ജാനകി.10 [Ibrahim] 209

നികുതി അടക്കാൻ വീടിന്റെ നമ്പർ ആണ് പറഞ്ഞു കൊടുത്തത്…

ആധാരം ഒക്കെ എവിടെ ആണെന്ന് തപ്പി എടുക്കണം. അങ്ങേരുടെ പഴയ കെട്ടുകളിൽ കാണുo. ജാനകി വരുമ്പോൾ എന്തെങ്കിലും പറഞ്ഞു വാങ്ങാം എന്നാണ് വിചാരിച്ചത് ബലമായിട്ടാണെങ്കിൽ അങ്ങനെയും വാങ്ങും…

ഒരു വില്പത്രം എഴുതാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഒന്ന് എന്റെ കയ്യിൽ തന്നിട്ടുണ്ട് അത് ഒന്ന് തപ്പി എടുക്കണം അതിനു ആദ്യം നികുതി അടച്ചിട്ടു വേണം എല്ലാമോന്ന് പൊടി തട്ടി എടുക്കാൻ..

 

വീടിന്റെ നമ്പർ പറഞ്ഞു കൊടുത്തപ്പോൾ ഇരിക്കൂ എന്നാണ് പറഞ്ഞത്.

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ ജാനകി എന്നാണ് വിളിച്ചത് അത് കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു ആന്തലുണ്ടായി.

അപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോയി..

ഈ വീടിന്റെ നികുതി ഈ വർഷത്തെ അടച്ചതാണല്ലോ എന്നാണ് പറഞ്ഞത്.

ആരാ അടച്ചത് എന്നറിയാമോ.

അതറിയില്ല.

ഞാൻ ആണ് വീടിന്റെ ഉടമ ഞാൻ അടച്ചിട്ടില്ല പിന്നെ എങ്ങനെയാ അഡ്വാൻസ് ആയി അടച്ചതാണോ..

അല്ല ചിലപ്പോൾ ഓരോ വർഷം മാറി വരുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് നികുതി അടക്കാനുള്ള എന്തെങ്കിലും ചെയ്തു വെച്ചിട്ടുണ്ടാകും..

മ്മ്

ആ ജാനകി മാഡം നികുതി ശീട്ട് വേണ്ടേ..

നികുതി ശീട്ട് ഒന്നും വാങ്ങിയിട്ടില്ലേ

ഇല്ല ക്യാഷ് കൃത്യമായി ഒരേ ഡേറ്റിൽ ആണ് അടച്ചിട്ടുള്ളത് അതുകൊണ്ട് പറഞ്ഞതാ..

പിന്നെ വീട് ആരുടെ പേരിൽ ആണുള്ളത് എന്ന് ഒന്ന് പറഞ്ഞു തരുമോ…

ജാനകിയുടെ പേരിൽ തന്നെയാ അതൊന്നും മാറ്റാൻ ആവില്ല..

പേടിച്ചത് പോലെ തന്നെ അവളുടെ പേരിലാണ്. അവളെങ്ങാനും അറിഞ്ഞാൽ എന്തായാലും എന്നെയും മോളെയും ഇറക്കി വിടും എന്നാലും അയാൾ എന്തിനാ ഈ ചതി എന്നോട് ചെയ്തത്. ആകെ ഉള്ള പ്രദീക്ഷ ആ വില്പത്രം ആണ്…

 

ബാങ്കിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ കാലിടറുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും വന്നിട്ടില്ല ഇങ്ങോട്ടൊന്നും.

 

നിനക്കും മക്കൾക്കുമുള്ളത് നിന്റെ കയ്യിലെത്തും എന്നും പറഞ്ഞു കൊണ്ട് ബാങ്കിലെ പേപ്പറുകളൊക്കെ എന്റെ കയ്യിൽ തന്നതാണ്.

അന്ന് തൊട്ട് ഇന്നുവരെ ഒരാളുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല. അഹങ്കാരത്തോടെ തല ഉയർത്തിപിടിച്ചു നടന്നിട്ടേ ഉള്ളൂ…

 

കുറച്ചു നേരം കാത്തു നിന്നപ്പോൾ എന്റെ ഊഴം എത്തി..
പാസ്സ് ബുക്ക്‌ കൊടുത്തു അക്കൗണ്ടിൽ പൈസ വന്നിട്ടില്ല ഈ മാസം കാരണം എന്താ എന്നൊന്നറിയാൻ..

മാഡം ഈ അക്കൗണ്ട് ഫ്രീസ് ആയല്ലോ എന്നാണ് പറഞ്ഞത്..

അങ്ങനെ പറഞ്ഞാൽ..

ഇനി ഈ അക്കൗണ്ട് ഇൽ ക്യാഷ് വരില്ല എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാനേജറോട് ചോദിച്ചോളൂ..

അതാണ് ക്യാബിൻ എന്ന് ചൂണ്ടി കാണിച്ചു തന്നു..

11 Comments

  1. നിധീഷ്

    ❤❤❤❤❤

  2. ഇത് ഇഷ്ടമായില്ല….

  3. പാവം അനി മുൻജന്മ പാപംത്തിന്റെ ഫലം ആണെന്ന് തോന്നുന്നു??…. ഈ പാർട്ടും കിടുക്കി???♥️♥️

  4. ആഞ്ജനേയദാസ്

    അനിയുടെയും ശ്രിയയുടെയും കല്യാണം കഴിഞ്ഞല്ലേ……. ഒരുമാതിരി മൂഞ്ചിയ twist ആയിപോയി

    1. ?‍♂️?

    2. ഇബ്രാഹിം

      ???

      1. ശ്ശോ!ഇതിത്തിരി കടന്ന കൈയ്യായിപ്പോയി. അനുവിന് എട്ടിന്റെ പണിയാണല്ലോ കിട്ടിയിരിക്കുന്നത്.

    3. അത് വേണ്ടായിരുന്നു

    4. എന്നാലും പാവം അനി?

  5. Track mariyallo. Ini powlikkum appo happy new year??????????

    1. ഇബ്രാഹിം

      Happy new year

Comments are closed.