രുദ്രൻ: വൈഫിന്റെ ബ്രോസ് ആസ്കിഡ്ന്റ് ആയി ഹോസ്പത്രിയിൽ കിടക്കുമ്പോൾ ഞാൻ പോയി കാണണ്ടേ ,,എന്ത് ദുഷ്ട്ടനാടാ നീ
അവരും ഉണ്ടെന്ന് പറഞ്ഞു രുദ്രന്റെ കൂടെ പോയി
എല്ലാവരും ഹോസ്പിറ്റലിൽ എത്തിയപ്പോൾ റൂമിനു പുറത്തു തന്നെ ഉണ്ടായിരുന്നു സുരേഷും മോഹിനിയും,ഇവരെ എല്ലാം കണ്ട് സുരേഷ് പേടിച്ചു എഴുന്നേറ്റ് നിന്നു മോഹിനിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു
അവർ റൂമിനകത്തേക് കയറി വലിയ ഒരു മുറിയിൽ 3 ബെഡ്ഡുകളിൽ പഞ്ഞികെട്ടു പോലെ കിടക്കുന്ന 3 രൂപങ്ങൾ
ജിത്തു : ആഹഹാ ,,,എന്ത് മനോഹരമായ കാഴ്ച്ച
കാർത്തി : ഹലോ മക്കൾസ് , സുഖമല്ലേ
കാർത്തിയുടെ ആ ശബ്ദം കേട്ടാണ് അവർ 3 പേരും സരിതയും മിയയും അങ്ങോട്ട് നോക്കിയത് മിയയുടെ കണ്ണിൽ ദേഷ്യം ആളിക്കത്തി എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ ഭയമായിരുന്നു
രുദ്രൻ അവരുടെ എല്ലാം മുഖത്തു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് മിയയുടെ നേരെ നടന്നു,
രുദ്രൻ : മിയ , തനിക്ക് എന്നോട് തീർത്താൽ തീരാത്ത പക ഉണ്ടെന്ന് അറിയാം ,,സ്നേഹിക്കുന്ന പുരുഷന് ഒരു അത്യാഹിതം സംഭവിച്ചിട്ടും അയാളെ കൈവിടാതെ കൂടെ കൂട്ടാൻ ശ്രേമിച്ച നിന്റെ കറകളഞ്ഞ സ്നേഹം ഞാൻ മനസ്സിലാക്കിയതാണ് ,,പക്ഷേ നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിന്റെ ആ സ്നേഹത്തിനു ഇവൻ അർഹൻ ആണോ എന്ന് ,,നിന്റെ ശരീരം അല്ലാതെ മനസ്സുകൊണ്ട് ഇവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ ,,ഒരു അപകടം പറ്റി എന്നലേ അവൻ നിന്നോട് പറഞ്ഞത് ആ അപകടം എങ്ങനെ പറ്റി എന്ന് നീ ഇവനോട് ചോദിച്ചിട്ടുണ്ടോ
രുദ്രന്റെ ആ ചോദ്യം മിയയെ പിടിച്ചിരുത്തി , മഹിയിൽ എന്നാൽ നിസ്സഹായാവസ്ഥ ആയിരുന്നു ,
മിയ അവന്റെ മുഖത്തേക് നോക്കി എന്നാൽ അവൻ തല തിരിച്ചു
മിയ : എനിക്കറിയണം ,എങ്ങനെയാ ആ ആക്സിഡന്റ് ഉണ്ടായതെന്ന് ,,
രുദ്രൻ : ശരീരം തളർന്നു കിടന്ന ഒരു സ്ത്രീയെ അതും സ്വന്തം അമ്മയുടെ സ്ഥാനത് കണേണ്ട ഒരേ ഒരു അമ്മാവന്റെ ഭാര്യയെ രാത്രിയുടെ ഇരുട്ടിന്റെ മറവിൽ കാമിക്കുന്നത് കണ്ട അവരുടെ മകൾ ഗൗരി കൊടുത്ത ശിക്ഷ എങ്ങനെ ആക്സിഡന്റ് ആവും
രണ്ടടി പിന്നിലോട്ടു വെച്ച് പോയി മിയ ,,കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി കണ്ണടച്ചിരുന്നു അവൾ
Innn bakivarumooo?