എല്ലാവരും അവളെ നോക്കി ഒന്ന് ചിരിച്ചു, എന്നാൽ ആമി നോക്കിയത് അനുവിനെ ആയിരുന്നു അവന്റെഅവസ്ഥകണ്ട് അവൾക് സങ്കടം ഉണ്ടെങ്കിലും അടുത്ത് ചെല്ലാനോ വിശേഷം തിരകകാനോ അവൾക്കഴിഞ്ഞിരുന്നില്ല അവനടുത്തേക് അവൾ ചെല്ലുന്നത് കണ്ടാൽ അവൻ ഉടൻ അവിടുന്ന് മാറും അവളെ ഫേസ്ചെയ്യുന്നത് അവനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അറിഞ്ഞ അവൾ പിന്നെ അവനൊരു ശല്യമായിഅടുത്തേക് ചെല്ലാനും നിന്നില്ല പോകുന്നതിനു മുൻപ് ഒരു വാക്കെങ്കിലും സംസാരിക്കാൻ അവൾക്കും ആഗ്രഹംഉണ്ടായിരുന്നു .
രുദ്രൻ : എന്ന അങ്ങനെ ആവട്ടെ സനീഷ, ജിത്തു കൂടെ വരും നിങ്ങളെ എയർപോർട്ടിൽ ആക്കിയതിനു ശേഷമേഅവൻ പോരു
സനീഷ സമ്മതഭാവത്തിൽ ചിരിയോടെ തലയാട്ടി എല്ലാവരെയും ഒന്ന് നോക്കിയ ശേഷം പുറത്തേക് നടക്കാൻആഞ്ഞു , ആമിയും എല്ലാവരെയും ഒന്ന് നോക്കി ഒരു ചിരിയോടെ സനിഷക്കൊപ്പം നടക്കാൻ ആഞ്ഞതും ഗൗരിഅവളുടെ കയ്യിൽ പിടിച്ചു നിർത്തി പെട്ടെന്ന് എന്താ സംഭവിച്ചത് എന്നറിയാതെ തിരിഞ്ഞു നോക്കിയപ്പോൾചിരിയോടെ അവളെ നോക്കി നിൽക്കുന്ന ഗൗരിയെ ആണ് കണ്ടത് , അവൾ അതെ ചിരിയോടെ രുദ്രനെ നോക്കിഅവൻ അവർക്കു അടുത്തേക് നടന്നു വന്നു
രുദ്രൻ : ഞാൻ സനീഷയോടാ പൊക്കോളാൻ പറഞ്ഞത് , അനാമിക വർമ്മക്ക് ഇനിയും കുറച്ചൂടെ പണി ഉണ്ട് , അതൂടെ കഴിഞ്ഞിട്ട് പതിയെ പൂവ ,,,
അവൻ ഒരു കള്ളച്ചിരിയോടെ അനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു .
അവൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി എന്നിട്ട് തിരിഞ്ഞു സനിഷയായെയും , അവളും ഒരു ചിരിയോടെനിൽക്കുക ആണ് ,
സനീഷ: നീ പേടിക്കൊന്നും വേണ്ട ആമി , SPM ഗ്രൂപ്പിന്റെ പുതിയ ലീഗൽ അഡ്വൈസർ ആയി നമ്മളെഅസോസിയേഷനെ ആണ് നിയമിച്ചിരിക്കുന്നെ അതുകൊണ്ട് നീ ഇവിടെ നിന്ന് അവരുടെ ലീഗൽഫോര്മാലിറ്റീസ് എല്ലാം ചെയ്ത് കൊടുത്തിട്ട് വന്ന മതി നിനക്ക് സഹായത്തിനു ആളെ വേണേൽ പറഞ്ഞ മതിഞാൻ അറേഞ്ച് ചെയ്ത് തരാം
രുദ്രൻ : പിന്നെ നീ ഇന്ന് മുതൽ ഇതാ ഇവിടെ ഈ വീട്ടിൽ ആണ് നില്ക്കാൻ പോകുന്നത്, നിനക്കുള്ള റൂം എല്ലാംഗൗരി റെഡി ആക്കി വെച്ചിട്ടുണ്ട് , അപ്പൊ ഏട്ടന്റെ കുട്ടി റെഡി അല്ലെ
ആമി സന്തോഷവും അമ്പരപ്പും ഒക്കെ കൊണ്ട് കണ്ണീർ പൊഴിച്ചു , അവളുടെ മുഖത് നിറഞ്ഞ ഒരു ചിരിഉണ്ടായിരുന്നു , അതെ ചിരിയോടെ അവൾ അനുവിനെ നോക്കി എന്നാൽ അവൻ മുഖം എല്ലാം ദേഷ്യംകൊണ്ട്വീർപ്പിച്ചു എല്ലാവരെയും ഒന്ന് നോക്കി അവിടുന്ന് പോയി അതുകണ്ടതും ആമിയുടെ മുഖം ഒന്ന് വാടി എങ്കിലുംഗൗരി അവളെ ചേർത്ത് പിടിച്ചതും അവളിൽ സന്തോഷം അലതല്ലി , അവൾക്കറിയാമായിരുന്നു ഗൗരി ഇങ്ങനെചേർത്ത് പിടിച്ചിട്ടുണ്ടേൽ ഇനി അനുവിലേക് അധിക ദൂരം ഇല്ലെന്ന് . എല്ലാവരും അവളുടെ മുഖത്തെ സന്തോഷംകണ്ട് ഒരു ചിരിയോടെ പിരിഞ്ഞു പോയി ജിത്തു സനീഷയെയും കൂട്ടി പുറത്തേക്കും .
ആമിയെ മുറിയിൽ ആക്കി അനുവിനുള്ള ഫുഡും മരുന്നുമായി വന്നതാണ് ഗൗരിയും ദിയയും , അവളെ ഇവിടെനിര്ത്തുന്നു എന്നറിഞ്ഞപ്പോൾ മുറിയിൽ കേറി ഇരിക്കാൻ തുടങ്ങിയതാണ് അവൻ ഇവർ ചെല്ലുമ്പോൾ ജനലിൽപിടിച്ചു പുറത്തേക് നോക്കി നിൽക്കുക ആയിരുന്നു അവൻ .
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️