* ഗൗരി – the mute girl * 11 [PONMINS] 369

കാർത്തി: ആ ഇവന്റെ ഭാര്യയെ പറഞ്ഞ മതി അവൾക് ഇപ്പോഴും ഇവരോട് സിമ്പതി ഉണ്ട്

രുദ്രൻ: അതോണ്ട് അല്ലടാ ,,എന്നിട്ട് ഒരു കവർ എടുത്ത് മിയയുടെ കയ്യിൽ കൊടുത്തു ,,അതിൽ കുറച് ഡോക്യൂമെൻറ്സും കാശും ഒരു കാർഡും ആയിരുന്നു

രുദ്രൻ: ഇത് അപ്പച്ചിയുടെ പേരിൽ മുത്തശ്ശൻ എഴുതി വെച്ചതാണ് ,,ഇത് അവർക്കറിയില്ല ബിനാമി പേരിൽ ആണ്,, ഇതിനി നിന്റെ മകൾക്കുള്ളത് ആണ് ,,അതുപോലെ ഇത്ര വർഷത്തെ അതിന്റെ ആദായം എല്ലാം അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് ആ കാർഡ് നീ കയ്യിൽ വെക്കണം അവർക്ക് കൊടുത്ത ധൂർത്തടിച്ചു കളയും ,,,അവരുടെ ചിലവിനുള്ളതെല്ലാം ഇതിൽ നിന്നെടുക്കണം ,,ആവശ്യത്തിന് മാത്രം കൊടുത്ത മതി

മിയ : ഇതൊന്നും വേണ്ട എട്ട ഞാൻ കൊടുത്തോളം

രുദ്രൻ : ഇത് മുത്തശ്ശൻ തന്നതാണ് നിന്നെ ഏൽപ്പിക്കാൻ നീ വേണം എല്ലാം നോക്കാൻ ഇനി നിന്റെ മകളുടെ പേരിലേക് എല്ലാം മാറ്റി എഴുതിയിട്ടുണ്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് മാത്രമേ ഇവർക്കു ചിലവിനു കൊടുക്കാവൂ എന്ന് മുത്തശ്ശൻ പ്രേതേകം പറയാൻ പറഞ്ഞിട്ടുണ്ട് അപ്പൊ ശെരി ഞങ്ങൾ നാളെ കഴിഞ്ഞ നാട്ടിലേക്കു പോവും നാളെ മോളെയും കൂട്ടി വീട്ടിലേക്കു വാ അച്ഛനേം വിളിച്ചോ ഓക്കേ

അവൾ ഒരു ചിരിയോടെ തലയാട്ടി ,മനസ്സ് തുറന്നുള്ള ചിരി

രാത്രി കിടക്കാൻ നേരം രുദ്രൻ ഗൗരിയുടെ മുറിയിൽ പോയി അവൾ ബാത്‌റൂമിൽ ആയിരുന്നു നേരത്തെ പറഞ്ഞ പ്ലാൻ പ്രകാരം ദേവിയും ദേവുട്ടിയും അച്ചുവിന്റെ അടുത്തേക്ക് പോയി ,,കുറുമ്പന്മാർ ജിത്തുവിനടുത്തേക്കും ,,കുളി കഴിഞ്ഞിറങ്ങിയ ഗൗരി കാണുന്നത് ബെഡിൽ കിടക്കുന്ന രുദ്രനെ ആണ് മക്കൾ ഒന്നും അവിടെ ഇല്ലെന്ന് മനസ്സിലായി ,,അവൾ രുദ്രനെ മൈൻഡ് ചെയ്യാതെ ബാത്ടവല് സ്റ്റാൻഡിൽ ഇട്ട് ലൈറ്റ് ഓഫ് ചെയ്ത ഡോർ ലോക്ക് ആക്കി ബെഡിന്റെ ഒരു സൈഡിൽ വന്നു കിടന്നു ,,,,രുദ്രൻ പതിയെ അവളുടെ അടുത്തേക് നീങ്ങി വന്നു അവളെ കെട്ടിപ്പിടിച്ചു ,,,അവൾ ആ കൈ തട്ടി മാറ്റി എന്നാൽ അവൾ കുറുമ്പൊടെ വീണ്ടും കെട്ടിപ്പിടിച്ചു അവൾ കുതറി മാറി ബെഡ്ഷീറ് എടുത്ത് താഴെ ഇറങ്ങി കിടന്നു ,,രുദ്രൻ ചാടി എണീച് താഴെ കിടന്ന ഗൗരിയെ പൊക്കി എടുത്ത് ബെഡിലേക് കിടത്തി കയ്യും കാലും ലോക്ക് ആക്കി അമർന്ന് കിടന്നു

രുദ്രൻ : അതെ അനങ്ങാതെ അവിടെ കിടന്നോ ഇന്ന് നീ എന്റെ കൂടിയേ കിടക്കു ,,എന്നിട്ടവൻ അവളോട് ചേര്ന്ന് കിടന്നു ,,കുറച്ച നേരം കഴിഞ്ഞു രുദ്രൻ ഉറങ്ങി എന്നറിഞ്ഞ ഗൗരി അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു,,അവളുടെ മനസ്സിൽ അവനോടുള്ള പരിഭവം ഉണ്ടെങ്കിലും അതിലും വലുതായിരുന്നു അവനോടുള്ള സ്നേഹം

45 Comments

  1. Innn bakivarumooo?

Comments are closed.