ചക്ഷുസ്സ് 3 [Bhami] 71

സാരിതുമ്പുകൊണ്ട് കണ്ണീർ തുടച്ചു ശാരിയവളെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ അപ്പോഴാണ് ശിക ശ്രദ്ധിച്ചത്.

 

“എന്താണ് അമ്മായി ഇങ്ങനെ ?” ” എന്നെ കാണാൻ വരുമ്പോൾ ഹാപ്പിയായിട്ടൊക്കെ വരുന്ന കരുതിയേ . ” ” ഹരിയേട്ടനോടും മീനാക്ഷിയോടും എനിക്കൊരു പിണക്കവും മില്ല അവരോടു അമ്മായി പറയണം. ”

അവർ നാട്ടിൽ ഇല്ലേ എനി വരുമ്പോൾ എന്നോടു പറയണം . ”

 

“കണ്ണു തുടക്കമ്മായി ”

 

ശിക തന്റെ കൈകൾ കൊണ്ടു തന്നെ കണ്ണീർ തുടച്ചു കൊടുത്തു. ഇത് കണ്ടു വന്ന ഇന്ദിര വല്ലാതെ വിയർക്കുന്നതായി അവൾക്കു തോന്നി.

 

“ഈ അമ്മയ്ക്ക് ഇതെന്തു പറ്റി. ?”

 

“ഒന്നുമില്ല മോളെ ”  ഇന്ദിര  ഒന്നു നെടുവീർപ്പിട്ടു.

 

“ദീപു എവിടെ ? ”

 

“അവൾ അതാ റേഞ്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു മുറ്റത്തിറങ്ങി നിൽപ്പുണ്ട്. ”

 

” അല്ല മോൾ വേഗം പോവോ ? ”

 

” ആ അമ്മായി  നാളെത്തന്നെ പോണം. എന്റെ കാര്യം ഒക്കെ പക്ഷെ ദീപുവിനു തീരേ ലീവില്ല. ”

 

” എന്നാൽ മോളു ഇന്ന് വൈകീട്ട് വീട്ടിലേക്കൊന്നു വരണം. ” അമ്മായിക്ക് കുറച്ചു പറയാനുണ്ട്. ”

 

” മറക്കാതേ വരില്ലേ ?”

ശാരി ശികയുടെ ചുമലിൽത്തട്ടി.

 

“വരാം അമ്മായി ” അവൾ ഉറപ്പു നൽകി.

 

ശാരി പോയി കഴിഞ്ഞതും ശിക വല്ലാതേ മൂകമായി. “എന്തായിരിക്കും അമ്മായിക്ക് എന്നോടു പറയാനുണ്ടാവാ?”

 

” നിന്നെ ആരേലും കൊണ്ട് കെട്ടിക്കാനാവും പകരത്തിനു പകരം ”

ദീപു മുറ്റത്ത് നിന്നു ഉമ്മറത്ത് കേറി.

ശികയ്ക്കതത്ര പിടിച്ചില്ല. അവൾ ദേഷ്യത്തോടെ ദീപുവിനെ നോക്കി.

 

“എന്തായാലും നീ പറഞ്ഞതാവില്ല. ” ഞാൻ അതിനു നിന്ന് കൊടുക്കില്ലെന്ന് ഇവിടുള്ളവർക്കെല്ലാം അറിയാം. ”

 

” വൈകീട്ട് ഒന്നു പോണം . നീ വരുന്നേൽ വാ ”

ആ വാക്കുകൾ കുറച്ചു പരുക്കനായി ദീപുവിനു തോന്നി.

സമയം സന്ധ്യയോടടുത്തു ….

 

തുടരും.”’

 

 

Updated: February 28, 2021 — 11:21 pm

13 Comments

  1. nannayirikkunnu
    kurachoode page undayirunnuvenkil ,,,ithu pettennu theernnu

  2. ഇൗ ഭാഗവും നന്നായിട്ടുണ്ട് കുറച്ച് പേജ് കൂട്ടി ഇടനെ.
    അവരുടെ പോയ കാലം അറിയാൻ ആയി കാത്തിരിക്കുന്നു♥️♥️

  3. ശെടാ പെട്ടെന്ന് തീർന്നല്ലോ…..
    കഥ വായിക്കാൻ നല്ല രസം ഉണ്ട്…..
    പേജ് കൂട്ടിയ കൊള്ളാം

    1. ??Tanaqq support kittun karuthiyathe illa

  4. it is becoming too short day by day .. please try to give a bit for reading.

  5. ഈ ഭാഗം നന്നായിട്ടുണ്ട് ❤❤❤ തുടരുക

  6. നന്നായി തന്നെ മുന്നോട് പോവുന്നുണ്ട് ശിഖയുടേം മീനാക്ഷിടേം കാര്യങ്ങൾ അറിയാൻ വെയിറ്റ് ചെയ്യുന്നു ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

    1. Tanqqqqqq rivana??? e support ennum undayamathi ?

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1 st

Comments are closed.