ദീപിക അകത്തേക്കു നോക്കി. ഇന്ദിരാമ്മ!
പിറുപിറുത്താണ് വരവ് ….” ഒരു ജോലി ചെയ്യാൻ സമ്മയിക്കറ് ….”.
ദീപിക സോഫയിൽ നിന്നെഴുനേറ്റു …. അപ്പോഴാണ് അച്ചന്റെ മടിയിൽ തലവച്ചു കിടക്കുന്ന ശികയേ കണ്ടത്.
മകളെ കണ്ടതോടെ കൈയിൽ കിടന്ന തവി തറയിൽ വീണു.
അഞ്ചുവർഷം മിണ്ടാതേ ഉരിയാടതെ നിന്ന തന്റെ മകൾ കണ്ണുനീരകറ്റാൻ ഇരുവരും നന്നേ പ്രയാസാപ്പെടുന്നുണ്ട്.
ദീപു പെട്ടെന്ന് ഇടയിൽ കേറി പറഞ്ഞു
” മതി കരഞ്ഞുപിഴിഞ്ഞത് അതിനൊക്കെ എനിയുമുണ്ട് സമയം. എനിക്കേ വിശന്നിട്ടു കണ്ണു കാണുന്നില്ല. ”
മക്കളു ഫ്രഷായിട്ട് വാ അപ്പോഴെക്കും ഞാൻ ഒക്കെയും റെഡിയാക്കാം.
ഇന്ദിര കണ്ണുകൾ തുടച്ചു കൊണ്ടു ചിരിച്ചു.
ഇന്ദിരമ്മടെ സ്പെഷ്യൽ ഇഡലിയും സാമ്പാറും പോരട്ടെ ….. ദീപു ടേബിളിൽ റെഡിയായി ഇരുന്നു അവളുടെ കഴിക്കൽ കണ്ട് ശികയ്ക്ക് ചിരിവന്നു. ആറു മാസം ഭക്ഷണം കഴിക്കത്ത ആളെ പോലെ . ദീപു അവളെ ചുഴിഞ്ഞൊന്നു നോക്കി.
എന്താടി ….. വായും നോക്കി നിൽക്കാണ്ട് വല്ലോം എടുത്ത് കഴിക്ക്. അതു പറഞ്ഞു ദീപു തീറ്റയിൽ ശ്രദ്ധ ചൊലുത്തി.
” ഒരു ഉറക്കം മുഖ്യം. “ദീപു കിടക്കയിൽ വീണു. അവൾക്ക് നല്ല ക്ഷീണമുണ്ട് രാത്രി മുഴുവൻ പാവം ഡ്രൈവ് ചെയ്യാലായിരുന്നല്ലോ.
ശിക അവളെ ശല്യപ്പെടുത്താൻ പോയില്ല.
പകരം വർഷങ്ങൾകുശേഷം തന്റെ മുറിയിലേക്ക് ഒന്നു കണ്ണോടിച്ചു. ചുമരിൽ തൂക്കിയിട്ടിരുന്ന മീനാക്ഷിക്കൊപ്പമുള്ളചിത്രത്തിൽ കണ്ണുകളുടക്കി.
ശിക വിരലുകൾ കൊണ്ട് ആ ഫോട്ടോയിൽ തലോടി പാതി ചിതലരിച്ചു മുഖം മുറിഞ്ഞ പോലെയുണ്ട് . തിരികെ പോകുമ്പോൾ കൊണ്ടുപോവാം അവിടെ നിന്നു ശരിയാക്കി എടുക്കണം .
അവൾ തന്റെ ഉറ വീണ മേശവലിപ്പ് തുറന്നു. തന്റെ ഡയറി ! പാതി താളുകൾ മറിക്കുമ്പോൾ മീനു തന്ന മയിൽപീലികൾ .
“ആകാശം കാണിക്കല്ലേ …. മയിൽപീലിക്ക് കുഞ്ഞുണ്ടാവില്ല.” “മീനാക്ഷി നീ എവിടെയാണ് എന്നെ മറന്നോ നീ ” ശിക വിതുമ്പി ….. പ്രണയത്തെകാളും ഒരു പടി മുന്നിൽ തന്നെയാണ് സൗഹൃദം !
പുറകിലേ കാൽ പെരുമാറ്റം കേട്ട് ശിക തന്റെ ഡയറി തിരികെ വച്ചു . കണ്ണുനീർ ഒപ്പി .
ഭാമി നല്ല ഇന്ട്രെസ്റ്റിംഗ് തോന്നുന്ന കഥയാണുട്ടോ നല്ലയൊരു ലവ് സ്റ്റോറിയെക്കാൾ സൗഹൃദത്തെ കാണുന്നു ശിഖയുടേം തീപികടേം മീനാക്ഷീടേം ഒക്കെ മീനാക്ഷിടേം സികടേം ഇടയിൽ ന്താണ് ഉണ്ടേയെന്ന് അറിയാൻ വെയിറ്റ് ചെയ്യുന്നു
സ്നേഹത്തോടെ റിവാന ?
നന്നയിട്ടുണ്ട്, പേജ് കുറച്ചു കൂട്ടി വരണേ ???
?
??
???
??
?? sure
Ah poli…?
????tanq
❤
♥️♥️
?
സെക്കന്റ് ?
?
വീണ്ടും പസ്റ്റ്
?
??