില്ലല്ലോ ഇതുവരെ വന്നതല്ലേ. നല്ലൊരു എമൗണ്ട് കാണുമല്ലോ. അത് എടുത്തു ഉപയോഗിക്കുന്നതിന് തടസ്സം ഒന്നുമില്ല. ഇനി ക്യാഷ് വരില്ല അത്രേ ഉള്ളു ഒരു മിനിറ്റ് ഞാൻ നിങ്ങളുടെ ബാലൻസ് പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് അവർ പറഞ്ഞു തന്നു..

 

കാലിനടയിൽ ഉള്ള മണ്ണ് പോലും ഒലിച്ചു പോകുകയാണല്ലോ എന്നോർത്തപ്പോൾ തല ആകെ പെരുക്കുന്നത് പോലെ തോന്നിപ്പോയി…

………………

 

ഏട്ടനെ കുറച്ചു നേരം കാത്ത് നിന്നപ്പോളാണ് എത്തിയത് അപ്പോഴേക്കും ഞാൻ വാതിലൊക്കെ അടച്ചു പൂട്ടി കാത്തു നിൽക്കുകയായിരുന്നു. ഏട്ടൻ വന്നപ്പോൾ തന്നെ കാറിൽ കയറി ഇരുന്നു. ഇനിയിപ്പോ വേറെ ഡ്രസ്സ്‌ കിട്ടിയില്ലേലും ഉള്ളതൊക്കെ ഇട്ടോണ്ട് പോയാൽ മതിയല്ലോ വിചാരിച്ചു….

നോക്കുമ്പോൾ ഡ്രസ്സ്‌ ഒക്കെ ഇട്ടിട്ടാണ് വന്നത്. നേരം കുറച്ചു വൈകി പോയെന്ന് പറഞ്ഞു കൊണ്ട് പിന്നെ ഒരു പോക്കായിരുന്നു..

ഇടക്ക് എന്നോട് എന്തോ പറയാൻ വന്നതും ഫ്രണ്ടിൽ വന്ന വണ്ടി ഏട്ടൻ കണ്ടില്ല.

ഏട്ടാ വണ്ടീന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ വണ്ടി വെട്ടിച്ചു. എന്റെ തല എവിടെയോ പോയിടിച്ചു തിരക്കിൽ സീറ്റ് ബെൽറ്റ്‌ ഇട്ടിട്ടില്ലായിരുന്നു..

തലക്ക് ഒരു മരവിപ്പാണ് തോന്നിയത്. ഏട്ടന്റെ കണ്ണുകളിലുള്ള ഭയവും എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകവും മനസ്സിലാക്കി തന്നു നെറ്റിയിലെ മുറിവിന്റെ ആഴം..

പെട്ടെന്ന് തന്നെ ഞാൻ കുഴഞ്ഞു വീണു..

……

ആരൊക്കെയോ ഓടി വന്നത് കൊണ്ട് മാത്രമാണ് ജാനിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത്…

മുറിവ് സാരമുള്ളതല്ല എന്ന് ഡോക്ടർ പറയുന്നത് വരെ നെഞ്ചിൽ തീയായിരുന്നു..

അവളുടെ നെറ്റി പൊട്ടിയത് കണ്ടപ്പോൾ തന്നെ തല കറങ്ങുന്നത് പോലെയാണ് തോന്നിയത്. എന്റെ നോട്ടവും മുഖത്തു കൂടി ഒഴുകുന്നത് രക്തം ആണെന്നറിഞ്ഞതും കൊണ്ടാവും അവൾ എന്റെ മേലേക്ക് ബോധം നഷ്ടപ്പെട്ടു വീണത്…

 

അപ്പോഴേക്കും ആരൊക്കെയോ ഓടി വന്നിരുന്നു. അവരാണ് അവളെ എടുത്തു ഹോസ്പിറ്റലിലേക്ക് പോയത്..

പരിസരബോധം പോലും നഷ്ടപ്പെട്ട എന്നെയും ആരൊക്കെയോ ചേർന്നു ആ വണ്ടിയിൽ കയറ്റി…

തരിത്തിരിക്കുന്ന എന്റെ അടുത്ത് വന്നിട്ട് ഡോക്ടർ ജാനകി ക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി ഈ കുറഞ്ഞ സമയം കൊണ്ട് ഞാൻ അനുഭവിച്ചത് അത്ര ചെറുത് ഒന്നുമല്ലായിരുന്നു…

 

അയാളെന്നെ അടർത്തി മാറ്റിയപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു മാറ്റി..

കൂൾ മാൻ എന്നും പറഞ്ഞു കൊണ്ട് ഡോക്ടർ പോകാൻ ഒരുങ്ങിയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു…

ശരി എന്നും പറഞ്ഞു ഡോക്ടർ പോയി എനിക്ക് ഇനിയും ഡോക്ടറോഡ് ഓരോന്നൊക്കെ ചോദിക്കാൻ ഉണ്ടായിരുന്നു ഫോണിൽ നോക്കി നിന്നതല്ലാതെ ഞാൻ അതെടുത്തില്ല….

പിന്നെയും ബെല്ലടിച്ചപ്പോൾ അമ്മയാണ്.

ഞാൻ ഫോൺ എടുത്തു അമ്മേ എന്ന് വിളിച്ചു..

11 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഇത് ഇഷ്ടമായില്ല….

  3. പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു??…. ഈ പാർട്ടും കിടുക്കി???♥️♥️

  4. ആഞ്ജനേയദാസ്

    അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി

    1. ?‍♂️?

    2. ഇബ്രാഹിം

      ???

      1. ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.

    3. അത് വേണ്ടായിരുന്നു

    4. എന്നാലും പാവം അനി?

  5. Track mariyallo. Ini powlikkum appo happy new year??????????

    1. ഇബ്രാഹിം

      Happy new year

Comments are closed.