ചത്തവന്റെ ഡയറി [Tom David] 78

Views : 1420

കുറച്ചുകഴിഞ്ഞു ഞാൻ ഒരു കടയിൽ കയറി ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇറങ്ങുമ്പോൾ ആണ് ഇന്ന് കൂടി ഉള്ള പൈസയെ കയ്യിൽ ഉള്ളൂ എന്ന് മനസ്സിലായത്.

തിരിച്ചു വീട്ടിൽ പോയാലോ എന്ന് ഞാൻ കുറെ നേരം ആലോചിച്ചു ഇരുന്നു. പക്ഷെ ഇനിയും അങ്ങോട്ട്‌ കേറിചെന്നാൽ അവർ ഇതുവരെ എന്നെ ഒരു പട്ടിയെപ്പോലെ കണ്ടാണ് പെരുമാറിയത്. ഇനി അങ്ങോട്ട് അതിലും കഷ്ടം ആയിരിക്കും. എന്നാലും എന്തിനായിരിക്കും അവർ എന്നെ ഇത്രയും ദ്രോഹിക്കുന്നത് എന്നെക്കൊണ്ട് ഒന്നും കഴിയാത്തതുകൊണ്ടാണോ?

എന്നെല്ലാം ആലോചിച്ചു നടക്കുമ്പോൾ ആണ് നഗരത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തു പൊളിഞ്ഞു കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടം കണ്ടത്. അത്രയും നേരം ഇല്ലാതെ ഇരുന്ന മൂത്രശങ്ക പെട്ടന്ന് വന്നതുകൊണ്ട് അവിടെ പോയി.

എന്നാൽ അവിടെ ഞാൻ കണ്ടത് ഒരു വല്യ കാഴ്ച്ച ആയിരുന്നു കുറെ ആളുകൾ ചേർന്ന് ആരെയോ കൊല്ലുന്നത്. അതു കണ്ടപ്പോൾ എനിക്ക് തോന്നി എന്നെ ഒന്നും കൊല്ലാൻ പോലും ആരും ഇല്ലല്ലോ എന്ന്.

അങ്ങനെ ഞാൻ അവിടെ നിന്നു പോകാൻ തുടങ്ങിയപ്പോൾ ആണ് അവർ എന്നെ കണ്ടുപിടിച്ചത്.

അത്രയും നേരം ആരെങ്കിലും കൊന്നിരുന്നു എന്ന് വിചാരിച്ച എന്റെ കാലുകൾ അവരിൽ നിന്നു രക്ഷ നേടാനായി ചലിച്ചു തുടങ്ങി.

കുറെ ഓടി അവരിൽ നിന്നു രക്ഷപ്പെട്ടപ്പോൾ ആണ് ഞാനും ഓർത്തത്‌ എന്തിനാണ് വെറുതെ ഓടി രക്ഷപ്പെട്ടത് എന്ന്. അവരുടെ കൈ കൊണ്ട് മരിക്കുവാരുന്നേൽ അതായിരുന്നു അത്രയും നല്ലത്.

ഞാൻ ഏതായാലും ഒരു ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളവും കുടിച്ചു അവരെ അന്വേഷിച്ചു ഇറങ്ങി തിരികെ ചെന്നപ്പോൾ അവിടെ ആ ശവം മാത്രം ആയിരുന്നു അവശേഷിച്ചത്.

അവിടെ നിന്നും വീണ്ടും അലച്ചിൽ തുടർന്നു സമയം ഏഴരയോട് അടുക്കറായപ്പോൾ ഞാൻ വീട്ടിൽ എത്തി. കുറെ നേരം വീണ്ടും ഓരോരോ കാര്യങ്ങൾ ഓർത്തിരുന്നു വീട്ടിലെ കാര്യവും അവരുടെയെല്ലാം വെറുപ്പും പുച്ഛവുമെല്ലാം…. എന്തിനായിരിക്കും അവർ എനിക്ക് തന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അത്താഴം കഴിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ. കുറച്ചു അന്വേഷിച്ചിട്ടാണെങ്കിലും സങ്കടിപ്പിച്ചു വച്ചിരിക്കുന്ന കുറച്ചു വിഷം കഴിച്ച് മരിക്കാം എന്നാണ് എന്റെ തീരുമാനം.

ഈ ഡയറി ഞാൻ മരിച്ചു കഴിയുമ്പോ ചിലപ്പോ എന്റെ വീട്ടുകാരുടെ കയ്യിൽ കിട്ടുമായിരിക്കും പക്ഷെ അവർ എന്തിനാണ് എന്നെ ഇത്രയും വെറുത്തത് എന്ന് മാ

 

 

അത്രയും മാത്രമായിരുന്നു ആ ഡയറിയിൽ ഉണ്ടായിരുന്നത്.

അത്രയും വായിച്ചു കഴിഞ്ഞ ദേവൻ ഫോൺ എടുത്തു രാഘവനെ വിളിച്ചു.

“ഹലോ രാഘവൻ അല്ലെ?”

“അതെ ഇതാരാണ്…”

“ഞാൻ ആണ് ദേവൻ”

“ഹാ നീയാരുന്നോ എന്തായി?”

“അത് ചോദിക്കാൻ തന്നെ ആണ് ഞാനും വിളിച്ചത് ഇന്നലെ നിങ്ങൾ അവിടെ ചെന്നിട്ട് എന്താ നടന്നെ?”

“ഞങ്ങൾ അവിടെ ചെന്നപ്പോ അവൻ വാതിൽ തുറന്നു അവനെ കുത്തി അങ്ങ് കൊന്നു അല്ലാതെ എന്താ സംഭവിക്കാൻ….”

“ഏതായാലും അവൻ ചാകാൻ ഇരുന്നവൻ ആണ് നീയൊക്കെ കൊന്നില്ലാരുന്നേലും അവൻ ഇന്നലെ തന്നെ ചത്തേനെ…”

Recent Stories

The Author

Tom David

10 Comments

  1. ആത്മഹത്യ ചെയ്യണ്ട സാഹചര്യം ഇതുവരെ ജീവിതത്തിൽ വന്നിട്ടില്ല… ഇനി വരുമൊന്നറിഞ്ഞുകൂടാ… വന്നാലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കുണ്ടെന്ന് തോന്നുന്നില്ല… 😜😜😜

    1. ചത്താലും ആത്മഹത്യാ ചെയ്യരുത്🤪

  2. ഇയ്യോരു അവസ്ഥയിൽ കടന്നു പോയ വ്യക്തിയാണ് ഞാൻ. ഒരിക്കൽ എല്ലാം അവസാനിപ്പിച്ചാലോ എന്നു വിചാരിച്ചയാളാണ് ഞാൻ.വീട്ടുക്കാർക്കു പോലും വേണ്ടാത്ത ഒരു ജന്മം. certificates ഉണ്ടായിട്ടും ജോലിയൊന്നും കിട്ടാത്ത അവസ്ഥ. പക്ഷെ അവസാനം കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും ഒരു ജോലി കിട്ടി. എനിക്ക് ഇതു വായിക്കുന്ന ആളുകളോട് പറയാനുള്ളത്.നിങ്ങൾ ഒരു അച്ഛനാണെങ്കിൽ ഒരു അമ്മയാണെങ്കിൽ മക്കളോട് “എന്താ ജോലി കിട്ടത്തെ” “ഇപ്പോഴും സാലറി ഒന്നും കിട്ടിയിലെ” എന്നു ചോദിക്കാൻ നിക്കരുത്. അതു പോലെ ജോലി ആവത്തിന്റെ പേരിൽ അവനെയോ അവളെയോ വെറുകരുത് അകറ്റി നിർത്തരുത്. നിങ്ങൾ ഒരു യഥാർത്ഥ മാതാപിതകളാണെങ്കിൽ കൂട്ടുകാരാണെങ്കിൽ അവനോ അവൾക്കോ ഒരു ആശ്വാസം ആവുകയാണ് അവരെ ഒന്നു സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. നമുക്കിടയിൽ ഒരുപാടുപേർ ഇങ്ങനെയുണ്ട്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അകറ്റി നിർത്തലും ജോലി ആവത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെ, ജോലിയിൽ ഉയർച്ച കിട്ടാത്തത് കാരണം, സംരംഭം പൊളിഞ്ഞത് കാരണം ജീവിതം മടുത്തവർ അവസാനിപ്പിച്ചവർ. ഉദാഹരണത്തിന് അകാലത്തിൽ മരണപ്പെട്ട നടൻ സുശാന്ത് സിംഗ് രാജ്പുത് ഉദാഹരണം. അതു കൊണ്ടു ആരും നമ്മളെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട.നിങ്ങളെ കേൾക്കുന്ന ഒരാളുണ്ട്.ദൈവം.ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ടു നിങ്ങൾ താഴ്ചയിൽ നിന്നു ഉയർച്ചയിലേക്കു മുന്നേറാൻ ശ്രമിക്കുക.
    എന്നു ഇതുപോലെ ഒരു അവസ്ഥയിൽ പോയ ഒരാൾ

    1. Tᴏᴍ Dᴀꪜɪᴅ

      നമ്മുടെ പരിശ്രമത്തിന് ഒരിക്കൽ ഫലം കിട്ടും ഒരിക്കലും തൊറ്റ് പിന്മാറരുത്…

      ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ പറഞ്ഞപോലെ

      “ചാകാൻ ആർക്കും പറ്റും പക്ഷെ ജീവിച്ചു കാണിക്കാനാണ് പാട്”

      😌

  3. Koottakkola alle?

    1. Tᴏᴍ Dᴀꪜɪᴅ

      മനസ്സിലായില്ല🙂??

  4. സത്യത്തിൽ നർമമായിരിക്കും എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയതായിരുന്നു ഞാൻ… പക്ഷെ ഒരാളെ കൊന്ന് അതിന് സാക്ഷി ആയവനെ കൂടി കൊന്ന് തെളിവുകൾ നശിപ്പിക്കുന്ന ഇന്നിന്റെ പ്രതിഫലനമായ പോലീസുകാരനെയാണ് കണ്ടത്.. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ…
    അതിൽ തന്നെ ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെ നടന്ന് ആത്മഹത്യ ലക്ഷ്യമിടുന്ന മുഖ്യകഥാപാത്രവും…
    സത്യത്തിൽ ഞാൻ ബ്ലാങ്ക് ആയിപ്പോയി സഹോ… നല്ല ഉദ്യമം… വെറും മൂന്ന് പേജിൽ എന്നെ ഒരുപാട് ചിന്തിപ്പിച്ചു…
    ഒരുപാട് എഴുതൂ… ആശംസകൾ..❤❤🙏

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Saho…🤍

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…😁

  5. 👍🤝

    1. Tᴏᴍ Dᴀꪜɪᴅ

      🙏🤍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com