ചത്തവന്റെ ഡയറി
Author : Tom David
“ടോ…. രാജേന്ദ്ര ആ ചത്തവന്റെ വീട്ടിൽ നിന്നു കിട്ടിയ സാധങ്ങൾ എല്ലാം ഇങ്ങു കൊണ്ടുവന്നേ”
അത്രയും പറഞ്ഞു എസ്. ഐ. ദേവൻ തന്റെ മുറിയിലേക്ക് കയറി.
അകത്തു ചെന്ന് ഫാനിന്റെ ചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്നപ്പോൾ ആണ് ടെലിഫോണിൽ ആരോ വിളിക്കുന്നത്.
“ഹലോ, എസ്. ഐ. ദേവൻ ഹിയർ…
ഒക്കെ സാർ ചെയ്തോളാം സാർ….
ഇല്ല ഒരു പ്രശ്നവും വരാതെ ഞാൻ നോക്കിക്കോളാം സാർ”
അത്രയും പറഞ്ഞു അയ്യാൾ ഫോൺ വച്ചു തീർന്നതും രാജേന്ദ്രൻ സാധങ്ങളുമായി എത്തി.
അയ്യാളെ പറഞ്ഞു വിട്ട ശേഷം സാധങ്ങൾ ഓരോന്നായി എടുത്തു പരിശോധിക്കാൻ തുടങ്ങി.
കുറെ സാധങ്ങൾ എല്ലാം നോക്കി പെറുക്കി മാറ്റി വച്ചപ്പോൾ ആണ് ഒരു ബുക്ക് ദേവന്റെ ശ്രദ്ധയിൽ പെടുന്നത്. അത് സാവധാനം എടുത്തു മറിച്ചു നോക്കിയപ്പോൾ അയ്യാൾക്ക് മനസ്സിലായി അത് അവന്റെ ഡയറി ആണെന്ന്.
അയ്യാൾ അതിൽ അവസാനമായി എഴുതിയിരിക്കുന്ന പേജ് എടുത്തു അതിൽ ചോരയുടെ പാട് ഉണ്ടായിരുന്നു അയ്യാൾ വായിക്കാനായി ആരംഭിച്ചു.
13/1/2022
വ്യാഴം
ഇന്നും രാവിലെ തന്നെ എഴുന്നേറ്റു. ജോലി തരാം എന്ന് പറഞ്ഞു കാശു മേടിച്ച കമ്പനിയുടെ പരിസരത്തൊക്കെ പോയി നോക്കി അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്തുള്ള ആളുകളോടൊക്കെ ചോദിച്ചപ്പോൾ അവർ ഇവിടം വിട്ടു പോയെന്നും എന്തോ ഉടായിപ്പ് ടീംസ് ആയിരുന്നു എന്നും അറിയാൻ കഴിഞ്ഞു.
അങ്ങനെ അവസാനത്തെ പിടിവള്ളിയും കയ്യിൽ നിന്നു പോയി എന്ന വിഷമത്തിൽ ഞാൻ എന്നും ചെന്നിരിക്കാറുള്ള പാർക്കിൽ പോയി ഇരുന്നു. അവിടെ കുറെ ഒക്കെ ശാന്തം ആരുന്നു മനസ്സിന് കുറച്ചൊക്കെ സമാധാനം തോന്നി.
അവിടെ ഇരുന്നപ്പോൾ ഒരു പ്രണയജോടികളെ കാണാൻ സാധിച്ചു അവരിൽ ആരുടെയോ പിറന്നാൾ ആയിരുന്നു എന്ന് തോന്നുന്നു അവരുടെ ഒരു കൂട്ടുകാരനുമായി ചേർന്ന് എന്തോ സർപ്രൈസ് ഒക്കെ കൊടുക്കുന്നത്.
അപ്പോഴൊക്കെ ഞാൻ ഓർത്തു എത്ര കൂട്ടുകാർ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാനെന്നു. പക്ഷെ ഇപ്പൊ ഒരാൾ പോലും ഇല്ല പിന്നെ സ്നേഹിക്കാൻ ഒരു പെണ്ണും ഇല്ലാതിരുന്നതുകൊണ്ട് അത് നഷ്ടപ്പെടുമ്പോൾ ഉള്ള വിഷമം അറിഞ്ഞിട്ടില്ല എന്നുള്ളതാണ് ഒരേയൊരു ആശ്വാസം.
ആത്മഹത്യ ചെയ്യണ്ട സാഹചര്യം ഇതുവരെ ജീവിതത്തിൽ വന്നിട്ടില്ല… ഇനി വരുമൊന്നറിഞ്ഞുകൂടാ… വന്നാലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കുണ്ടെന്ന് തോന്നുന്നില്ല… ???
ചത്താലും ആത്മഹത്യാ ചെയ്യരുത്?
ഇയ്യോരു അവസ്ഥയിൽ കടന്നു പോയ വ്യക്തിയാണ് ഞാൻ. ഒരിക്കൽ എല്ലാം അവസാനിപ്പിച്ചാലോ എന്നു വിചാരിച്ചയാളാണ് ഞാൻ.വീട്ടുക്കാർക്കു പോലും വേണ്ടാത്ത ഒരു ജന്മം. certificates ഉണ്ടായിട്ടും ജോലിയൊന്നും കിട്ടാത്ത അവസ്ഥ. പക്ഷെ അവസാനം കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും ഒരു ജോലി കിട്ടി. എനിക്ക് ഇതു വായിക്കുന്ന ആളുകളോട് പറയാനുള്ളത്.നിങ്ങൾ ഒരു അച്ഛനാണെങ്കിൽ ഒരു അമ്മയാണെങ്കിൽ മക്കളോട് “എന്താ ജോലി കിട്ടത്തെ” “ഇപ്പോഴും സാലറി ഒന്നും കിട്ടിയിലെ” എന്നു ചോദിക്കാൻ നിക്കരുത്. അതു പോലെ ജോലി ആവത്തിന്റെ പേരിൽ അവനെയോ അവളെയോ വെറുകരുത് അകറ്റി നിർത്തരുത്. നിങ്ങൾ ഒരു യഥാർത്ഥ മാതാപിതകളാണെങ്കിൽ കൂട്ടുകാരാണെങ്കിൽ അവനോ അവൾക്കോ ഒരു ആശ്വാസം ആവുകയാണ് അവരെ ഒന്നു സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. നമുക്കിടയിൽ ഒരുപാടുപേർ ഇങ്ങനെയുണ്ട്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അകറ്റി നിർത്തലും ജോലി ആവത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെ, ജോലിയിൽ ഉയർച്ച കിട്ടാത്തത് കാരണം, സംരംഭം പൊളിഞ്ഞത് കാരണം ജീവിതം മടുത്തവർ അവസാനിപ്പിച്ചവർ. ഉദാഹരണത്തിന് അകാലത്തിൽ മരണപ്പെട്ട നടൻ സുശാന്ത് സിംഗ് രാജ്പുത് ഉദാഹരണം. അതു കൊണ്ടു ആരും നമ്മളെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട.നിങ്ങളെ കേൾക്കുന്ന ഒരാളുണ്ട്.ദൈവം.ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ടു നിങ്ങൾ താഴ്ചയിൽ നിന്നു ഉയർച്ചയിലേക്കു മുന്നേറാൻ ശ്രമിക്കുക.
എന്നു ഇതുപോലെ ഒരു അവസ്ഥയിൽ പോയ ഒരാൾ
നമ്മുടെ പരിശ്രമത്തിന് ഒരിക്കൽ ഫലം കിട്ടും ഒരിക്കലും തൊറ്റ് പിന്മാറരുത്…
ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ പറഞ്ഞപോലെ
“ചാകാൻ ആർക്കും പറ്റും പക്ഷെ ജീവിച്ചു കാണിക്കാനാണ് പാട്”
?
Koottakkola alle?
മനസ്സിലായില്ല???
സത്യത്തിൽ നർമമായിരിക്കും എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയതായിരുന്നു ഞാൻ… പക്ഷെ ഒരാളെ കൊന്ന് അതിന് സാക്ഷി ആയവനെ കൂടി കൊന്ന് തെളിവുകൾ നശിപ്പിക്കുന്ന ഇന്നിന്റെ പ്രതിഫലനമായ പോലീസുകാരനെയാണ് കണ്ടത്.. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ…
അതിൽ തന്നെ ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെ നടന്ന് ആത്മഹത്യ ലക്ഷ്യമിടുന്ന മുഖ്യകഥാപാത്രവും…
സത്യത്തിൽ ഞാൻ ബ്ലാങ്ക് ആയിപ്പോയി സഹോ… നല്ല ഉദ്യമം… വെറും മൂന്ന് പേജിൽ എന്നെ ഒരുപാട് ചിന്തിപ്പിച്ചു…
ഒരുപാട് എഴുതൂ… ആശംസകൾ..❤❤?
Thanks Saho…?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…?
??
??