* ഗൗരി – the mute girl * 21 [PONMINS] 326

ത്രിലോഗ് : അത് ഇവർ കൊടുത്ത ഹാബിയാസ് കോർപസ്സിനുള്ള കോർട്ട് ഓർഡർ ആണ് , അതുകൊണ്ട് ഇപ്പൊഇവരെ ഇവരുടെ കൂടെ വിടണം മറ്റന്നാൾ വെള്ളിയാഴ്ച നിങ്ങൾക് കോർട്ടിൽ വന്നു ഇവരെ കാണാവുന്നതാണ്

അവൻ പറഞ്ഞു നിർത്തിയതും എല്ലാവരും ഒന്ന് ഞെട്ടി , ലിസിയും പോളും അഹങ്കാരത്തോടെ അവരെയൊക്കെനോക്കി , ലിസി അതെ മുഖഭാവത്തോടെ മുന്നോട്ട് നടന്ന് അച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു എന്നിട്ട് കൂടെനിൽക്കുന്ന ജിത്തുവിനെ ഒന്ന് നോക്കി

ലിസി : എടാ , തെണ്ടി ചെക്കാ നീ എന്ത് വിചാരിച്ചട ഇവളെയും കെട്ടി അങ് സുഖിച്ചു വാഴാമെന്നോ ,, ഹ്മ്മ് ,, നീകെട്ടിയ താലി നാളെ ഇവൾ നിന്റെ മുഖത്തേക് വലിച്ചെറിയുന്നത് ഞാൻ കാണിച്ചു തരാമെടാ ,,

ലിസി അതും പറഞ്ഞു അച്ചുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞു അച്ചു ആകെ സങ്കടത്തോടെജിത്തുവിന്റെ മുഖത്തേക് നോക്കി അവൻ ഒരു ചെറു ചിരിയോടെ നിൽക്കുന്നത് കണ്ടതും അവൾക്കും ആശ്വാസംആയി ,

ലിസി ഒരു വിജയ ചിരിയോടെ പോളിനെ നോക്കി അയാളും അവളെ നോക്കി ഒന്ന് ചിരിച്ചു ,ലിസി അച്ചുവിനെകൊണ്ട് രണ്ടടി മുന്നോട്ട് വെച്ചതും ലിസിയുടെ അച്ചുവിനെ പിടിച്ചിരിക്കുന്ന കയ്യിൽ മറ്റൊരു പിടി വീണു , പിടുത്തം ഒന്ന് ബലത്തിൽ ആയതുംഎന്ന ഒരലർച്ചയോടെ ലിസി അച്ചുവിന്റെ കൈ വിട്ടു എന്നിട്ട് തിരിഞ്ഞുനോക്കി എന്നാൽ പിടിച്ച ആളുടെ മുഖം കാണും മുൻപ് അവളുടെ കവിളിൽ ശക്തമായ ഒരു അടി വീണു , ലിസി രണ്ട് കറക്കം കറങ്ങി താഴോട്ട് വീണു പോൾ ഓടി വന്നു അവളെ പിടിച്ചു പൊക്കി , ലിസി കവിളിൽകൈവെച്ചുകൊണ്ട് തന്നെ അടിച്ച ആളെ നോക്കി അവിടെ അച്ചുവിന്റെ കൂടെ നിൽക്കുന്ന നന്ദുവിനെ കണ്ടതുംലിസി ഒന്ന് ഞെട്ടി അത്രക് ശക്തിയുള്ള പിടുത്തവും അടിയും ആയിരുന്നു .

നന്ദു : ഇവളുടെ ദേഹത്തെങ്ങാനും ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും പന്നി ,,,, അവൾ ലിസിക്ക് നേരെചീറിക്കൊണ്ട് പറഞ്ഞു

അത് കൂടി കേട്ടതും പോളിന് സർവനിയന്ത്രണവും വിട്ടു അയാൾഡിഎന്ന് അലറിക്കൊണ്ട് നന്ദുവിന് നേരെകുതിച്ചു എന്നാൽ ശക്തമായ ഒരു ചവിട്ട് നെഞ്ചിൽ കൊണ്ട് എന്നൊരു കരച്ചിലോടെ പിന്നോട്ട് തെറിച്ചപോൾ അവരുടെ കാറിന്റെ ബോണറ്റിൽ മുതുകിടിച്ചു മുന്നോട്ട് വീണു ,ഒരു നിമിഷം ശ്വാസം കിട്ടാതെ പിടഞ്ഞുസന്തോഷും ലിസിയും ഓടി വന്നു പോളിനെ പിടിച്ചിരുത്തി വണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവന്ന വിനോദ് അത്കുടിപ്പിച്ചു അയാൾ ഒന്ന് ഒക്കെ ആയി എന്ന് കണ്ടതും അവരെല്ലാം ദേഷ്യത്തോടെ തിരിഞ്ഞു നോക്കി പോൾഅപ്പോളും നെഞ്ചിൽ കൈവെച്ചിരിക്ക ആയിരുന്നു , അവിടെ ഒരു ചെറു ചിരിയോടെ അച്ചുവിനെയുംനന്ദുവിനെയും ചേർത്ത് പിടിച്ചു നിൽക്കുന്ന ജിത്തു , അവൻ അവരെ വിട്ട് പോളിന് നേരെ നടന്നു

ജിത്തു : വയസ്സൊക്കെ ആയില്ലേ കാർന്നോരെ , ഇനി ഇത്രക്കൊന്നും ആവേശം കാണിക്കരുത് , ഇപ്പൊ തന്നെകണ്ടില്ലേ ഒരു ചവിട്ട് കിട്ടിയപ്പോഴേ താഴെ പോയി ഹഹഹ ,,, അവൻ കളിയാക്കി കൊണ്ട് പറഞ്ഞു

പെട്ടെന്ന് si വന്നു ജിത്തുവിന്റെ കോളറിൽ കുത്തിപ്പിടിച്ചു

si : ഞാൻ ഇവിടെ നിൽക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്നോടാ നായെ ,,,,

ജിത്തു അയാളുടെ കയ്യിൽ കയറി പിടിച്ചു എന്നിട്ട് ദേഷ്യത്തോടെ അയാളുടെ മുഖത്തേക് ഒന്ന് നോക്കി

ജിത്തു : കൈ എടുക്കെടാ ,,,

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.