* ഗൗരി – the mute girl * 26 [PONMINS] 305

കേട്ടതെല്ലാം ഒരു ക്രൂരമ്പ്‌ പോലെ നെഞ്ചിൽ തറഞ്ഞു കയറുന്നതുപോലെ തോന്നി പോളിന് , അയാൾദയനീയമായി ലിസിയെ ഒന്ന് നോക്കി അവരും കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽക്കുകആണ് , ആരും അറിയാതെ ഒരു സാക്ഷിയും ഇല്ലേന്ന് ഉറപ്പാക്കി തങ്ങൾ ചെയ്ത കൊലപാതകത്തെ ആണ്തോമസ് ഇവിടെ പറഞ്ഞിട്ട് പോയത് , അത് ഓർക്കും തോറും ലിസയും പോളും ആകെ വിറച്ചു

ലിസി : ഇച്ചായ ,, ഒരു കുഞ്ഞുപോലും അറിയാതെ നമ്മൾ ചെയ്തത് എങ്ങനെ ഇവൻ അറിഞ്ഞു , അപ്പൊ .. അപ്പൊ ,, അവരെല്ലാം അറിഞ്ഞു കാണില്ലേ ,, ഇച്ഛയാ അവർ ,, അവർ ,, നമ്മളെ എന്തേലും ചെയ്യുമോ ,,,,, ലിസിആകെ ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു

പോൾ അവളെ ചേർത്തുപിടിച്ചു ,, അവളെയും കൊണ്ട് വേഗം തന്നെ വണ്ടിയിൽ കയറി , അയാൾക് എത്രയുംപെട്ടെന്ന് അവിടുന്ന് രക്ഷപ്പെടാൻ ആണ് തോന്നിയത് , അവിടെ നിൽക്കും തോറും അയാളിലും ഭയം വന്ന്നിറയുന്നുണ്ടായിരുന്നു .

———————————————————

വീട്ടിൽ എത്തിയ spm ടീം ആകെ ദേഷ്യവും സങ്കടവും കൊണ്ട് വലഞ്ഞു, പിന്നാലെ തന്നെ കയറി വന്ന അഡ്വത്രിലോഗും എന്ത് പറയണം എന്നറിയാതെ അവിടെ നിന്നു

റോഷ്‌നി : ഡോ ഉണക്ക വക്കീലേ തന്റെ ഒരു ഒടുക്കത്തെ ഐഡിയകൊണ്ട് കിടപ്പാടം പോലും നഷ്ട്ടപ്പെടുന്നഅവസ്ഥ ആയല്ലോടോ ,,, അവൾ ദേഷ്യത്തോടെ പറഞ്ഞു

രാഹുൽ : തന്നോട് ഞാൻ പറഞ്ഞതല്ലേ അങ്ങനെ ഒരു കണക്ക് കാണിച്ചാലൊന്നും പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന്, ഇപ്പൊ കോടതിയെ കബളിപ്പിച്ചതിനു വേറെ കേസും തലയിൽ ആയി

ത്രിലോഗ് : അതല്ലാതെ വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത് , പക്ഷേഅവൾ ഇൻകം ടാക്സ് റിപ്പോർട്ട് പ്രൂഫ് എടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല , അവളെ ഞാൻവല്ലാതെ underestimate ചെയ്തു അതാ സംഭവിച്ചേ , അവൾ ശെരിക്കും ഒരു സിംഗാപെണ്ണ് തന്നെയാ ,,

അയാൾ പറഞ്ഞു തീർന്നതും അവന്റെ കവിളിൽ ഒരു അടി വീണു , മുന്നിൽ കത്തുന്ന കണ്ണുകളുമായി നിൽക്കുന്നരഞ്ജിത്തിനെ കണ്ടതും ത്രിലോഗ് ഒന്ന് ഞെട്ടി

രഞ്ജിത് : അവരുടെ വക്കീലിന്റെ കഴിവ് വിളമ്പാൻ അല്ല തന്നെ ഞങ്ങൾ തീറ്റിപ്പോറ്റിയത് , എല്ലാം കൊണ്ട്തുലച്ചിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ നില്ക്കാൻ നാണമില്ലേ നായെ നിനക്ക് ,,, അവൻ അലറിക്കൊണ്ട്ചോദിച്ചു

ത്രിലോഗ് ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നതല്ലാതെ ഒന്നും ചെയ്തില്ല അവൻ , അതുകണ്ടതും രഞ്ജിത്ദേഷ്യത്തോടെ തിരിഞ്ഞു രോഷ്‌നിയെ നോക്കി

രഞ്ജിത് : നീ പറ , ഇനി നമ്മൾ എന്താ ചെയ്യണ്ടേ

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.