“അതെനി ഈ ജന്മം നീ പ്രതീക്ഷിക്കണ്ടാ ദീപു.
ആരോടും ഉള്ള വാശിയല്ല .
ഞാൻതീരുമാനിച്ചതാ! എനി എനിക്കൊരു വിവാഹം വേണ്ട .”
പിന്നെ?
ദീപിക ചോദ്യഭാവത്തിൽ ശികയേ നോക്കി.
“പോവണം! തോന്നാലാണോ അറിയില്ല.
ആരോ വിളിക്കുന്ന പോലെ, വലിച്ചടുപ്പിക്കുന്ന പോലെ .”
“അതല്ല ഞാൻ ചോദിച്ചത്
ഒറ്റയ്ക്ക് ജീവിക്കാനാണോ നിന്റെ ഭാവം ?”
ശിക നേർത്ത ചിരിയിലൂടെ ഉത്തരം ഒതുക്കി.
കാർമേഘം ഇരുണ്ടു കൂടിയ സന്ധ്യയിലവർ ഒരു നിമിഷം
നിശബ്ദമായി .
ദീപിക അവളുടെ കൈകൾ ചേർത്തുപിടിച്ചു
നാളെ നമ്മുക്ക് പോവാം മേലെ വാരത്തേക്ക് .
ഇരുവരും ആറി തണുത്ത വഴികൾ താണ്ടി യാത്രയായി .
മേലേവാരാത്തേക്ക്………
*************,,,,,,,************
സൂപ്പർ
തുടർന്ന് എഴുതൂ
♥️♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മനോഹരമായ എഴുത്ത്. വീണ്ടും തുടരുക.
❤️❤️❤️
എഴുതിയത് അത്രയും നന്നായിരിക്കുന്നു
ഒരുപാടു അക്ഷരതെറ്റുകള്‍ ആയാല്‍ സ്വഭാവികമായ വായനനുഭവത്തെ കുറക്കും
പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഒരുവട്ടം കൂടെ വായിച്ചു വേണ്ടുംവണ്ണമുള്ള തിരുത്തലുകള്‍ കൂടെ ചെയ്താല്‍ നന്നായിരിക്കും എന്നൊരു കുഞ്ഞഭിപ്രായം പങ്കുവെക്കുന്നു
തുടക്കം നന്നായിട്ടുണ്ട്.❣️
ഇടയ്ക്ക് അക്ഷരത്തെറ്റുകൾ കാണുന്നുണ്ട് കുറച്ചേ ഉള്ളൂ കേട്ടോ.
എന്നാലും ഓരോ വരികളും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്
കഥ തുടരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️
?