ചെരിഞ്ഞു പെയ്യുന്ന മഴകൾ [Abhi] 61

സ്ഥലത്തേക്ക് ചേക്കേറിയത് . കൂട്ടു നഷ്ടപ്പെട്ടത്തോടെ സൗഹൃദത്തിന്റെ മധുരം എന്തായിരുന്നു എന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു അത്…

ഒരു മഴക്കാലത്തായിരുന്നു നാൻസിയെ ആദ്യമായി കണ്ടത് ബസിൽ നിന്നിറങ്ങി കുട നിവർത്താൻ കഴിയാതെ ബദ്ധപ്പെടുന്ന , കവിളിൽ നുണക്കുഴികളുള്ള മഴത്തുള്ളിപ്പോലെ കണ്ണുകളുള്ള പെൺകുട്ടി. മഴയിൽ കുതിർന്ന അവളുടെ മുടിയിഴകളിലൂടെ മുത്തുമണിപോലെ മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു..   അപ്പുവിന്റെ മനസ്സിൽ അവളുടെ രൂപം ഒരു പ്രണയമഴയായി പെയ്തിറങ്ങി…. പിന്നീട് പല ദിനങ്ങളിലും അവളെ പിന്തുടർന്നു .പിന്നീട് തുലാവർഷത്തിലും വേനൽമഴകളിലും ഒരു കുടക്കീഴിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു .. മഴക്ക് അവരുടെ പ്രണയത്തിനോടു ആസൂയ തോന്നിയിരിക്കാം.. പെയ്യാൻ വെമ്പി നിൽക്കുന്ന ശ്യാമമേഘത്തെ ആട്ടിയകറ്റിയ കാറ്റിനെപ്പോലെ  വിധി ഒരു മഴക്കാലത്തു തന്നെയാണ് അവളെ അവന് നഷ്ടപ്പെടുത്തിയത് പാത മുറിച്ച് കടക്കുമ്പോൾ പാഞ്ഞെത്തിയ കാർ അവളെ…..  പിന്നീട്  മഴയത്ത് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ മഴയോടൊപ്പം എകാന്തനായി കണ്ണീർ വാർത്ത് ലോകത്തോടു മൊത്തം  വെറുപ്പായിരുന്ന കാലം….

തഴുകിയടിച്ച കാറ്റിനോടൊപ്പം മഴത്തുള്ളികൾ അപ്പുവിന്റെ മുഖത്തേക്കു ചിതറി. അവൻ ഓർമ്മകളിൽ നിന്നും വർത്തമാനത്തിലേക്കു നടന്നു.. മഴ മാറിയിരിക്കുന്നു…നിരത്തുകളിൽ ആളുകൾ എന്തോ തിരയുന്നതുപോലെ നടന്നു പോകുന്നു…അവർക്കും മഴകളിൽ അവരുടെ സ്വപ്നം നഷ്ടപ്പെട്ടിരിക്കാം..

അവളില്ലായ്മയുടെ മഴക്കാലങ്ങളിൽ ഞാനിന്നും വിയർക്കുന്നുണ്ട്

17 Comments

  1. നല്ല എഴുത്ത്… ബാല്യത്തിലേക്ക് ഒന്ന് പോയി വന്നപോലെ…

    ♥️♥️♥️♥️♥️

  2. മനോഹരം.. നല്ല ഭാഷ.. ഏറെയിഷ്ടം.. ആശംസകൾ അഭി??

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. Lord of Thunder ⚡

    ഒരുപാട് ഇഷ്ടമായി സഹോ…..

  5. അഭി,
    ഭാഷയുടെ, എഴുത്തിന്റെ ശൈലിയിൽ കഥ നന്നായിരിക്കുന്നു. മഴയുടെ ഓർമകളിലൂടെ പോയപ്പോൾ വായനക്കാർക്കും നൊമ്പരമുണർത്തുന്ന എഴുത്ത്…

    1. നന്ദി …

  6. ഇഷ്ടപ്പെട്ടു.,.,.,
    സ്നേഹം.,.,
    ??

    1. നന്ദി :……❤️

  7. Mazhayath karanjaal kannuneer koode aa mazha kondupokum..

    Valare ishtamayi..

    1. ഹർഷൻ ജി വളരെ നന്ദി ……❤️

  8. ബ്രൊ..

    നന്നയിട്ടുണ്ട് ???

    1. താങ്ക് യൂ ബ്രദർ

    1. ❤️❤️❤️

    1. ❤️❤️

Comments are closed.