അത്രയും ശിവ പറഞ്ഞു നിർത്തിയതും അവരെല്ലാം ആകെ ഞെട്ടിപ്പോയി , അടിക്കുമേലെ അടി , അത് താങ്ങാൻപറ്റുന്നതിലും കൂടുതൽ ആയിരുന്നു വീട്ടിലുള്ളവരുടെ കാര്യം കൂടി പറഞ്ഞതും അവരെല്ലാം ആകെ തളർന്നിരുന്നുപോയി , റോഷ്‌നി എല്ലാവരെയും ഒന്നുകൂടി നോക്കി എങ്കിലും ആരും അവളെ നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത്കൊണ്ട് തല താഴ്ത്തി തന്നെ നിന്നു , അതിൽ നിന്നും ഈ പറഞ്ഞതെല്ലാം സത്യം ആണെന്നും താൻചതിക്കപ്പെട്ടെന്നും വിഡ്ഢിയാക്കപ്പെട്ടെന്നും അറിഞ്ഞതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ താഴേക്ക് ഇരുന്നു . അവളുടെ ആ അവസ്ഥ കണ്ട വിനോദിന്റെ നെഞ്ച് കലങ്ങി , അയാൾ മക്കളെ നോക്കി എങ്കിലും അവരെല്ലാംകുറ്റബോധത്തോടെ തല താഴ്ത്തി നിൽക്കുക ആണ് , അയാൾ തല ഉയർത്തി രുദ്രനെയും കൂട്ടരെയുംനോക്കിയതും അവരുടെ മുഖത്തെല്ലാം ഉള്ള നിറഞ്ഞ പുഞ്ചിരി അയാളുടെ കണ്ണുകൾ നിറച്ചു , താൻ ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ തുടങ്ങി എന്നറിയാതെ അയാൾ തല താഴ്ത്തി തന്നെ നിന്നു , വീട്ടിലുള്ളപെണ്ണുങ്ങൾ പോലും അപകടത്തിൽ ആണെന്ന് അരിഞ്ഞതും സന്തോഷ് ശിവക്ക് നേരെ നടന്നു
സന്തോഷ് : സർ , പ്ളീസ് എന്ത് വേണമെങ്കിലും ചെയ്യാം വീട്ടിലുള്ളവരെ ഒന്നും ചെയ്യരുത് അവർക്കു ഇതിലൊന്നുംഒരു പങ്കും ഇല്ല ,, അയാൾ ശിവയുടെ കാലിലേക് വീണുകൊണ്ട് പറഞ്ഞു
ശിവ തിരിഞ്ഞു രുദ്രനെ ഒന്ന് നോക്കി അവൻ കണ്ണൊന്ന് അടച്ചു കാണിച്ചു , അതുകണ്ടതും ശിവ അയാളെപിടിച്ചു പൊക്കി
ശിവ : അവർ പറഞ്ഞ ഡീൽ നിങ്ങൾക് സമ്മതം ആണെങ്കിൽ നമുക്ക് നോക്കാം ,, അവൻ അയാളോട് ചിരിയോടെപറഞ്ഞു
അതുകേട്ടതും എല്ലാവരും ആകെ ആശയക്കുഴപ്പത്തിൽ ആയി , അതിൽ പറയുന്നതെല്ലാം നടന്നാൽ പിന്നെതങ്ങളുടെ ഗതി എന്താവും എന്ന് അവർക്കു ഒരു നിശ്ചയവും ഇല്ലായിരുന്നു , എന്നാൽ ഇപ്പോൾ ഉള്ള കുരുക്കിൽനിന്നും ഊരിപ്പോരാൻ ഇതല്ലാതെ മാർഗമില്ലാത്ത അവസ്ഥ ആയി , എല്ലാവരും ഒന്ന് പരസ്പരം നോക്കിയ ശേഷംഅവർ എല്ലാം സമ്മതം അറിയിച്ചു .
അതുകേട്ട രുദ്രനും കൂട്ടരും അവരെ പുച്ഛിച്ചു ചിരിച്ചു , ആമി ഡോക്യുമെന്റ് എടുത്ത് മുന്നോട്ട് വന്നു
ആമി : സൊ ഞാൻ ഇതിലെ പ്രധാന കാര്യങ്ങൾ ഒന്ന് വായിക്കാം , ഇവർക്ക് കിട്ടാനുള്ള എമൗണ്ട് നിങ്ങൾക്കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഇവർ മുന്നോട്ട് വച്ച ഡിമാൻഡ്‌സ് നിങ്ങൾ അംഗീകരിക്കുന്നു അത് പ്രകാരംകോടതി കണ്ടുകെട്ടിയ സ്വത്തുക്കൾ എല്ലാം ഇവർക്ക് നിങ്ങൾ കൊടുക്കും , കൂടാതെ ബാക്കി ഉള്ള തുകക്ക്തുല്യമായി ഈ കമ്പനിയിൽ നിങ്ങൾക്കുള്ള ഷെയർ ഇവർ 4 പേർക്കും തുല്യമായി വീതിച്ചു കൊടുക്കും. കൂടാതെ,,,,,
അത് വായിക്കാൻ നിന്നതും അവൾ രുദ്രനെ ഒന്ന് ദയനീയമായി നോക്കി അതുകണ്ട രുദ്രൻ അവളെ നോക്കി ഒന്ന്ഇളിച്ചു കാണിച്ചു , അവർ ഒരു വിഷമത്തോടെ തുടർന്ന് വായിച്ചു .
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️