രുദ്രൻ : ഇനി നിനക്ക് തീരുമാനിക്കാം മിയ ആരുടെ കൂടെ നിൽക്കണം എന്ന് നിനക്കു ഭർത്താവും നിന്റെ കുഞ്ഞിന് അച്ഛനും വേണം എന്നുടെങ്കിൽ നീ മനുവിനെ ഇവിടുന്ന് കൊണ്ടുപോണം ,,ഇത് ഞാൻ നിനക്ക് തരുന്ന കരുണ അല്ല ,,എന്റെ ഗായു അവളുടെ സഹോദരിക് വേണ്ടി എന്നോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ,,എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം
രുദ്രൻ പറഞ്ഞു കഴിഞ്ഞതും മിയ ചാടി എണീറ്റ് പുറത്തേക് പൂവൻ നിന്നു ,, അപ്പോഴാണ് അവിടെ ശങ്കർ നിൽക്കുന്നത് കണ്ടത് എല്ലാം കേട്ട് ചങ്ക് തകർന്നു നിൽക്കുകയാണ് ,മിയ അയാളെയും മറികിടന്നു പുറത്തേക്കിറങ്ങി 5 മിനിറ്റ് അവിടെ ആരും ഒന്നും ഉരിയാടാതെ നിന്നു ,മിയ തിരിച്ചുവന്നത് ഹോസ്പിറ്റൽ സ്റ്റാഫും അയായിരുന്നു അവർ വന്നു മനുവിനെ എടുത്ത് പുറത്തേക് പോയി ,,മിയയും ശങ്കറും രുദ്രന്റെ അടുത്തേക് നടന്നു
ശങ്കർ : എന്റെ മോള് ഗായു അവൾ എനിക്കൊന്ന് കാണാൻ ,,അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു
രുദ്രൻ : അച്ഛനില്ലാത്ത അവളെ ഒരു അച്ഛനെ പോലെ സ്നേഹിച്ച മനുഷ്യനെ കുറിച് അവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ നിങ്ങളെ ഒന്നും ചെയ്യാതെ വിട്ടത് ,,അവൾ വരും നിങ്ങളെ കാണാൻ ,,അവൾക് തോന്നുമ്പോൾ
മിയ : മാപ്പുപറഞ്ഞാൽ തീരുമോ എന്നറിയില്ല ,,എന്നാലും ക്ഷമിക്കണം ,,എന്നിട്ട അവൾ മഹിയെയും മധുവിനെയും ഒന്ന് നോക്കി ,,,,കൊല്ലായിരുന്നില്ലേ ഇവരൊന്നും ജീവിക്കാൻ അർഹർ അല്ല
രുദ്രൻ : മരണം ഇവർക്കൊരു രക്ഷപ്പെടൽ ആവും അത് പാടില്ല ,,നീരണം നീറി നീറി തീരണം ,,നരകിപ്പിച്ചേ ഇവരെ ഞാൻ വിടു
മിയ : ഗായുനോട് പറയണം എത്രയും പെട്ടെന്ന് വരാൻ
അവൾ അത്രയും പറഞ്ഞു ശങ്കറിന്റെ കൂടെ പുറത്തേക് പോയി അവർ പോയതും
മുഖത്തൊരു ക്രൂര ചിരിയോടെ രുദ്രൻ മധുവിന് നേരെ നടന്നു
മധുവിനടുത്തെത്തിയ രുദ്രൻ അവന്റെ ബെഡിലേക് ഇരുന്നു
Innn bakivarumooo?