അവർ എന്നെ സ്നേഹിക്കുന്നതിന് പകരം അച്ഛൻ അവർക്ക് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തിരുന്നു. അച്ഛന്റെ പൈസയുടെ കണക്ക് നോക്കി ആണ് അവരേന്നെ സ്നേഹിച്ചത് എന്ന് അച്ഛൻ പോയ അന്ന് തന്നെ എനിക്ക് മനസിലായി…
കരഞ്ഞു തളർന്നു കിടക്കുന്ന എന്നോട് ഇനി കരഞ്ഞിട്ടെന്താ നീ അടുക്കളയിൽ കയറി വല്ലതും ഉണ്ടാക്കി വെക്കാൻ നോക്ക് ഇവിടെ വേറെ ആരുമില്ല എന്നും പറഞ്ഞു കൊണ്ട് അവർ എന്നെ അടുക്കളയിലേക്ക് പറഞ്ഞു വിട്ടു.
പിന്നെ ആ അടുക്കള ആയിരുന്നു എന്റെ ലോകം.
സങ്കടവും ഭക്ഷണം ഉണ്ടാക്കി പരിചയം ഇല്ലാത്തതുo കൊണ്ട് ഞാൻ കരഞ്ഞു കൊണ്ട് എന്തോ ഉണ്ടാക്കി വെച്ചു. ഞാൻ പിന്നെയും പിന്നെ കിടന്നു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയിരുന്നു.
പിന്നെ രാവിലെ ചെറിയമ്മ വിളിച്ചപ്പോൾ ആയിരുന്നു ഉണർന്നത് നീ ഇങ്ങനെ കിടന്നാൽ എങ്ങനെ ആണ് ഈ വീട്ടിൽ ഉള്ള ജോലി ഞാൻ ഒറ്റക്ക് ചെയ്താൽ തീരില്ല എന്ന് പറഞ്ഞു കൊണ്ട് അവർ എന്നെ കൊണ്ട് ഓരോന്ന് ചെയ്യിച്ചു..
മാറ്റങ്ങൾ ഓരോന്ന് ഞാൻ നോക്കി കാണുക ആയിരുന്നു. എനിക്ക് തന്ന മുറി പോലും ശ്രീ മോൾക്ക് കുറച്ചു ദിവസം ഇവിടെ കിടക്കണം പോലും എന്ന് പറഞ്ഞു കൊണ്ട് അവർ ശ്രീ ക്ക് കൊടുത്തു.
അച്ഛന്റെ കുറച്ചു സാധനങ്ങൾ കെട്ടി ഇനി ഇത് ഞാനും മോളും കൂടി എടുത്തു എന്ന് നീ വിചാരിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് എനിക്ക് സൗജന്യം പോലെ തന്നു.
അവർക്ക് വേണ്ടത് എടുത്തു വേണ്ടാത്തതാണ് എനിക്ക് തന്നത് എന്നെനിക്ക് നല്ലോണം അറിയാമായിരുന്നു. എന്നാലും അതൊക്കെ മതിയായിരുന്നു എനിക്ക്.
അച്ഛൻ മരിച്ചപ്പോൾ പഠിക്കാൻ വിട്ടില്ല പക്ഷെ കോളേജിൽ നിന്ന് വിളിക്കുകയും അന്വേഷിച്ചു വരികയും ചെയ്തപ്പോൾ അവർക്ക് വേറെ വഴി ഉണ്ടായിരുന്നില്ല…
വരുന്ന ആലോചനകൾ ഒക്കെ മുടങ്ങി പോയി.കാരണം മെലിഞ്ഞു നീണ്ട ഒരു രൂപമായി ഞാൻ മാറി കഴിഞ്ഞിരുന്നു. പഠനo കൊറോണയുടെ പേര് പറഞ്ഞു വീട്ടിൽ നിന്ന് തന്നെ ആയപ്പോൾ കുറച്ചു നേരം ഉള്ള എന്റെ ആശ്വാസം കൂടി നിലച്ചു എന്ന് വേണം പറയാൻ.
സമ്പത്തും ആരോഗ്യവും ഇല്ലാത്ത അനാഥ ആയ എന്നെ വിവാഹം ചെയ്താൽ അവർക്ക് കൂടി ഒരു ബാധ്യത ആകും എന്നുള്ളത് കൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ആരും മുതിർന്നില്ല.
അപ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ അറിയേണ്ടത് അവർ എന്നെ കണ്ടിട്ടില്ല.കെട്ടുന്ന ആളുടെ അമ്മയും അച്ഛനും ആണ് വന്നത് അതുകൊണ്ട് തന്നെ കെട്ടുന്ന ആൾക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് ചെറിയമ്മ വിശ്വസിച്ചു. എന്നെ വീണ്ടും കഷ്ടപ്പെടുത്തുന്ന കാര്യം ആയത് കൊണ്ട് തന്നെ അവർക്ക് നല്ല സന്തോഷം ആയിരുന്നു.
അച്ഛനും അമ്മയും വരുന്ന ദിവസം എനിക്ക് അവർ വില കൂടിയ പുതിയ വസ്ത്രം വാങ്ങി തന്നു. ഒരു ചേച്ചി വന്നിട്ട് എന്നെ നല്ലത് പോലെ ഒരുക്കി തന്നു.
♥♥♥
Pwoli❤
തുടക്കം ഒകെ നന്നായിട്ടുണ്ട്…????
പിന്നെ ഡയലോഗ്സ് എല്ലാം double കോട്ടിൽ ഇട്ടാൽ വായിച്ചു മനസിലാക്കാൻ എളുപമാവും…
സ്നേഹത്തോടെ???
Nannayittund. Thudaruka. Wtg 4 nxt part…
❤️❤️
Kollam bro…
♥️♥️♥️♥️♥️♥️
✨️?❤?✨️
?❤️
നന്നായിട്ടുണ്ട് ❣️. സ്ഥിരം ക്ലിഷേ ആയി പോകരുത് ട്ടോ
തുടക്കം കൊള്ളാം
എവിടെയോ വായിച്ചപോലെ തോന്നി
❤?