ചത്തവന്റെ ഡയറി [Tom David] 78

Views : 1420

“ങേ അത് നീ എങ്ങനെ അറിഞ്ഞ്??”

“ഡേയ് ഞാൻ അല്ലെ കേസന്വേഷിക്കുന്ന അവന്റെ ഡയറി എന്റെ കയ്യിൽ ഉണ്ട് അതിൽ ഉണ്ടാരുന്നു ചാകാൻ പോവാരുന്നു എന്നും വിഷം മേടിച്ചു വച്ച കാര്യവുമൊക്കെ…”

“ഹാ അതൊക്കെപോട്ടെ എല്ലാം ഓക്കെ അല്ലെ നമ്മളെ കണ്ടുപിടിക്കാൻ ഉള്ള തെളിവ് ഒന്നുമില്ലല്ലോ?”

“ഇല്ലടെ അവന്റെ കയ്യിൽ ഫോണും പഴവും ഒന്നുമില്ല നീയൊക്കെ വെറുതെ ഒരുത്തനെ കൂടി കൊന്ന് അത്രേ ഉള്ളൂ…. ഞാൻ ഏതായാലും നമ്മുടെ സെക്രെട്ടറിയെ ഒന്ന് വിളിക്കട്ടെ നീ വച്ചോ ബാറിൽ വച്ചു കാണാം…”

എന്ന് പറഞ്ഞു ദേവൻ ഫോൺ വച്ചു.

ഉടനെ തന്നെ ദേവന്റെ മനസ്സിൽ ഉണ്ടായിരുന്നപോലെ പാർട്ടി സെക്രെട്ടറി വിളിച്ചത്.

“ഹലോ സാർ…”

ദേവൻ വിനയത്തോടെ പറഞ്ഞു.

“എന്തായാടോ എന്തേലും സാധനം വല്ലോം ഉണ്ടായിരുന്നോ…?”

“ഇല്ല സാറേ ഒരു ദാരിദ്ര്യം പിടിച്ചവൻ ആരുന്നു.”

“ഹാ എന്നാൽ അവന്റെ സാധനം എല്ലാം ഒന്നും കൂടി നോക്കിയിട്ട് നമുക്ക് എതിരെയുള്ളത് നശിപിച്ചിട്ടു ബാക്കിയുള്ളത് കേസിൽ ഉൾപ്പെടുത്തിയാൽ മതി. മനസ്സിലായല്ലോ…?”

“ഓഹ് ശെരി സാർ”

അത്രയും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിച്ചു.

രാജേന്ദ്രനെ വിളിച്ചു ബാക്കി സാധനങ്ങൾ എല്ലാം തിരിച്ചു കൊണ്ടുപൊക്കോളാൻ പറഞ്ഞശേഷം അയ്യാൾ ആ ഡയറി എടുത്തു.

അവിടെ നിന്നും നേരെ സ്റ്റേഷന് പുറകിൽ പോയി കുറച്ചു കരിയില കൂട്ടിയിട്ട് കത്തിച്ചു….

ചത്തവന്റെ ഡയറിയെയും അയ്യാൾ അതിലേക്കിട്ട് കൊന്നു കളഞ്ഞു.

 

***

 

~അവസാനിച്ചു~

Recent Stories

The Author

Tom David

10 Comments

  1. ആത്മഹത്യ ചെയ്യണ്ട സാഹചര്യം ഇതുവരെ ജീവിതത്തിൽ വന്നിട്ടില്ല… ഇനി വരുമൊന്നറിഞ്ഞുകൂടാ… വന്നാലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കുണ്ടെന്ന് തോന്നുന്നില്ല… 😜😜😜

    1. ചത്താലും ആത്മഹത്യാ ചെയ്യരുത്🤪

  2. ഇയ്യോരു അവസ്ഥയിൽ കടന്നു പോയ വ്യക്തിയാണ് ഞാൻ. ഒരിക്കൽ എല്ലാം അവസാനിപ്പിച്ചാലോ എന്നു വിചാരിച്ചയാളാണ് ഞാൻ.വീട്ടുക്കാർക്കു പോലും വേണ്ടാത്ത ഒരു ജന്മം. certificates ഉണ്ടായിട്ടും ജോലിയൊന്നും കിട്ടാത്ത അവസ്ഥ. പക്ഷെ അവസാനം കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും ഒരു ജോലി കിട്ടി. എനിക്ക് ഇതു വായിക്കുന്ന ആളുകളോട് പറയാനുള്ളത്.നിങ്ങൾ ഒരു അച്ഛനാണെങ്കിൽ ഒരു അമ്മയാണെങ്കിൽ മക്കളോട് “എന്താ ജോലി കിട്ടത്തെ” “ഇപ്പോഴും സാലറി ഒന്നും കിട്ടിയിലെ” എന്നു ചോദിക്കാൻ നിക്കരുത്. അതു പോലെ ജോലി ആവത്തിന്റെ പേരിൽ അവനെയോ അവളെയോ വെറുകരുത് അകറ്റി നിർത്തരുത്. നിങ്ങൾ ഒരു യഥാർത്ഥ മാതാപിതകളാണെങ്കിൽ കൂട്ടുകാരാണെങ്കിൽ അവനോ അവൾക്കോ ഒരു ആശ്വാസം ആവുകയാണ് അവരെ ഒന്നു സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. നമുക്കിടയിൽ ഒരുപാടുപേർ ഇങ്ങനെയുണ്ട്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അകറ്റി നിർത്തലും ജോലി ആവത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെ, ജോലിയിൽ ഉയർച്ച കിട്ടാത്തത് കാരണം, സംരംഭം പൊളിഞ്ഞത് കാരണം ജീവിതം മടുത്തവർ അവസാനിപ്പിച്ചവർ. ഉദാഹരണത്തിന് അകാലത്തിൽ മരണപ്പെട്ട നടൻ സുശാന്ത് സിംഗ് രാജ്പുത് ഉദാഹരണം. അതു കൊണ്ടു ആരും നമ്മളെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട.നിങ്ങളെ കേൾക്കുന്ന ഒരാളുണ്ട്.ദൈവം.ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ടു നിങ്ങൾ താഴ്ചയിൽ നിന്നു ഉയർച്ചയിലേക്കു മുന്നേറാൻ ശ്രമിക്കുക.
    എന്നു ഇതുപോലെ ഒരു അവസ്ഥയിൽ പോയ ഒരാൾ

    1. Tᴏᴍ Dᴀꪜɪᴅ

      നമ്മുടെ പരിശ്രമത്തിന് ഒരിക്കൽ ഫലം കിട്ടും ഒരിക്കലും തൊറ്റ് പിന്മാറരുത്…

      ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ പറഞ്ഞപോലെ

      “ചാകാൻ ആർക്കും പറ്റും പക്ഷെ ജീവിച്ചു കാണിക്കാനാണ് പാട്”

      😌

  3. Koottakkola alle?

    1. Tᴏᴍ Dᴀꪜɪᴅ

      മനസ്സിലായില്ല🙂??

  4. സത്യത്തിൽ നർമമായിരിക്കും എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയതായിരുന്നു ഞാൻ… പക്ഷെ ഒരാളെ കൊന്ന് അതിന് സാക്ഷി ആയവനെ കൂടി കൊന്ന് തെളിവുകൾ നശിപ്പിക്കുന്ന ഇന്നിന്റെ പ്രതിഫലനമായ പോലീസുകാരനെയാണ് കണ്ടത്.. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ…
    അതിൽ തന്നെ ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെ നടന്ന് ആത്മഹത്യ ലക്ഷ്യമിടുന്ന മുഖ്യകഥാപാത്രവും…
    സത്യത്തിൽ ഞാൻ ബ്ലാങ്ക് ആയിപ്പോയി സഹോ… നല്ല ഉദ്യമം… വെറും മൂന്ന് പേജിൽ എന്നെ ഒരുപാട് ചിന്തിപ്പിച്ചു…
    ഒരുപാട് എഴുതൂ… ആശംസകൾ..❤❤🙏

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Saho…🤍

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…😁

  5. 👍🤝

    1. Tᴏᴍ Dᴀꪜɪᴅ

      🙏🤍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com