രുദ്രൻ പറഞ്ഞത് കേട്ട് വിനോദും സന്തോഷും ആകെ ഞെട്ടി വിറച്ചു വിയർത്തു കുളിച്ചു . എല്ലാം എല്ലാം അവർഅറിഞ്ഞിരിക്കുന്നു അപ്പൊ ഇതെല്ലം തുടക്കം മാത്രം ആണ് , അനുഭവിക്കാൻ ഇനിയും ഒരുപാട് ഉണ്ട് ചെയ്തപാപങ്ങൾ അത്തരക്കാണെല്ലോ , തല താഴ്ത്തി നിന്നതല്ലെതെ ഒന്നും പറഞ്ഞില്ല വിനോദ് , എന്നാൽ ഇതെല്ലം കേട്ട്ഞെട്ടി നിൽക്കുക ആണ് റോഷ്‌നി അവൾക്കിതെല്ലാം പുതിയ അറിവുകൾ ആയിരുന്നു എന്തൊക്കെയാ ഇവിടെസംഭവിക്കുന്നത് എന്ന് പോലും അറിയാതെ നിന്ന് അവൾ .
രുദ്രൻ : പോകുന്നതിനു മുൻപ് മകളുടെ കല്യാണം കൂടെ കണ്ടിട്ട് പൊക്കോ ,,,, രുദ്രൻ പരിഹാസത്തോടെ പറഞ്ഞു
റോഷ്‌നി അവന്റെ മുഖത്തേക് നിർവികാരമായി നോക്കി നിന്നു , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നുഎന്നാൽ അവന്റെ മുഖഭാവം ഒരല്പം പോലും മാറിയില്ല അവരോടുള്ള പക അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു .
ഡോർ തുറന്ന് ആരോ അകത്തേക്കു വരുന്നത് അറിഞ്ഞെങ്കിലും റോഷ്‌നി അങ്ങോട്ട് നോക്കാൻ നിന്നില്ല , അച്ഛനും കൂടപ്പിറപ്പുകളും ഇത്ര നാളും ചതിക്കുക ആയിരുന്നു എന്ന ഓർമ്മ അവളെ തളർത്തി കളഞ്ഞു അവർകുത്തിവെച്ച വിഷം ആണ് തന്നെക്കൊണ്ട് ഇതെല്ലം ചെയ്യിപ്പിച്ചിരുന്നത് എന്ന സത്യം അവൾ മനസ്സിലാക്കി , പിന്നീട് എല്ലാം യാന്ത്രികം ആയിരുന്നു ആ വന്ന ആൾ അവിടെയുള്ള രെജിസ്ട്രാറിൽ ഒപ്പുവെച്ച ശേഷം പേനരോഷ്‌നിക്ക് നീട്ടി വിറയ്ക്കുന്ന കൈകളാൽ അവൾ ആ പേന വാങ്ങി ഒപ്പുവെച്ചു , അയാൾ അവളെ ചേർത്ത്നിർത്തി, എന്നാൽ ഇതിനെല്ലാം യാന്ത്രികമായി നിന്ന് കൊടുത്തതല്ലാതെ തല ഉയർത്തി അവനെ ഒന്ന്നോക്കാനോ ആരാ അതെന്ന് അറിയാനോ അവൾ നിന്നില്ല , അവൻ രുദ്രനെ ഒന്ന് പുണർന്ന ശേഷംഎല്ലാവരോടും യാത്ര പറഞ്ഞു അവളുടെ കൈ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു അവളും അവനു പിന്നിൽ തലതാഴ്ത്തി കണ്ണീർ പൊഴിച്ച് കൂടെ നടന്നു പിന്നിൽ നിന്നും വിനോദും രാഹുലും അവളെ വിളിച്ചെങ്കിലും അതൊന്നുംകേട്ട ഭാവം പോലും കാണിക്കാതെ അവൾ അയാൾക്കൊപ്പം പോയി .
അവർ അവിടുന്ന് പോയതും രുദ്രൻ വിനോദിന് നേരെ വന്നു ,അയാളെ ഒന്ന് പുച്ഛത്തോടെ നോക്കി
രുദ്രൻ : എന്താടോ വിഷമം തോന്നുന്നുണ്ടോ , ദോ ആ നിൽക്കുന്ന മക്കളെ കണ്ടോ അവരുടെ ഒന്നും ഇല്ലാത്തവയസ്സിൽ അവർക്കു അച്ഛനമ്മമാരെ നഷ്ട്ടപ്പെടുത്തിയതാ നിങ്ങൾ ആ നിങ്ങളെ കൊല്ലാൻ ഉള്ള കലി ഉണ്ട്അവർക്കു ,, പക്ഷേ മരണം നിങ്ങൾക്കൊരു രക്ഷപ്പെടൽ ആവും പാടില്ല ഇഞ്ചിഞ്ചായി തീരണം നിങ്ങൾ ചെയ്തുകൂട്ടിയതിനെല്ലാം അനുഭവിക്കണം അതിന്റെ ആദ്യപടി കഴിഞ്ഞു ,ഇനി ഈ ജന്മത്തിൽ നിങ്ങൾ നിങ്ങടെ മകളെകാണില്ല , ആരാ എന്താ എന്ന് പോലും അറിയാത്ത ഒരാളെ കുറിച് എന്താ അന്വേഷിക്കുക ഹഹഹഹഹഹ
അവൻ പറഞ്ഞതും വിനോദ് അവന്റെ കോളറിൽ കുത്തി പിടിച്ചു
വിനോദ് : എന്റെ മകൾക്കെന്തെങ്കിലും സംഭവിച്ചാൽ കൊല്ലുമെടാ നായെ നിന്നെ ,,, അയാൾ ചീറി
അയാളുടെ പിടിത്തും ബലമായി തന്നെ രുദ്രൻ എടുത്തു മാറ്റി ശേഷം അയാളെ പുറകിലേക്കു തള്ളി , വെച്ച് വീഴാൻപോയ അയാളെ രാഹുലും സന്തോഷും ഓടി വന്ന് താങ്ങി
രുദ്രൻ : ഇപ്പൊ വിടുന്നു എന്ന് കരുതി നിന്നെ ഒന്നും ഒന്നും ചെയ്യില്ല എന്ന് കരുതേണ്ട , ഇറങ്ങി പോയിനെടാചെറ്റകളെ ,,, അവൻ അലറിക്കൊണ്ട് പറഞ്ഞു
അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവർ പുറത്തേക് ഇറങ്ങി , വണ്ടികളും വീടും അടക്കം എല്ലാംഎഴുതി കൊടുത്തത് കൊണ്ട് നടന്നാണ് പോകാൻ ഇറങ്ങിയത് ഓഫീസിന്റെ ഗേറ്റ് കടന്നതും അവർക്ക് മുന്നിൽരണ്ടു വണ്ടികൾ വന്നുനിന്നു ഡ്രൈവർ ഇറങ്ങി വന്നു
ഡ്രൈവർ : നിങ്ങളെ കൂട്ടികൊണ്ട് ചെല്ലാൻ ബോസ് വിട്ടതാണ്
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️