* ഗൗരി – the mute girl * 11 [PONMINS] 369

ഗൗരി ജിത്തുവിന് നേരെ തിരിഞ്ഞു എന്തോ പറഞ് കേറിപോയി , ജിത്തു രുദ്രന്റെ അടുത്തേക് ചെന്ന്

ജിത്തു : സോറി രുദ്രേട്ട ചേച്ചി പിണങ്ങിയ പിന്നെ എനിക്ക് ഉറക്കം പോലും വരില്ല ,,അവൻ വിഷമത്തോടെ പറഞ്ഞു രുദ്രൻ അവനെ ചേർത്ത് പിടിച്ചു ചിരിച്ചു

കാർത്തി: അല്ല അവൾ എന്താ ലാസ്റ്റ് പറഞ്ഞത്

ജിത്തു : അത് അവരെ സഹായിക്കാൻ

രുദ്രൻ അതിനൊന്നു മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല

അന്ന് വൈകീട് ഹോസ്പിറ്റലിൽ റൂമിൽ ഇരുന്നു പദം പറഞ്ഞു കരയുകയാണ് സവിത പെട്ടെന്ന് ഡോർ തുറന്ന് മിയ കയറി വന്നു അവളെ കണ്ടതും അവര്ക് ആശ്വസം ആയി

സവിത : മോളെ ഞാൻ

അവർ എന്തോ പറയാൻ വന്നതും കൈപൊക്കി തടഞ്ഞു

മിയ: പണക്കാരിയായ മകൾ ഉണ്ടായിട്ടും ഒരു ആപത് വന്നപ്പോ തിരിഞ്ഞു നോക്കുന്നില്ല അല്ലെ ,,ഹ്ഹ്മ്മ് കഷ്ട്ടം ,,ഞാൻ എന്തായാലും എന്റെ കടമ ചെയ്യാം ,,ഹോസ്പിറ്റൽ ബില്ലുകളും മരുന്നും എല്ലാം ഞാൻ നോക്കിക്കൊള്ളാം 3 നേരം നിങ്ങൾ 3 പേർക്കും ഉള്ള ഫുഡ് ഇവിടുത്തെ ക്യാന്റീനിൽ ഏൽപ്പിച്ചിട്ടുണ്ട് ഇനി പട്ടിണി കിടക്കേണ്ടി വരില്ല ,,പിന്നെ 2 ആഴ്ച കൂടി കഴിഞ്ഞ ഡിസ്ചാർജ് ആണ് ഒരു വാടക വീട് റെഡി ആക്കിയിട്ടുണ്ട് അവിടെ നില്ക്കാൻ ഒരു ആളെയും , ഇതൊന്നു പറയാൻ വന്നതാ അപ്പൊ ശെരി ,,അതും പറഞ്ഞു അവൾ തിരിച്ചു പോയി

തത്കാലം ആശ്വാസം ആയല്ലോ എന്നോർത്തു അവരും ഇരുന്നു ,,ആ മുറിയിൽ നിന്നിറങ്ങിയ മിയ നേരെ പോയത് താഴെ പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന രുദ്രന്റെ കാറിനു അടുത്തേക്കാണ് അവൾ വരുന്നത് കണ്ട രുദ്രൻ ഗ്ലാസ് താഴ്ത്തി അവളോട് ചിരിച്ചു അവൾ തിരിച്ചും

മിയ: പറഞ്ഞപോലെ എല്ലാം ചെയ്തിട്ടുണ്ട് ,അതുപോലെ പറഞ്ഞിട്ടും ഉണ്ട് ,,എന്തിനാ ഏട്ട അവർക്കു വേണ്ടി

45 Comments

  1. Innn bakivarumooo?

Comments are closed.