* ഗൗരി – the mute girl * 26 [PONMINS] 305

കൂടാതെ രോഷ്‌നിയെ ഞങ്ങൾ പറയുന്ന ആൾക് വിവാഹം ചെയ്‌തു കൊടുക്കും

തല താഴ്ത്തി തന്നെ ഇരിക്കുക ആണ് റോഷ്‌നി ആരെയും നോക്കാൻ തോന്നിയില്ല അവൾക് , രാഹുലിനെജിത്തുവിന്റെയും റിഷിയിടെയും കൂടെ വിട്ട് ഡോക്യൂമെന്റസ് എല്ലാം വരുത്തിച്ചു , അതിനുള്ളിൽ തന്നെരെജിസ്ട്രാറെയും മറ്റും വരുത്തിയിരുന്നു അവർ എത്തിയതും എല്ലാ ഫോര്മാലിറ്റീസും തീർത്തു , വിറയാർന്നകയ്യാലെ ആണ് വിനോദ് ഡോക്യൂമെന്റുകൾ വിച്ചുവിന് കൈമാറിയത് , അവനാകട്ടെ അയാളെ നോക്കി ഒന്ന്പുച്ഛിച്ചു ചിരിച്ചു, എല്ലാം എല്ലാം തന്നെ കൈവിട്ട് പോയിരിക്കുന്നു പലരെയും ചതിച്ചും വഞ്ചിച്ചും കൊന്നുംകൈക്കലാക്കിയതെല്ലാം ഇന്ന് മറ്റൊരുവന്റെ കാൽ ചുവട്ടിൽ അടിയറവ് വെക്കേണ്ടി വന്നിരിക്കുന്നു , വിഷമവുംസങ്കടവും നിരാശയും അതിന്റെ ഉച്ചസ്ഥായിൽ എത്തി നിൽക്കുക ആണ് അവർ ഓരോരുത്തരുടെയും മുഖത്തു , ഇവിടുന്നിറങ്ങിയാൽ പോകാൻ പോലും ഇടമില്ലാതായിരിക്കുന്നു , മക്കൾക്കു ഭാര്യ വീട്ടിലെങ്കിലും പോയിനിൽക്കാം എന്നാൽ വിനോദിനും സന്തോഷിനും പോകാൻ പോലും പ്രായം ആയ മകളെ കൂട്ടി പോകാൻ പോലുംഒരിടമില്ലാതായിരിക്കുന്നു , എല്ലാം കൂടെ ആലോചിച്ചു പ്രാന്ത് പിടിക്കുമെന്ന് തോന്നിയതും രോഷ്‌നിയുടെ കയ്യിൽപിടിച്ചു മുന്നോട്ട് നടന്നു വിനോദ് , അവൾ ആരെയും നോക്കാതെ ഒരു പ്രതിമ കണക്ക് വിനോദിന്റെ കൂടെ നടന്നു , ഹാളിൽ നിന്നും പുറത്തേക് കടക്കാൻ വേണ്ടി ഡോർ തുറക്കാൻ ആഞ്ഞതും ഡോറിന്റെ ഹാന്റിലിൽ പിടിച്ചുഡോർ വീണ്ടും അടച്ചു രുദ്രൻ , പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് ഒന്ന് ഞെട്ടിപ്പോയി വിനോദ് , അയാൾമുഖമുയർത്തി അവനെ ഒന്ന് നോക്കി

രുദ്രൻ : അങ്ങനെ അങ് പോയാലോ ,,, അവൻ ഒരു ആക്കലോടെ ചോദിച്ചു

വിനോദ് : ഇനി എന്താ നിനക്ക് വേണ്ടത് എല്ലാം തന്നില്ലേ , ഇനി ജീവൻ മാത്രേ ബാക്കി ഉള്ളു അതുകൂടി വേണോനിനക്ക് , തരാം എടുത്തോ ,,, അയാൾ അവനോട് ചീറി ,, വിനോദിന് തന്റെ മനസ്സ് കൈവിട്ട നിലയിൽഎത്തിയിരുന്നു

രുദ്രൻ അയാളെ ഒന്ന് ദേശിച്ചു നോക്കി ശേഷം അയാളുടെ കോളറിൽ കുത്തിപ്പിടിച്ചു മുന്നോട്ട് അടിപ്പിച്ചു

രുദ്രൻ : ഡോ ,പന്നേ , മറ്റുള്ളവരോട് ചാടുന്നത് പോലെ എന്റെ നേരെ വന്നാൽ ഉണ്ടല്ലോ ,, തന്റെ ജീവൻഎനിക്കുള്ളത് തന്നെയാ പക്ഷേ തന്നെ വെറുതെ അങ് കൊന്നാൽ പോരാ , നീ അനുഭവിക്കണം ,അനുഭവിപ്പിക്കുംഞാൻ

ചെയ്ത് കൂട്ടിയതെല്ലാം അത്രക് ഉണ്ടല്ലോ , ഒരു ബന്ധവും ഇല്ലാത്ത ഒരു തേവി&&&ച്ചി വന്നു പറഞ്ഞപ്പോൾ സ്വന്തംഅച്ഛനെയും കൂടപ്പിറപ്പുകളെയും കൊന്ന് തള്ളിയ താൻ ഒന്നും ജീവിക്കാൻ അർഹൻ അല്ല , പക്ഷേ താൻജീവിക്കണം നരകിച്ചു നരകിച്ചു ജീവിക്കണം അതിനുള്ളതെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെടോ തനിക്ക് ,

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.