* ഗൗരി – the mute girl * 26 [PONMINS] 305

അവളുടെ ആ നിൽപ്പും ഭാവവും എല്ലാം കണ്ട് ഒരു ചിരിയോടെ രുദ്രൻ എണീച്ചു അവൾക്കടുത്തേക് വന്ന് നിന്നു

രുദ്രൻ : ഇങ്ങനെ ഒരു കളി ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ

അവൾ അറിയാതെ തന്നെ ഇല്ല എന്ന് തലയാട്ടി

അതുകണ്ട രുദ്രൻ പൊട്ടിച്ചിരിച്ചു പോയി “ ഹഹഹഹ????”

രുദ്രൻ : നോക്ക് ആമി , എന്നെ കാൽകീഴിൽ കൊണ്ട് വരാൻ നോക്കിയവളാ ഇവൾ എന്നിട്ടിപ്പോ അവസ്ഥ കണ്ടോഹഹഹ

അവന്റെ കളിയാക്കൽ എല്ലാം കേട്ട് രോഷ്‌നിക്ക് കലി കയറി

റോഷ്‌നി : ഡാ , നീ ജയിച്ചു എന്ന് കരുതണ്ട , നിനക്ക് ഇവിടെ അതികം വാഴാൻ കഴിയില്ല , വാഴിക്കില്ല നിന്നെ , എന്റെ കാൽ ചുവട്ടിൽ നിന്നെ കൊണ്ടുവരും എന്ന് ശബദം ഞാൻ എടുത്തിട്ടുണ്ടേൽ അത് ഞാൻ ചെയ്ത്കാണിച്ചിരിക്കും , പിന്നെ ഇപ്പൊ നീ ഈ കാണിച്ച പ്രഹസനം , ബോർഡ് മീറ്റിംഗ് കൂടി അതിൽ അംഗീകരിച്ചാലേനിനക്ക് എംഡി ആവാൻ പറ്റു അതാ ഈ കമ്പനിയുടെ റൂൾ , അതുവരെ ഞാൻ തന്നെ ആ സീറ്റിൽ ഇരിക്കും , പിന്നെ ബോർഡ് മീറ്റിംഗിൽ നിന്നെ എങ്ങനെ തറപറ്റിക്കണം എന്ന് എനിക്ക് നല്ലതുപോലെ അറിയാം , അതുകൊണ്ട് മോനെ ഇപ്പൊ പോ എന്നിട്ട് ബോർഡ് മീറ്റിംഗ് ആവുമ്പോൾ അറിയിക്കാം അപ്പൊ വന്ന മതി ,

അവൾ അഹങ്കാരത്തോടെ പറഞ്ഞു , ബോർഡ് മീറ്റിംഗ് നടത്താൻ വിനോദും സന്തോഷും മക്കളും ലിസിയുംപോളും പിന്നെ കമ്പനിയിലെ സീനിയർ സ്റ്റാഫുകളും എല്ലാം വേണം .ഇങ്ങനെ ഒരു നീക്കം ഇവർ നടത്തുമെന്ന്അറിയാവുന്നത് കൊണ്ട് സന്തോഷിനെയും മക്കളെയും റോഷ്‌നി ഇവിടുന്ന് മാറ്റിയിരുന്നു , അതുപോലെ ലിസിയുംപോളും വിളിച്ചാലും വരില്ല , പിന്നെ സീനിയർ മാനേജരെയും സീനിയർ അക്കൗണ്ടെന്റിനെയും ഇന്നലെ തന്നെമുംബൈ ഓഫീസിലേക്കു urgent വർക്ക് ഉണ്ടെന്ന് പറഞ്ഞു വിട്ടിരുന്നു ,, അതെല്ലാം ഓർത്തു ഒരുഗൂഢസ്മിതത്തോടെ അവന്റെ മുന്നിലൂടെ തന്നെ നടന്ന് റോഷ്‌നി ആ സീറ്റിലേക് അമർന്നിരുന്നു കാലിൽ കാൽകയറ്റി വെച്ചു രുദ്രനെ പുച്ഛത്തോടെ നോക്കി നിന്നു .

എന്നാൽ കൈ രണ്ടും മാറിൽ കെട്ടി അവളെ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന രുദ്രനെ കണ്ടതും അവളുടെഞെറ്റി ഒന്ന്‌ ചുളിഞ്ഞു , അവൻ തിരിഞ്ഞു ആമിയെ ഒന്ന് നോക്കി കാര്യം മനസ്സിലായ പോലെ അവൾ ഒന്ന്ചിരിച്ചു എന്നിട്ട് കയ്യിൽ ഉള്ള ഡോക്യുമെന്റ് രോഷ്നിക് നേരെ നീട്ടി , അവൾ അത് ഒന്ന് നോക്കുക കൂടെചെയ്യാതെ വാങ്ങി വേസ്റ്റ് ബിന്നിലേക് ഇട്ടു , അതുകണ്ട ആമി അവളെ നോക്കി ഒന്ന് സഹതാപത്തോടെ ചിരിച്ചു

റോഷ്‌നി : നിന്നെപ്പോലെ ഉള്ള ആപ്പ ഊപ്പ വക്കീലന്മാരെ കുറെ കണ്ടതാ ഞാൻ , നീ പൊക്കിക്കൊണ്ട് വരുന്നപേപ്പറുകൾ എല്ലാം ദോ അവിടെ ആ വേസ്റ്റ് ബിന്നിൽ ആണ് സ്ഥാനം ,,,, അവൾ പുച്ഛത്തോടെ പറഞ്ഞു

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.