si : പോലീസുകാരന്റെ നേരെ കുരകുന്നോടാ നായെ ,,, അയാൾ ജിത്തുവിന്റെ കോളറിൽ ഒന്നുടെ മുറുക്കി പിടിച്ചു ,
ജിത്തു അയാളുടെ കൈ പിടിച്ചു ബലമായി അടർത്തി മാറ്റി അയാളുടെ നെഞ്ചിൽ ശക്തിയായി പുറകോട്ട് തള്ളിമാറ്റി , അയാൾ കുറച്ചു പുറകേക്ക് വെച്ച് പോയി ,, അയാൾ ദേഷ്യം കൊണ്ട് വിറച്ചു
si : പോലീസുകാരുടെ ദേഹത്തു കൈ വെക്കുന്നോടാ നായി$$$നെ ,,,
അയാൾ അതും പറഞ്ഞു ജിത്തുവിന് നേരെ കുതിക്കാൻ ആഞ്ഞതും അയാളെ ആരോ പുറകിൽ നിന്ന് തട്ടിവിളിച്ചു , അയാൾ തിരിഞ്ഞതും അയാളുടെ മുഖത്തു ശക്തമായ ഒരു ഇടി വീണു അയാൾ താഴേക്ക് വീണു പോയി , അപ്പൊ തന്നെ അയാളെ അവിടുന്ന് പൊക്കി എടുത്ത് കുത്തിന് പിടിച്ചു പോലീസ് ജീപ്പിലേക് ചാരി നിർത്തി , ഇടിയുടെ ശക്തിയിലും വീഴ്ചയിലും കണ്ണ് മഞ്ഞളിച്ച അയാൾ കണ്ണുകൾ ഒന്ന് അമർത്തി ചിമ്മി തുറന്ന് മുന്നോട്ട്നോക്കി , അവിടെ അവനെ കലിയോടെ നോക്കി നിൽക്കുന്ന ശിവയെ കണ്ടതും അയാൾ ഒന്ന് ഞെട്ടി അയാൾശിവയെ സല്യൂട്ട് ചെയ്തു , അവനെ വിട്ട ശിവ നേരെ ജിത്തുവിന്റെ അടുത്തേക് നടന്നു
ശിവ : എന്താ ഇവിടെ പ്രശ്നം
ജിത്തു അവിടെ നടന്നത് എല്ലാം പറഞ്ഞു , ശിവയേയും ഇഷാനിയെയും അവിടെ കണ്ട ത്രിലോഗ് പെട്ടെന്ന്തിരിഞ്ഞു നോക്കി “ അവർ ഇവിടെ ഉണ്ടെങ്കിൽ തന്റെ പ്ലാൻ ഒന്നും നടക്കില്ലെന്ന് അറിയാമായിരുന്ന ത്രിലോഗ്അവരെ ഇങ്ങോട്ട് വരുന്നത് തടയാൻ ഗുണ്ടകളെ നിർത്തിയിരുന്നു , അവരെല്ലാം അവിടെ അടികൊണ്ട് താഴെവീണ് കിടക്കുന്നത് കണ്ട ത്രിലോഗ് എല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലായി “
ഇഷാനി ചെന്ന് കോർട്ട് ഓർഡർ വാങ്ങിച്ചു വായിച്ചു നോക്കി
ഇഷാനി : ഇതിൽ എവിടെയാ വക്കീലേ ഇവരുടെ കൂടെ വിടാൻ പറഞ്ഞ ആ ഓർഡർ ,,, അവൾ പുച്ഛത്തോടെഅവനോട് ചോദിച്ചു
ഒന്നും പറയാൻ ഇല്ലാതെ തല താഴ്ത്തി നിന്നു ത്രിലോഗ് , അത് കണ്ട പോളും ആകെ വിഷണ്ണൻ ആയി
ഇഷാനി : മറ്റന്നാൾ കോർട്ടിൽ ഹാജരാവാനേ പറഞ്ഞിട്ടുള്ളു , അത് നമുക്ക് പോയി വന്ന മതി , അല്ലാതെ ഇവരുടെകൂടെ വിടാൻ ഒന്നും ഓർഡറിൽ ഇല്ല
ഇഷാനി എല്ലാവരോടും ആയി പറഞ്ഞു
രോഹൻ : അത് ശരി , അപ്പൊ ഇല്ലാത്ത ഓർഡറും കൊണ്ട് ആയിരുന്നല്ലേ ഈ പ്രഹസനം മുഴുവൻ ,,, അപ്പൊഞാൻ പറഞ്ഞപോലെ വഴിപോക്കർ തന്നെ ആണ് ഹഹഹ ,
അത് കേട്ടതും എല്ലാവരും ചിരിച്ചു , ലിസിയും പോളും അപമാന ഭാരത്താൽ തല താഴ്ത്തി ,
കാർത്തി : അപ്പൊ അമ്മച്ചിയും പരിവാരങ്ങളും ഇറങ്ങിയട്ടെ ,, എന്നിട്ട് വേണം ചില കാര്യങ്ങൾക്കു തീരുമാനംആക്കാൻ
അവൻ അതും പറഞ്ഞു ത്രിലോഗിന്റെ തോളിലൂടെ കൈ ഇട്ട് അവന്റെ കഴുത്തിൽ കൈ മുറുക്കി .
ലിസിയും കൂട്ടരും പെട്ടെന്നു തന്നെ അവിടുന്ന് ഇറങ്ങി , ശിവ ചെന്ന് ആ si യെ നാളെ തന്നെ വന്നു കണ്ടേഡ്യൂട്ടിക് കയറാവു എന്ന് പറഞ്ഞു പറഞ്ഞയച്ചു കാർത്തി ത്രിലോഗിനെയും കൊണ്ട് അകത്തേക്കു കയറി
അവിടെ ഭാമ അച്ഛമ്മയുടെ മടിയിൽ തല വെച്ച് കിടക്കുക ആണ് വിച്ചു ,അത് കണ്ട ഇഷാനിയും ഓടി ചെന്ന്അവരുടെ കൂടെ ഇരുന്നു
കാർത്തി ത്രിലോഗിനെ അവരുടെ എല്ലാം മുന്നിലേക്കു നിർത്തി
കാർത്തി : എന്താ ഇപ്പൊ ഇവിടെ നടന്നതിനെല്ലാം അർഥം ,എന്താ ഇങ്ങനെ ഒരു പ്രഹസനം നടത്താൻ കാരണം , മര്യാദക്ക് പറഞ്ഞാൽ നിനക്ക് നല്ല രീതിയിൽ പോവാം
കാർത്തി ത്രിലോഗിനെ കുത്തിന് പിടിച്ചു തന്നെ ചോദിച്ചു , അവൻ പറയുക അല്ലാതെ വേറെ വഴി ഇല്ലെന്ന്മനസ്സിലായി
“ ചതി , ചതി ആയിരുന്നു എല്ലാം, വെൽ പ്ലാൻഡ് ആയിരുന്നു അവർ , ചതിയിലൂടെ എല്ലാം നേടാൻ ഉള്ള വെൽപ്ലാൻ “
തുടരും
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤