ഇതേ സമയം വളരെ വിദക്തമായി തങ്ങൾ പ്ലാൻ ചെയ്തത് തകർന്ന ദേഷ്യത്തിൽ ഗോവയിലെ ഒരു റിസോർട്ടിലെറൂമിൽ എല്ലാം തല്ലി തകർക്കുക ആണ് റോബർട്ട് , അവൻ കലികൊണ്ട് നിൽക്കുക ആണ് അവനെ ഒന്ന് തടയാൻപോലും സാധിക്കാതെ എല്ലാം കണ്ടു അതെ ദേഷ്യത്തോടെ നിൽക്കുക ആണ് റോബിൻ , പ്ലാൻ തകർന്നത് മാത്രംഅല്ല തങ്ങളുടെ ആളുകൾ അവരുടെ കയ്യിൽ പെട്ടതും പ്രശ്നം ആണ് , ആൾറെഡി അരുണിൽ നിന്ന് തങ്ങളെകുറിച്ച് അവർക്കു വിവരം കിട്ടിയിട്ടുണ്ട് ,അതിനു പുറമെ ഇപ്പൊ ഇതും ഇനി വളരെ സൂക്ഷിച്ചു വേണം കാര്യങ്ങൾമുന്നോട്ട് കൊണ്ട് പോകാൻ , അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് റോബിന്റെ ഫോൺ റിങ്ചെയ്തത് അതിലൂടെ പറഞ്ഞത് കേട്ടതും ഫോൺ അവന്റെ കയ്യിൽ നിന്നും താഴോട്ട് വീണു ഉടഞ്ഞു , അതിന്റെശബ്ദം കേട്ട് തിരിഞ്ഞ റോബർട്ട് കണ്ടത് ആകെ ഞെട്ടി നിൽക്കുന്ന തന്റെ അനിയനെ ആണ് , അയാൾറോബിന്റെ അടുത്തേക് ചെന്നു
റോബർട്ട് ; എന്താ റോബി
റോബിൻ : ഇച്ഛയാ, രാഹുൽ ,,രാഹുൽ ,,,, അവനു ആകെ പരവേശം ആയത് കൊണ്ട് പറയാൻ കിട്ടുന്നില്ല
റോബർട്ട് : രാഹുലിന് എന്ത് പറ്റി ,,, അവനെ പിടിച്ചു കുലിക്കിക്കൊണ്ട് ചോദിച്ചു
റോബിൻ : അവനെയും ഫ്രണ്ട്സിനെയും തല്ലി കയ്യും കാലും നടുവും ഓടിച്ചു , കൂടെ നാവും അറത്ത്‌എടുത്തിട്ടുണ്ട് ,,,
അതുകൂടി കേട്ടതും ആ പ്ലാനും തകർന്നതറിഞ്ഞ റോബെർട്ടീന് കലി അടക്കാൻ ആയില്ല , അവൻ മുടിയൊക്കെപിടിച്ചു വലിച്ചുകൊണ്ട് അലറി
“ ഇനി ഇവിടെ ഇങ്ങനെ ഒളിച്ചു നിന്ന് ചെയ്യാൻ എന്നെ കിട്ടില്ല , നമ്മൾ പോകുന്നു അവരുടെ നാട്ടിലേക്കു അവിടെഅവിടെ ഇട്ടു തീർക്കണം എല്ലാത്തിനേം , ഞാൻ ആഫ്രിക്കൻ ഗ്യാങ്‌സ്റ്റർ മുംബയെ വിളിച്ചിട്ടുണ്ട് അവൻ അവരുടെബെസ്റ്റ് ടീമിനെ തന്നെ അയക്കും അവർ മതി , അവരെ നേരിടാൻ മാത്രമുള്ള ശക്തി ഒന്നും ഇവിടെ ഉള്ളവർക്കില്ല , അവർ എത്തിയാൽ ഉടൻ നമ്മൾ പോകും നീ റെഡി ആയി ഇരുന്നോ, കൂടെ നിന്റെ ഫ്രണ്ട്സിനോടും പറഞ്ഞോവേണേൽ കൂടെ വരാൻ ,,,,, റോബർട്ട് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അകത്തേക്കു കയറി ഡോർ വലിച്ചടച്ചു
———————————————————-
ദേവമടത്തു പിന്നീട് കല്യാണ തിരക്കായിരുന്നു ബന്ധുക്കൾ എല്ലാം വരാൻ തുടങ്ങി , വിദേശത്തായിരുന്നരോഹിണിയും കുടുംബവും എത്തി
മുത്തശ്ശനും രുദ്രനും ചന്ദ്രോത് ചെന്ന് അവരെ കല്യാണത്തിന് ക്ഷണിച്ചു , കാര്യങ്ങൾ ഒന്നും ഇപ്പൊ പറയണ്ട എന്ന്പറഞ്ഞിരുന്നത് കൊണ്ട് അവർ ക്ഷണിക്കുക മാത്രം ആണ് ചെയ്തത് , അവിടെ ഇപ്പൊ ഗംഗാധരന്റെ ഭാര്യഭാമയും(ഇഷാനിയുടെയും വിച്ചുവിന്റെയും അച്ഛമ്മ ) , ഗംഗാധരന്റെ അനിയനും മക്കളും അവരുടെ കുടുംബവുംആണ് താമസം , പഴയ ബന്ധത്തിന്റെ പേരിൽ അവരെല്ലാം എത്താം എന്ന് ഉറപ്പ് പറഞ്ഞു.
ഏത് നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷിച്ചു നിൽക്കുന്ന അവർ കൂടുതൽ സെക്യൂരിറ്റി ഉറപ്പ് വരുത്തിയിരുന്നു , പോലീസിന്റെ ഭാഗത്തുനിന്നും ശിവയുടെ നിർദേശ പ്രകാരം മഫ്തിയിൽ പോലീസുകാർ ആ വീടുകളും പരിസരവുംനിരീക്ഷിച്ചു കൊണ്ടിരുന്നു അതുപോലെ അംജദിന്റെ ഒരു വൻ സന്നാഹവും എന്തിനും തയ്യാറായിനിൽക്കുന്നുണ്ടായിരുന്നു . എന്നാലും ഉണ്ടായ കാര്യങ്ങൾ എല്ലാം അറിയുന്നവരുടെ മനസ്സിൽ എല്ലാം ഒരു പേടിഉണ്ടായിരുന്നു
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤