* ഗൗരി – the mute girl * 11 [PONMINS] 368

മിയ (ആത്മ): കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള ബന്ധമാണ് ഞാനും മഹിയും തമ്മിൽ അത് എല്ലാ തലത്തിലും വളർന്നിരുന്നു ,,ആക്സിഡന്റ് പറ്റി അവന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെട്ടിട്ടും അവനെ ഞാൻ വെറുത്തില്ല കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കി അപ്പോൾ ഞാൻ തന്നെ കണ്ടെത്തിയ മാർഗമാണ് മനുവുമായിട്ടുള്ള കല്യാണം ,,കല്യാണം കഴിഞ്ഞും ഞങ്ങൾ ഞങ്ങടെ ബന്ധം തുടരുന്നത് മനുവിനും കുഴപ്പമില്ലായിരുന്നു മഹിക്കൊരു കുഞ്ഞിനെ വേണം എന്ന് പറഞ്ഞപ്പോഴാണ് മനുവുമായി സഹകരിച്ചത് അതിൽ ഒരു പെണ്കുഞ്ഞു പിറക്കുകയും ചെയ്തു സന്തോഷത്തിൽ പോയിരുന്ന നങ്ങളുടെ കുടുംബ ജീവിതം തകർത്തത് നീ ഒറ്റ ഒരാള ഗൗരി വിടില്ല ഞാൻ എന്റെ ജീവിതം തകർത്ത രുദ്ര നീ അനുഭവിക്കും നിന്റെ കണ്ണീർ ഞാൻ കാണും അതിനിനി ഞാൻ എന്തും ചെയ്യും എന്തും

പിറ്റേ ദിവസം രാവിലെ തന്നെ അവർ കുടുംബ സമേതം പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി , ആ മണ്ണിൽ വർഷങ്ങൾക് ശേഷം കാലുകുത്തിയ ഗൗരിക് എന്തെന്നില്ലാത്ത സന്തോഷം തോന്നി
വീട്ടിൽ തിരിച്ചെത്തി എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് ജിത്തു പാഞ്ഞു വരുന്നത്

ജിത്തു: മുത്തശ്ശാ മഹിക്കും മനുനും മധുനും ആക്സിഡന്റ് പറ്റിയത്രെ
കണ്ടിഷൻ കുറച്ച സീരിയസ് ആണത്രേ
കയ്യിനും കാലിനും നാടുവിനും നല്ല പരിക്കുണ്ട്ത്രേ
ഇനി എണീച് നടക്കാൻ പറ്റില്ലത്രേ
മിയയും മോഹിനിയും അവരെ നോക്കുന്നിലത്രെ

കാർത്തി: എന്താടാ ആകെ മൊത്തം ഒരു ത്രേ മയം

ദുർഗ്ഗാ : ജിത്തുപ്പ 1 ത്രേ വിട്ടല്ലോ

കാർത്തി : അതേതാ ആ 1 ത്രേ

ദുർഗ്ഗ : ഇതൊന്നും ചെയ്തത് എന്റെ പപ്പ അല്ലത്രേ

കാർത്തി : കണ്ടുപിടിച്ചു കൊച്ചുകളളി

ദുർഗ്ഗ : കണ്ടു പിടിക്കാതെ പിന്നെ ഇയാൾക്കു കള്ളം പറയാൻ അറിയില്ല കാർത്തിപ്പ ,,

ദുർഗ്ഗ ജിത്തുവനെ ചൂണ്ടി പറഞ്ഞു
അതിനു ജിത്തു ഒന്ന് ചിരിച്ചു കൊടുത്തു
രുദ്രൻ റെഡി ആയി വരുന്നത് കണ്ടാണ് എല്ലാരും അങ്ങോട്ട് നോക്കിയത്

കാർത്തി: എങ്ങോട്ടാടാ

45 Comments

  1. Innn bakivarumooo?

Comments are closed.