ചെരിഞ്ഞു പെയ്യുന്ന മഴകൾ
Author : Abhi
മഴ പെയ്യുകയാണ്. മഴത്തുള്ളികൾ വരണ്ടമണ്ണിലേക്ക് പതിക്കുമ്പോൾ ഉയരുന്ന ഗന്ധം നാട്ടിലായാലും മരുഭൂമിയിലായാലും
ഒരുപോലെ… മഴയുടെ മർമ്മരങ്ങൾ അപ്പുവിനെ ഓർമ്മകൾ ആ പഴയ മഴക്കാലത്തിലേക്ക് നടത്തിച്ചു… .
ബാല്യത്തിൽ മഴക്കാലം വറുതിയുടെ കാലമാണെങ്കിലും മഴക്ക് അമ്മയുടെ മണമാണ്. പ്രഭാതത്തിലെ മഴയുടെ കുളിരിൽ അമ്മയുടെ ചൂടേറ്റ് വാത്സല്യത്തിന്റെ താലോടൽ കൊണ്ട് ഉറങ്ങുന്ന ആ ബാല്യകാലം ഒരു സുഖമുള്ള കനവാണ്. മഴയിൽ ഇറങ്ങി കളിക്കുമ്പോൾ ഉള്ള കുളിരാർന്ന കനവ്. കർക്കിടകത്തിൽ മഴയുള്ള രാത്രികളിൽ ഇരുൾ മൂടിയ വീടിനുള്ളിൽ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ അമ്മ വായിച്ചു കേൾപ്പിക്കുന്ന കഥകൾക്കൊപ്പം കുഞ്ഞുമനസും പറന്നു പൊങ്ങും. ബാല്യത്തിന്റെ ഭാവനകളും ഇന്നും ഓർക്കാൻ വളരെ രസമാണ്.
അടുത്ത വീട്ടിലെ ചങ്ങാതിയായ അബുവിനോടൊപ്പം നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിൽ പെരുമഴയത്ത് നീന്തിക്കുളിച്ചതും , അമ്പലപ്പറമ്പിൽ മഴയത്ത് പന്തുകളിച്ചതും…സ്കൂൾ വരാന്തയിലൂടെ ഓടിക്കളിച്ചതും ഊർന്നുവീഴുന്ന മഴവെള്ളം കൈകളിൽ തട്ടിച്ച് വഴിയിലൂടെ വരുന്ന പെൺകുട്ടികളുടെ മുഖത്തേക്ക് കുടഞ്ഞതും അതിന്റെ പേരിൽ അടി കിട്ടിയതും, അപ്പുവിന്റെ ചിന്തകളെ പഴയ കാലത്തിലേക്ക് കൈപിടിച്ചു നടത്തി. മരങ്ങളിൽ നിന്നൂർന്നു വീഴുന്ന മഴത്തുള്ളികൾ പോലെ ബാല്യം കടന്നു പോയി…
കൗമാരകാലത്തെ മഴക്ക് പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു… ചെമ്മണ്ണു നിറഞ്ഞ പാതകളിലൂടെ മഴയുടെ ഇരമ്പലിനൊപ്പം വെള്ളിക്കൊലുസണിഞ്ഞ് താളം ചവിട്ടി നടുക്കുന്ന സുന്ദരികളായ പെൺകുട്ടികളിൽ പലരോടും പ്രണയമുണ്ടായിരുന്നെങ്കിലും പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ക്ലാസ് മുറികളിലിരുന്ന് മഴയുടെ സംഗീതവും ആസ്വദിച്ച് കിനാവിലൂടെ സ്വപ്നങ്ങൾ നെയ്തിരുന്ന കാലം…
ഒരു മഴക്കാലത്താണ് പ്രിയ ചങ്ങാതി അബുവും കുടുംബവും അയൽപക്കം വിട്ട് വേറെ
നല്ല എഴുത്ത്… ബാല്യത്തിലേക്ക് ഒന്ന് പോയി വന്നപോലെ…
♥️♥️♥️♥️♥️
മനോഹരം.. നല്ല ഭാഷ.. ഏറെയിഷ്ടം.. ആശംസകൾ അഭി??
???????????
അടിപൊളി ബ്രോ ?
❤️❤️❤️
ഒരുപാട് ഇഷ്ടമായി സഹോ…..
അഭി,
ഭാഷയുടെ, എഴുത്തിന്റെ ശൈലിയിൽ കഥ നന്നായിരിക്കുന്നു. മഴയുടെ ഓർമകളിലൂടെ പോയപ്പോൾ വായനക്കാർക്കും നൊമ്പരമുണർത്തുന്ന എഴുത്ത്…
നന്ദി …
ഇഷ്ടപ്പെട്ടു.,.,.,
സ്നേഹം.,.,
??
നന്ദി :……❤️
Mazhayath karanjaal kannuneer koode aa mazha kondupokum..
Valare ishtamayi..
ഹർഷൻ ജി വളരെ നന്ദി ……❤️
ബ്രൊ..
നന്നയിട്ടുണ്ട് ???
താങ്ക് യൂ ബ്രദർ
❤️❤️
❤️❤️❤️
1 ST
❤️❤️