അത് കേട്ടപ്പോ ശിവ മുഖം താഴ്ത്തി
ശിവ: ഏട്ടത്തി നല്ല സ്നേഹമുള്ള കുട്ടി ആയിരുന്നു ഒരു പാവം , രണ്ടാമത്തെ പ്രേഗ്നെന്റ് ആയിരിക്കുന്ന സമയത് ,,ഞാൻ ആണ് അന്ന് ചെക്കപ്പിന് കൊണ്ട് പോയത് 8 മാസം കഴിഞ്ഞിരുന്നു ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വരുമ്പോൾ എനിക്കെതിരെ ഒരു അറ്റാക്ക് ഉണ്ടായി അതിനിടയിൽ ഏട്ടത്തിയെ ഒരുത്തൻ കാറിൽ നിന്ന് വലിച്ചിറക്കി വയറ്റിൽ അഞു ചവിട്ടി ഒരുവിധം എല്ലാവരെയും ഒതുക്കി ഞാൻ ഏട്ടത്തിയെ ഹോസ്പിറ്റലിൽ എത്തിച്ചു പക്ഷേ കുട്ടിയെ മാത്രേ കിട്ടിയുള്ളൂ ഏട്ടത്തി പ്രസവത്തോടെ പോയി ഞാൻ കാരണം ആ പാവം
രുദ്രൻ : പോട്ടെടാ എല്ലാം വിധിയല്ലേ
ശിവ : ഏട്ടൻ അതോടെ ആകെ മാറി ഇപ്പൊ മക്കൾക്കു വേണ്ടി മാത്രമേ സംസാരിക്കാറുള്ളു ഇന്നലെ ഗൗരിയെ കണ്ട ശേഷമേ ഏട്ടൻ ഇത്രയും മാറിയത് ഞാൻ കോഴിക്കോട് പോവുമ്പോൾ എല്ലാവരെയും കൊണ്ടുപോവും ഇനി കമ്പനി അവിടെ നിന്ന് നിയന്ത്രിക്ക എന്ന ഏട്ടൻ പറഞ്ഞത് ,,ഗൗരിയും അവിടെ ആണെല്ലോ
അത് പറഞ്ഞപോഴാ രുദ്രൻ ഒരു കാര്യം ഓർത്തത് 2 ദിവസമായി ഗൗരി അവന്റെ അടുത്തേക് വന്നിട്ടേ ഇല്ല ,,ഒന്ന് പോയി കണ്ടു കളയാം
രുദ്രൻ : ഞാൻ ഇപ്പൊ വരാം
രുദ്രൻ അവിടുന്ന് പോയതും ദുർഗ്ഗ അങ്ങോട്ട് വന്നു
ദുർഗ്ഗ : ഹേ കുട്ടുസ
ജിത്തു : എന്താടാ കുട്ടാ
ദുർഗ്ഗ : എന്തായി പോയ കാര്യം സഹായിച്ചോ
ജിത്തു: പിന്നെ നല്ല വെടുപ്പാക്കിയിട്ടുണ്ട്
ജിത്തും അതും പറഞ്ഞ ദുർഗ്ഗാക് ഒരു ഹൈഫൈ കൊടുത്ത അകത്തേക്കു നടന്നു
അവൻ പറഞ്ഞു പോകുന്നത് കേട്ട് കാർത്തി കണ്ണ് തുറിച്ചു നോക്കി
ദുർഗ്ഗ : കാർത്തിപ്പ ഞാൻ ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം ,, ആ പോയ മുതൽ ഉണ്ടല്ലോ അതെ ഒരു പ്രേതെക ജനുസ് ആണ് ,,എങ്ങനെ കള്ളം പറയണം എന്നറിയില്ല സൊ കൂടെകൂട്ടുമ്പോൾ ഒന്ന് ശ്രേദ്ധിച്ചോളു ,,’അമ്മ അറിയാതിരിക്കാൻ എന്തേലും ചെയ്യുന്നുണ്ടെങ്കിൽ പുള്ളിയെ ആ ഏരിയക് അടുപ്പിക്കരുത് ‘അമ്മ ഒന്ന് മുഖം തിരിച്ചാൽ സങ്കടം കൊണ്ട് മൊത്തം പറയും ,,ഞങ്ങള്ക് എത്ര പണി തന്നിട്ടുണ്ട് അറിയുമോ
Innn bakivarumooo?